I.Q.test-2
ചോദ്യം-1
ഞാൻ 11 ഇംഗ്ലീഷ് അക്ഷരമുള്ള ഇന്ത്യയിലെ സിറ്റി-
9,8,4 വായിച്ചാല്‍ ഒരു നിറം
7,8,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു പക്ഷിയുടെ പേര്
6,7,5,3 അക്ഷരം വായിച്ചാൽ മുഖത്ത് ഉള്ള ഒരു സാധനം
1,8,3 അക്ഷരം വായിച്ചാൽ വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന ഒരു വസ്തു
9,5,3 അക്ഷരങ്ങൾ വായിച്ചാൽ ഒരു സോപ്പിന്റെ പേര്
അവസാനത്തെ 6 അക്ഷരം വായിച്ചാൽ ഒരു പഴത്തിന്റെ പേര്
എന്തായിരിക്കും ഉത്തരം?
രണ്ടാമത്തെ ചോദ്യം-
സിൽബാരിപുരത്തെ ഒരു കയറുകട. കേശു എന്നൊരു കള്ളന്‍ 50 രൂപയ്ക്ക് കയർ വാങ്ങി 100 രൂപ ആ കടക്കാരനു കൊടുത്തു. പക്ഷേ, കയറുകടക്കാരന്റെ കയ്യിൽ ചില്ലറ ഇല്ലായിരുന്നതിനാൽ ആ 100 രൂപയ്ക്ക് രണ്ടാമത്തെ കടക്കാരന്റെ കയ്യിൽ നിന്ന് ചില്ലറ വാങ്ങി. എന്നിട്ട്, കയറും ബാക്കി 50 രൂപയും കേശുവിനു കൊടുത്തു വിട്ടു. അതിന്റെ ബാക്കി 50 രൂപ മേശവലിപ്പു തുറന്ന് അതിലിട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടാമത്തെ കടക്കാരൻ പറഞ്ഞു -
"എടാ, നീ തന്ന 100 രൂപ കള്ളനോട്ടാണ്. രാജാവ് അറിഞ്ഞാൽ തലവെട്ടും"
ഉടൻ, അവർ പെട്ടെന്ന്, കള്ളനോട്ട് കത്തിച്ചുകളഞ്ഞു.
എന്നിട്ട്, രണ്ടാമൻ പറഞ്ഞു-
"എന്റെ നൂറു രൂപ തരൂ"
കയറുകടക്കാരൻ വിഷമത്തോടെ നല്ല നൂറു രൂപ രണ്ടാമനെ ഏൽപ്പിച്ചു.
ചോദ്യം- കയറുകടക്കാരന്റെ നഷ്ടം എത്ര?
ഉത്തരം എന്തായിരിക്കും? കാരണം വ്യക്തമായി പറയണം.
1. ഉത്തരം- Pondicherry
2. ഉത്തരം-
50 രൂപയും 50 രൂപയുടെ കയറും = 100 രൂപ നഷ്ടം. കാരണം,
ഫലത്തിൽ, കേശു പൂജ്യം രൂപയുടെ കടലാസ് കൊടുത്തതായി കരുതണം. കയറുകടക്കാരൻ കള്ളനോട്ടിനു പകരം, സ്വന്തം രൂപയായ 100 കൊടുത്തു ചില്ലറ വാങ്ങിയതായി ഓർക്കണം.
പിന്നെ, 50 രൂപയും 50 രൂപയുടെ കയറും കൂട്ടിയാൽ 100 നഷ്ടം. മേശയ്ക്കുള്ളിലെ 50 രൂപ സ്വന്തം രൂപ തന്നെ!
Comments