(1016) ഹോജയും കള്ളനും!

 ഹോജയുടെ വീട്ടിൽ ദാരിദ്ര്യമുണ്ടായിരുന്ന കാലം. അയാളുടെ കയ്യിൽ പണമോ വിലപിടിപ്പുള്ള എന്തെങ്കിലുമോ ഇല്ലാത്ത അവസ്ഥയായതിനാൽ മിക്കവാറും രാത്രികളിൽ ഉറക്കം വരാറില്ല. അഥവാ ഉറങ്ങിയാലും ചെറിയ മയക്കം മാത്രം. കാരണം, കുടുംബത്തിൻ്റെ പട്ടിണി ഒഴിവാക്കുന്ന കാര്യം അയാൾക്ക് അത്രയും പ്രാധാന്യമുള്ളതായിരുന്നു.

ഒരു ദിവസം രാത്രിയിൽ ഹോജ കണ്ണു തുറന്ന് ഓരോന്ന് ആലോചിച്ചുകൊണ്ട് കിടക്കുമ്പോൾ ആ വീടിൻ്റെ ദുർബലമായ കതകു പൊളിച്ച് കള്ളൻ അകത്തു കടന്നു.

പക്ഷേ, ഹോജ അതൊന്നും കാര്യമാക്കാതെ കണ്ണു തുറന്ന് കിടന്നു. കള്ളൻ്റെ വാരിവലിച്ചുള്ള നോട്ടവും വെപ്രാളവും കണ്ടിട്ട് ഹോജ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

ഉടൻ, കള്ളൻ അമ്പരന്ന് ചോദിച്ചു - "സാധാരണയായി ഞാൻ രാത്രി കയറിയിട്ടുള്ള വീടുകളിലെ ആളുകൾ പേടിച്ച് കരയുകയാണ് ചെയ്യാറുള്ളത്. നീ എന്തിനാണ് ചിരിക്കുന്നത്?"

ഹോജ ചിരി നിർത്താതെ പറഞ്ഞു -"ഞാൻ പകൽ സമയം മുഴുവനും നോക്കിയിട്ടും ഇവിടെങ്ങും ഒരു നാണയം പോലും കിട്ടിയില്ല. പിന്നെ നിനക്ക് ഈ രാത്രിയിൽ എങ്ങനെ കിട്ടാനാണ്?"

ഉടൻ, പുറത്തേക്കു നടക്കുന്ന സമയത്ത് കള്ളൻ പിറുപിറുത്തു - "ഇവൻ ഒരു ദരിദ്രവാസിയാണ്. എൻ്റെ സമയം വെറുതെ കളഞ്ഞു!"

Malayalam eBooks-1016- Hoja stories - 14, PDF-https://drive.google.com/file/d/1oswl9Fyco2OEIYm7Ypta_iLJvw_PKMFm/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍