സിംഹം വയറു നിറയെ ആഹാരം കഴിച്ച ശേഷം ഉറക്കത്തിലേക്കു പ്രവേശിച്ചു. അന്നേരം, എവിടെ നിന്നോ ഒരു കൊതുക് മൂളിക്കൊണ്ട് ചെവിയുടെ സമീപത്തു വന്നിരുന്നു. സിംഹത്തിന്റെ ഉറക്കം പോയ ദേഷ്യത്തിൽ തല കുലുക്കി കൊതുകിനെ നോക്കി അലറി.
പക്ഷേ, കൊതുകിന് ഇതൊട്ടും ദഹിച്ചില്ല.
"നീ കാട്ടിലെ രാജാവായിരിക്കാം. പക്ഷേ, എനിക്കു മുന്നിൽ നീ ഒന്നുമല്ല"
സിംഹം കൊതുകിനു നേരേ കൈ വീശിയെങ്കിലും കൊതുക് കണ്ണിനു താഴെയും മൂക്കിനുള്ളിലും കുത്തി. സിംഹം കൊതുകിനെ കൊല്ലാൻ പരമാവധി ശ്രമിച്ചെങ്കിലും തോൽവി സമ്മതിച്ചു.
കൊതുക് പിന്നെ വിജയത്തിന്റെ അഹങ്കാരത്തിൽ അശ്രദ്ധമായി പറന്നപ്പോൾ ചിലന്തിവലയിൽ കുടുങ്ങി. ചിലന്തി വൈകാതെ കൊതുകിനെ വിഴുങ്ങി.
ഗുണപാഠം - ശക്തന്മാരെ അപൂർവമായി തോൽപിച്ചാലും എല്ലാവരെയും തോൽപിക്കാമെന്ന് വിചാരിക്കരുത്.
Written by Binoy Thomas, Malayalam eBooks-713- Aesop - 109 PDF -https://drive.google.com/file/d/1goE1sE9xVldQ2LdOQLYIwFfbPcmNWhk6/view?usp=drivesdk
Comments