(649) യജമാനൻ്റെ വളർത്തുമൃഗങ്ങൾ

 ഒരു ദേശത്ത്, മികച്ച രീതിയിൽ കച്ചവടം ചെയ്തു വന്നിരുന്ന മനുഷ്യനുണ്ടായിരുന്നു. ഒരു ദിനം, കച്ചവടത്തിൽ വലിയ നഷ്ടമുണ്ടായി. അയാൾ അന്നു വീട്ടിലേക്കു മടങ്ങിയെത്തിയത് വല്ലാത്ത ദേഷ്യത്തിലാണ്.

അയാൾ തൻ്റെ പോത്തിനെ കൊന്നു കറിവച്ചു. അന്നേരം,  മറ്റു വളർത്തു മൃഗങ്ങൾക്കു പേടിയൊന്നും തോന്നിയില്ല. അടുത്ത ദിനം ആടിനെ കറിവച്ചു. അന്നേരം, മറ്റുള്ള വളർത്തുമൃഗങ്ങൾ കരഞ്ഞു തുടങ്ങി. കോഴികളും മുയലുകളും ഒക്കെ കൂട്ടിൽ കിടന്ന് വെപ്രാളം പിടിച്ചു. പക്ഷേ, കൂട്ടിലായതിനാൽ അവറ്റകൾക്ക് രക്ഷപെടാനുള്ള യാതൊരു സാധ്യതയുമില്ലായിരുന്നു.

എന്നാൽ, യജമാനന് രണ്ടു വളർത്തു നായ്ക്കൾ ഉണ്ടായിരുന്നു. അവർ പരസ്പരം പറഞ്ഞു - "യജമാനൻ്റെ കോപം ശമിക്കുന്നതിനു മുൻപ്, നമ്മൾ ഉൾപ്പെടെ എല്ലാ വളർത്തുമൃഗങ്ങളും കൊല്ലപ്പെടുമെന്നു തോന്നുന്നു"

ഉടൻതന്നെ, രണ്ടു നായ്ക്കളും ഒരുമിച്ച് ദൂരെ ദിക്കിലേക്ക് പാഞ്ഞു പോയി. അതിൻ്റെ അടുത്ത ദിനം - നായ്ക്കൾ ഇല്ലെന്നറിഞ്ഞ് മോഷ്ടാക്കൾ രാത്രിയിൽ ആ വീട് കൊള്ളയടിച്ച്, വിലപിടിച്ചതെല്ലാം കൊണ്ടുപോയി!

ഗുണപാഠം - സ്വന്തം തോൽവികൾക്കു പകരമായി മറ്റുള്ളവരെ ബലിയാടാക്കരുത്.

Written by Binoy Thomas, Malayalam eBooks - 649- Aesop -70- PDF -https://drive.google.com/file/d/1Av_fobdtQoFkSBp54EEY79g9OgdH8bKS/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam