ഉത്തരം പറയാമോ?
ചോദ്യം-1
സിൽബാരിപുരം രാജ്യത്തിൽ വിക്രമ രാജാവ് ഭരിച്ചിരുന്ന കാലം. കോസലപുരത്തു നിന്നും ഒരു രാജഗുരു തന്റെ കൊട്ടാരസദസ് സന്ദർശിക്കുന്ന വിവരമറിഞ്ഞപ്പോൾ അദ്ദേഹം രാജഗുരുവിന് ഒരു സമ്മാനം നൽകാൻ തീരുമാനിച്ചു.
ഏതു ദിവസമാണ് കൊട്ടാരം സന്ദർശിക്കുന്നത് ആ തീയതിക്കു തുല്യമായ ഗ്രാം സ്വർണ മോതിരമായി പണിതു നൽകും. അതായത്, ഒന്നാം തീയതി മുതൽ മുപ്പത്തൊന്നു വരെ 1 ഗ്രാം മുതൽ 31 ഗ്രാം വരെ ഉണ്ടാക്കണമെന്നു ചുരുക്കം. അതിനാൽ, രാജാവ് സ്വർണപണിക്കാരനെ വിളിച്ച് 31 മോതിരത്തിന് ഉത്തരവു കൊടുത്തു.
എന്നാൽ, 5 മോതിരങ്ങൾ മാത്രമാണ് തട്ടാൻ ഉണ്ടാക്കിയത്!
അതായത്, 5 മോതിരം കൊണ്ട് ഏതു ദിവസം വന്നാലും തുല്യമായ ഗ്രാം കൊടുക്കാൻ പറ്റുമായിരുന്നു.
ചോദ്യമിതാണ്- ആ 5 മോതിരങ്ങൾ എത്ര ഗ്രാം വീതം ഉണ്ടായിരുന്നു?
ചോദ്യം-2
രാമച്ചന്റെ അച്ഛന് ആറു മക്കൾ. ഒന്നാമൻ Raju, രണ്ടാമൻ Saju, മൂന്നാമൻ Taju നാലാമൻ Uju, അഞ്ചാമൻ Vaju എങ്കിൽ, ആറാമന്റെ പേര് എന്തായിരിക്കും?
ചോദ്യം-3
കോശിമുതലാളി ഒരു പുതിയ മോഡൽ വീട് പണിത് അവിടെ താമസമാക്കി. അതിനുള്ളിൽ, ആകെ വൃത്താകൃതിയിലുള്ള നാലു മുറികൾ മാത്രം. ഒരിക്കൽ, അയാള്‍ കടയിൽ പോയ ശേഷം തിരികെ വന്നപ്പോൾ മുറിയിൽ വച്ചിരുന്ന ആയിരം രൂപ കാണുന്നില്ല. അപ്പോൾ, തന്റെ കീഴിൽ ജോലി ചെയ്തിരുന്ന നാലു പണിക്കാരെയും ചോദ്യം ചെയ്തു.
ഒന്നാമൻ പാചകക്കാരന്‍-
"മുതലാളീ, ഞാൻ ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു''
രണ്ടാമൻ- "ഞാൻ ആ സമയത്ത് പഴയ പത്രങ്ങള്‍ വില്‍ക്കാന്‍ വേണ്ടി അടുക്കിവച്ചു"
മൂന്നാമൻ- "ഞാൻ മുറിക്കുള്ളിൽ പെയിൻറടിക്കുകയായിരുന്നു"
നാലാമൻ- "ഞാൻ കര്‍ട്ടന്‍ കഴുകാനായി അഴിച്ചെടുക്കുകയായിരുന്നു"
അഞ്ചാമൻ- "ഞാൻ മുറിയുടെ മൂലയിൽ അടിച്ചുവാരുകയായിരുന്നു”
ആറാമൻ- "ഞാൻ തുണി കഴുകുകയായിരുന്നു"
എന്നാൽ ഇതിൽ ഒരാൾ കള്ളനാണെന്നു മുതലാളിക്ക് മനസ്സിലായി. ആരാണു കള്ളൻ? എങ്ങനെ മനസ്സിലായി?
ചോദ്യം- 4
പണ്ടുപണ്ട്, സിൽബാരിപുരം ദേശത്ത് ഒഴുകിയിരുന്ന സിൽബാരിപ്പുഴയിലെ പുഴമണലിൽ സ്വർണത്തരികൾ ഉണ്ടായിരുന്നു. അതിനാൽ അന്യരാജ്യങ്ങളിലേക്കുള്ള സ്വർണമണൽ കള്ളക്കടത്തു തടയാൻ അതിർത്തിയിൽ കാവൽ ഭടന്മാരെ നിർത്തിയിട്ടുണ്ടായിരുന്നു. ഒരു ദിവസം രാമു എന്ന യുവാവ് ഒരു സൈക്കിളിൽ പുഴ മണലും കയറ്റി വന്നപ്പോൾ ഭടന്മാർ തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. പക്ഷേ, അതു കോസലപ്പുഴയിലെ സാധാരണ മണലായിരുന്നു. അടുത്ത ദിവസവും ഇതുപോലെ അവൻ വന്നപ്പോൾ ഭടന്മാർ പരസ്പരം പറഞ്ഞു -
"ഇന്നലെ പരിശോധിച്ചിട്ട് വിട്ടതുകൊണ്ട് നമ്മൾ ഇന്ന് കാര്യമായി നോക്കില്ലെന്ന് അവൻ വിചാരിച്ചു കാണും"
അവർ വീണ്ടും നല്ലതുപോലെ നോക്കിയിട്ടും അതും സാധാരണ മണൽ തന്നെയായിരുന്നു. മാസങ്ങൾ പിന്നിട്ടു. രാമുവും ഭടന്മാരും തോൽക്കാൻ ഭാവിച്ചില്ല. ഒരു ദിവസം അയാൾ വന്നില്ല. അവർ അന്വേഷിച്ചപ്പോൾ രാമു വലിയ കച്ചവടക്കാരനായി മാറിയിരിക്കുന്നു.
ചോദ്യം ഇതാണ്- രാമുവിന്റെ ഈ പ്രവൃത്തി എന്തിനായിരുന്നു?
1. ഉത്തരം -
1, 2, 4, 8, 16 ഗ്രാം ഉള്ള 5 മോതിരങ്ങള്‍!
2. ഉത്തരം -
രാമച്ചൻ. മറ്റുള്ള അഞ്ചു പേരും സഹോദരങ്ങൾ.
3. ഉത്തരം -
അഞ്ചാമനാണ് കള്ളൻ. ആ സമയത്ത് മുറിയുടെ മൂല അടിച്ചു വാരിയിട്ടില്ല. കാരണം, വൃത്താകൃതിയിലുള്ള മുറിക്ക് മൂലയില്ല.
4. ഉത്തരം -
രാമു കള്ളക്കടത്തു നടത്തിയത് സ്വർണമണൽ അല്ലായിരുന്നു. ഓരോ പുതിയ സൈക്കിൾ ആയിരുന്നു.
Comments