എന്തു കാര്യം സംഭവിച്ചാലും അതു നർമ്മ ഭാവനയോടെ കാണാൻ ഹോജ മുല്ലയ്ക്ക് അപാരമായ കഴിവുണ്ടായിരുന്നു.
ഒരു ദിവസം, രാത്രിയിൽ രണ്ടു പേർ ഹോജയുടെ വീടിനു മുന്നിലെ വഴിയിൽ വഴക്കടിക്കുകയായിരുന്നു. ഹോജ വീട്ടിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
ആ പ്രദേശത്ത് രാത്രിയിൽ നല്ല തണുപ്പായതിനാൽ ഹോജ നല്ലൊരു കമ്പിളിപ്പുതപ്പ് പുതച്ചു കൊണ്ട് വരാന്തയിലേക്കു വന്നു.
ഹോജ പിറുപിറുത്തു - "അവർ ആരായാലും ഒരു വഴക്ക് തീർപ്പാക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ് "
അയാൾ വഴിയിലേക്കു ചെന്നതും ഹോജയുടെ കമ്പിളിപ്പുതപ്പ് വലിച്ചെടുത്ത് രണ്ടു പേരും കൂടി വഴിയിലൂടെ അതിവേഗം ഓടി!
രണ്ടു കള്ളന്മാരുടെ വഴക്കിനിടയിൽ വിലയുള്ള കമ്പിളിപ്പുതപ്പ് കിട്ടിയപ്പോൾ രണ്ടു പേരും തർക്കം മറന്നതു നോക്കി ഹോജ അമ്പരന്നു!
തിരികെ വീട്ടിലെത്തിയ ഹോജയോട് ആമിന ചോദിച്ചു- "വഴിയിലെ വഴക്ക് എന്തിനു വേണ്ടിയായിരുന്നു?"
ഹോജ പറഞ്ഞു -"എൻ്റെ പുതപ്പ് കിട്ടാൻ വേണ്ടിയുള്ള വഴക്കായിരുന്നു!"
Written by Binoy Thomas, Malayalam eBooks-1041-ഹോജാ കഥകൾ- 37, PDF-https://drive.google.com/file/d/1OXrffDMgOERlFhFTNXSV1mo00H_5qgKH/view?usp=drivesdk
Comments