(1004) ഹോജയും വിദ്വാനും

 ഒരിക്കൽ, ഹോജ തൻ്റെ കടത്തുവഞ്ചിയിൽ ഇരിക്കുകയായിരുന്നു. അന്നേരം, ആ ദേശത്തിലെ ഒരു പ്രധാന വിദ്വാൻ അക്കരെയ്ക്കു പോകാനായി അങ്ങോട്ടു വന്നു. അയാൾ ഹോജയുടെ വഞ്ചിയിൽ കയറി.

ആ നദിയിലൂടെ കുറച്ചു തുഴഞ്ഞപ്പോൾ വിദ്വാനോട് പലതരം കാര്യങ്ങളേക്കുറിച്ച് ഹോജ സംസാരിച്ചെങ്കിലും വിദ്വാനു പുച്ഛമാണു തോന്നിയത്.

അയാൾ ചോദിച്ചു - "തൻ്റെ സംസാരം കേട്ടിട്ട് യാതൊരു വ്യാകരണ ശുദ്ധിയുമില്ലല്ലോ. തൻ്റെ ജീവിതം പകുതി പോയെന്ന് ചുരുക്കം!"

ഉടനെ, തോണി ആഴമുള്ള പുഴയുടെ നടുക്ക് എത്തിയിരുന്നു. അന്നേരം ഹോജ വിദ്വാനോടു ചോദിച്ചു - "വിദ്വാന് നീന്തൽ അറിയാമോ?"

"അറിയില്ല"

ഉടൻ, ഹോജ യാതൊരു കൂസലും ഇല്ലാതെ പറഞ്ഞു -"എങ്കിൽ താങ്കളുടെ ജീവിതം പകുതിയല്ല മുഴുവനും പോയി. കാരണം, ഈ വള്ളത്തിൽ വെള്ളം കയറാൻ തുടങ്ങി. ഇതു മുങ്ങാൻ തുടങ്ങുകയാണ്!"

പെട്ടെന്ന്, വിദ്വാൻ യാതൊരു വ്യാകരണശുദ്ധിയുമില്ലാതെ അലറി നിലവിളിച്ചു!

Written by Binoy Thomas, Malayalam eBooks-1004- Hoja stories - 2, PDF-https://drive.google.com/file/d/1bds7H3zKp_ANXS3wWivsRrbVnxm0qfRs/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍