(1012) ഹോജയുടെ എഴുത്ത്!

 ഒരിക്കൽ, ഹോജയുടെ സുഹൃത്ത് ഹോജയെ കാണാനെത്തി. കാരണം അയാൾക്ക് എഴുത്തും വായനയും അറിയില്ല. ഹോജയെ കണ്ട് കത്തെഴുതിക്കാനായിരുന്നു ശ്രമം.

"എൻ്റെ ബന്ധുവിന് വളരെ അത്യാവശ്യമായി എഴുത്ത് എഴുതി ഒരു വിവരം അറിയിക്കാനാണ്" അയാൾ പറഞ്ഞു.

ഉടൻ, ഹോജ ചോദിച്ചു - "ഈ കത്ത് എങ്ങോട്ടാണ് അയയ്ക്കുന്നത്?"

സുഹൃത്ത് പറഞ്ഞു: "ബാഗ്ദാദിലാണ് എൻ്റെ ബന്ധു"

ഹോജ പെട്ടെന്ന് ഭാവം മാറ്റി - "ഹേയ്! എനിക്ക് ബാഗ്ദാദ് വരെ പോകാനുള്ള സമയമില്ല"

ഇതു കേട്ട് സുഹൃത്ത് അന്ധാളിച്ചു. അയാൾ കാര്യങ്ങൾ വ്യക്തമാക്കി - "ഹോജ, താൻ ബാഗ്ദാദിൽ പോകേണ്ട. ഞാൻ പറയുന്ന കാര്യങ്ങൾ ഒന്ന് എഴുതിത്തന്നാൽ മതി"

ഹോജ വീണ്ടും നിരസിച്ചു - "അതു തന്നെയാണു പ്രശ്നം. എൻ്റെ കയ്യക്ഷരം എനിക്കു മാത്രമേ വായിക്കാൻ പറ്റൂ. അത്രയ്ക്കു മോശമാണ്. ഈ എഴുത്ത് ഞാൻ എഴുതി അയച്ചാൽ നിൻ്റെ ബന്ധുവിന് വായിക്കാൻ പറ്റില്ല. പിന്നെ അതിനു വേണ്ടി ഞാൻ ബാഗ്ദാദിലെത്തി വായിച്ചു കൊടുക്കേണ്ടി വരും!"

Written by Binoy Thomas, Malayalam eBooks-1012-ഹോജ മുല്ല കഥകൾ പരമ്പര -10, PDF-https://drive.google.com/file/d/1ELdQqGmQefkoKG_BLDAZPDn7Tdy7oZjD/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍