(608) കുറുക്കനും മുന്തിരിയും

ഒരു വേനൽക്കാലം. ഒരിക്കൽ, ഒരു കുറുക്കൻ വിശന്നുവലഞ്ഞ് കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോൾ, ഒരു മരത്തിൽ നിറയെ മുന്തിരിവള്ളികൾ കാടുപിടിച്ചു കിടക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. അതിലുള്ള പഴുത്തു നിൽക്കുന്ന മുന്തിരിക്കുലകൾ കണ്ട് കുറുക്കൻ്റെ വായിൽ വെള്ളമൂറി.

പക്ഷേ, ഒരു തടസ്സമുണ്ട് - മുന്തിരിക്കുലകൾ കുറച്ചു പൊക്കത്തിലാണ്. അന്നേരം, അതൊന്നും വകവയ്ക്കാതെ കുറുക്കൻ ചാടാൻ തുടങ്ങി. ചാടുമ്പോൾ അതിൻ്റെ തൊട്ടരികിൽ എത്തുന്നുവെങ്കിലും ലേശം കൂടി ഉയർന്നെങ്കിൽ മാത്രമേ കടിക്കാൻ കിട്ടുകയുള്ളൂ.

അവൻ തുടർച്ചയായി ചാടിയെങ്കിലും ഓരോ തവണയും ക്ഷീണിതനായി ശക്തി ചോർന്നു പോയി. ഒടുവിൽ കുറുക്കൻ തൻ്റെ ശ്രമം മതിയാക്കി നടന്നു നീങ്ങി.

അപ്പോൾ അവൻ ആരോടെന്നില്ലാതെ സ്വയം പറഞ്ഞ് ആശ്വസിച്ചു - "അല്ലെങ്കിലും ആർക്കു വേണം ഈ പുളിച്ച മുന്തിരി?''

ഗുണപാഠം - കിട്ടാത്ത മുന്തിരിങ്ങ പുളിക്കും!

Malayalam eBooks-608-Aesop -29 PDF file-https://drive.google.com/file/d/1gJADiyj9YgbUWA3YtCtPmJBznGgCeqTh/view?usp=sharing

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories