തോമസ് ആൽവാ എഡിസൺ

അമേരിക്കനായിരുന്ന തോമസ് ആൽവാ എഡിസൺ(1847-1931), അമേരിക്കൻ പേറ്റന്റുകൾ 1093 എണ്ണം നേടി ലോകത്തെ അമ്പരിപ്പിച്ചു. അദ്ദേഹം 'മെൻലോ പാർക്കിലെ മാന്ത്രികൻ' എന്നറിയപ്പെടുന്നു. അനേകം സർവേകളിലും അഭിപ്രായ വോട്ടെടുപ്പുകളിലും ഈ ഭൂഗോളത്തിൽ ജീവിച്ചിരുന്ന പ്രതിഭകളിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച വ്യക്തിയാണിത്.

ഫോണോഗ്രാഥ്, ചലച്ചിത്രക്യാമറ(കൈനറ്റോഗ്രാഫ്), വൈദ്യുത ബൾബ്, ആദ്യത്തെ വ്യാവസായിക ഗവേഷണ ലാബ്, യാന്ത്രിക വോട്ടിങ്ങ് സംവിധാനം, റെക്കോഡ് ചെയ്ത സംഗീതം, ഇലക്ട്രോണിക് ബാറ്ററി, വൈദ്യുത നിർമാണ വിതരണ സംവിധാനങ്ങൾ, ഓഹരി വില കാട്ടുന്ന ടിക്കർ, ഫ്ലൂറോസ്കോപ്പ്, കാർബൺ മൈക്രോഫോൺ...എന്നിങ്ങനെ അനേകം കണ്ടുപിടിത്തങ്ങൾ നടത്തി ശ്രദ്ധേയനായി.

എഡിസണിനു സ്കൂൾ പഠനകാലത്ത്  ഒന്നിലും പൂർണമായി ശ്രദ്ധിക്കാനായില്ലെന്ന് സത്യം. അധ്യാപകനായിരുന്ന റവറന്റ് അങ്കിൾ എന്ന അധ്യാപകൻ 'പതറിയ ബുദ്ധിയുള്ളവൻ' എന്നാണ് എഡിസനെ നിർവചിച്ചത്! 

പിന്നീട്, ഒരു ദിവസം, എഡിസണ്‍ സ്കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോള്‍ അദ്ധ്യാപിക അമ്മയ്ക്ക് കൊടുക്കാന്‍ വേണ്ടി ഒരു കത്ത് അവനെ ഏല്‍പ്പിച്ചിരുന്നു. എഡിസനെ സ്കൂളില്‍നിന്നും കൊണ്ടുപൊയ്ക്കോളൂ എന്നായിരുന്നു അതിന്റെ ചുരുക്കം. പക്ഷേ, അതെക്കുറിച്ച് അമ്മ അവനോടു പറഞ്ഞത് മറ്റൊരു വിധത്തിലായിരുന്നു- 

കുട്ടിക്ക് കൂടുതല്‍ മെച്ചപ്പെട്ട സ്കൂളില്‍ വിദ്യാഭ്യാസം കൊടുക്കണം. കാരണം, ഇവിടെ അതിനുള്ള സൌകര്യമില്ല എന്നുള്ള രീതിയില്‍ അവന്റെ ആത്മവിശ്വാസം കളയാതെ അമ്മ പ്രചോദനമായി. എഡിസണ്‍ പ്രശസ്തനായി കഴിഞ്ഞ് ഒരിക്കല്‍ പഴയ പെട്ടി പരിശോധിച്ചപ്പോള്‍ യഥാര്‍ത്ഥ എഴുത്ത് വായിച്ചു പൊട്ടിക്കരഞ്ഞു!

അദ്ദേഹം കുട്ടിയായിരുന്നപ്പോള്‍ സ്കാര്‍ലറ്റ് ഫീവര്‍ രോഗം വന്നതിനാല്‍ പിന്നീട് മധ്യകര്‍ണത്തിനു അണുബാധ പതിവായി കേള്‍വി ശക്തിക്കു തകരാര്‍ ഉണ്ടായി. റെയിൽവേ സ്റ്റേഷനിൽ പത്രവില്പനക്കാരനായി തുടക്കം. പിന്നെ, ടെലിഗ്രാഫ് ഓപ്പറേറ്റര്‍ ആയി ജോലി തുടങ്ങി.

എഡിസണ്‍ ലോകത്തിനു സമ്മാനിച്ച പ്രസ്താവനകള്‍-

"എന്റെ അമ്മയാണ് എന്നെ ഞാനാക്കിയത്. എന്റെ കഴിവിൽ ഉറച്ച വിശ്വാസവും സത്യസന്ധതയും അമ്മ കാണിച്ചു. എനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യമുണ്ടെന്നും നിരാശപ്പെടുത്താതിരിക്കാൻ ഒരാൾ ഉണ്ടെന്നു തോന്നിയിരുന്നു"

"കൊല്ലാൻ ഞാൻ ഒരായുധവും നിർമ്മിച്ചിട്ടില്ല എന്നതിൽ ഞാൻ അഭിമാനിക്കുന്നു''

"ഞാൻ ദൈവത്തിലോ ദൈവശാസ്ത്രത്തിലോ വിശ്വസിക്കുന്നില്ല. പക്ഷേ, അവിടെയും അനന്തമായ അറിവ് ഒളിഞ്ഞു കിടക്കുന്നു എന്നു വിശ്വസിക്കുന്നുണ്ടുതാനും. അതിനെ ഞാൻ സംശയിക്കുന്നില്ല”

"നമ്മെ നിർമിച്ചത് പ്രകൃതിയാണ്. പ്രകൃതിയാണ് ഇതെല്ലാം സൃഷ്ടിച്ചത്. മതങ്ങളോ ദൈവങ്ങളോ അല്ല”

"ഒരു നല്ല ആശയം ഒരിക്കലും നശിക്കുകയില്ല. അതിന് യഥാർഥത്തിൽ ജന്മം നൽകിയ വ്യക്തിക്ക് അതിന്റെ വെളിപ്പെടുത്തൽ സാധ്യമാക്കാക്കാൻ കഴിയാതെ മരിക്കേണ്ടി വന്നാലും പിന്നീടൊരിക്കൽ മറ്റൊരാളുടെ മനസ്സിൽ അതേ ആശയം തീർച്ചയായും ഉദിക്കും"

"എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ഉദ്ദേശ്യം ഇനിയും പരീക്ഷണം നടത്താനുള്ള പണം കണ്ടെത്തുക എന്നതാണ്"

"നമ്മുടെ ഉള്ളിലുള്ള കഴിവുകളെ മുഴുവൻ നമുക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ഒരുപക്ഷേ, നാം നമ്മെത്തന്നെ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തും"

"പ്രതിഭയെന്നാൽ -ഒരു ശതമാനം പ്രചോദനം, 99% കഠിനാധാനം"

Comments

Unknown said…
Edisante ella kand piduathangaludeum pinnil pravarthichath nickolai tesla airunnu
Binoy Thomas said…
Thank you friend!
annokke kruthyamaya thelivukal kittunna karyangal kuravayirunnallo. USA, edisanu praadhanyam kodukkunnund. teslaye lokam ariyunnilla. 1847-1937 !

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1