(633) മുക്കുവനും ഓടക്കുഴലും

 ഒരു മുക്കുവൻ മീൻ പിടിച്ചു കൊണ്ടിരുന്നപ്പോൾ ഒരു ഓടക്കുഴൽ ഒഴുകി വരുന്നതു ശ്രദ്ധയിൽ പെട്ടു. അവൻ കുറെ നാൾ അതുമായി പരിശീലനം നടത്തിയപ്പോൾ മനോഹരമായി പാട്ടു പാടാനായി.

ഒരു ദിനം - തൻ്റെ ഓടക്കുഴൽ വായിച്ചാൽ മീനുകൾ വെള്ളത്തിനു മുകളിൽ നൃത്തം വയ്ക്കുമെന്ന് അയാൾക്കു തോന്നി.

അതിനായി കായൽത്തീരത്ത് വലവിരിച്ച ശേഷം അടുത്തുള്ള പാറ മുകളിൽ ഇരുന്നു കൊണ്ട് ഉച്ചത്തിൽ സംഗീതം ആലപിച്ചു.

എന്നാൽ, അവൻ ക്ഷീണിതനായതല്ലാതെ ഒരു മീൻ പോലും കിട്ടിയില്ല. ഉടൻ, ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി കായലിൽ പോയി വല വീശിയപ്പോൾ നിറയെ മൽസ്യങ്ങൾ വലയ്ക്കുള്ളിൽ പിടച്ചു.

അന്നേരം, അവൻ പറഞ്ഞു - "ഞാൻ സുന്ദരമായി ഓടക്കുഴൽ വായിച്ചപ്പോൾ ഒരെണ്ണം പോലും നൃത്തം വച്ചില്ല. എന്നാൽ, ഇപ്പോൾ എല്ലാവരും ഒരുമിച്ചു നൃത്തം വയ്ക്കുന്നു!"

ഗുണപാഠം - എല്ലാത്തിലും കഴിവുണ്ടെന്നു വിശ്വസിച്ച് മണ്ടൻ പരീക്ഷണങ്ങൾക്കു പിറകേ പോകരുത്.

Malayalam eBooks-633-Aesop-54 PDF written by Binoy Thomas -https://drive.google.com/file/d/1VvW5ud-mzNw9i7hYPcQC6of3Slqk9L3r/view?usp=drivesdk

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം