(1005) ഹോജയുടെ കഴുത!
ഒരിക്കൽ, ഹോജ മുല്ല തൻ്റെ കഴുതയുമായി ചന്തയിൽ പോയി. കഴുതയെ വിൽക്കുകയായിരുന്നു ലക്ഷ്യം. ഒരാൾ വന്ന് 50 നാണയങ്ങൾ നൽകി അതിനെ വാങ്ങി. കുറച്ചു നേരം അലക്ഷ്യമായി ചന്തയിലൂടെ നടന്ന സമയത്ത് കഴുതയെ വാങ്ങിയ ആൾ ലേലം വിളിക്കുന്നത് ഹോജ കേട്ടു!
ഉടൻ, ഒരാൾ 70 നാണയം പറഞ്ഞു. അതുകേട്ട് വേറെ ആളുകളും അവിടെ തടിച്ചു കൂടി. മറ്റൊരാൾ 100 നാണയം എന്നു വിളിച്ച് ലേലത്തുക കയറ്റി വച്ചു.
എന്നാൽ, 150 എന്ന് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ തുക ഉയർത്തി. അന്നേരം, ഹോജ പിറുപിറുത്തു - "ഞാൻ എന്തൊരു മണ്ടനാണ്? എൻ്റെ കഴുതയ്ക്ക് എന്തോ പ്രത്യേകതയുണ്ട്. അല്ലെങ്കിൽ ഇത്രയും കൂടിയ തുക ലേലം വിളിക്കില്ല"
ഹോജ വിളിച്ചു കൂവി - "200 നാണയം!" അന്നേരം, ലേലം ഉറപ്പിച്ച് ഹോജ വളരെ ബഹുമാനത്തോടെ സ്വന്തം കഴുതയെ തലോടിക്കൊണ്ട് വീട്ടിലേക്കു നടന്നു.
Written by Binoy Thomas, Malayalam eBooks-1005- Hoja stories - 3, PDF-https://drive.google.com/file/d/1TJGY0J8RB3Ts13TRmX4MWklrl92EfOJx/view?usp=drivesdk
Comments