ക്രിസ്ത്യാനിയുടെ കെമിസ്ട്രി
ബിനീഷ് തന്റെ സെക്കൻഡ് ഗ്രൂപ്പ് പ്രീഡിഗ്രി പഠനം വിജയിച്ച കാലം.
ഡിഗ്രിയില്‍ കെമിസ്ട്രി മുഖ്യ വിഷയമാക്കണമെന്ന് ആഗ്രഹം. പക്ഷേ, പഠിച്ച സില്‍ബാരിപുരംകുറങ്ങാട്കോളജിൽ അഡ്മിഷൻ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല കാരണം, ഫസ്റ്റ് ഗ്രൂപ്പും സെക്കൻഡ് ഗ്രൂപ്പും പ്രീഡിഗ്രി പഠിച്ചവർ ഒന്നിച്ച് അപേക്ഷിക്കുന്ന വിഷയമാണ് കെമിസ്ട്രി. അതിനാൽ, സില്‍ബാരിപുരം കിഴവൂർകോളജിലും കോട്ടയത്തെ ചില കോളജുകളിലും കെമിസ്ട്രി മുൻഗണനയോടെ അപേക്ഷ കൊടുത്തു.
ആദ്യം കിഴവൂർ കോളജിൽനിന്ന് പോസ്റ്റ് കാർഡ് വന്നു - സുവോളജി/ ബോട്ടണി അഡ്മിഷനു വരിക.
അവിടെ, കെമിസ്ട്രി ലിസ്റ്റിൽ വരാൻ എല്ലാ സാധ്യതയും ഉള്ളതിനാൽ കോളജിൽ ചെന്ന് നോട്ടീസ് ബോർഡിലെ ലിസ്റ്റ് എഴുതി ഒട്ടിച്ചതു നോക്കി.
ആ ലിസ്റ്റിൽ ഫിസിക്സ് + കെമിസ്ട്രി + ബയോളജി മാർക്കുകൾ അവർ കൂട്ടിയത് തെറ്റാണ്- അങ്ങനെ കുറഞ്ഞു പോയതിനാൽ പിന്നെ ഈ വിഷയങ്ങളേ കിട്ടൂ.
അവിടെ, ഓഫിസിലെ സന്യാസിനിയോട് കാര്യം പറഞ്ഞു. അപ്പോൾ അവരുടെ മറുപടി ഇങ്ങനെ -
"ഇനി ലിസ്റ്റിൽ മാറ്റം വരുത്താനൊന്നും പറ്റില്ല. കിട്ടിയ വിഷയം ഇവിടെ പഠിക്കാൻ നോക്ക്"
അവൻ പറഞ്ഞു -
"അതെങ്ങനെയാ സിസ്റ്ററേ ശരിയാകുന്നത്? നിങ്ങൾ മാർക്കു കൂട്ടിയതിൽ പിശകു വന്നതു ഞാനെന്തു ചെയ്തിട്ടാ? കെമിസ്ട്രിക്കുള്ള മാർക്കുണ്ട്"
അതുകേട്ട്, അവർ നീരസത്തോടെ ഒരു സൗജന്യ ഉപദേശം തന്നു -
"നിങ്ങളുടെ കോളജ് അവിടെയുള്ളപ്പോൾ എന്തിനാ ഇങ്ങോട്ടു വരുന്നത്? എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു"
സന്യാസിനി ഓഫീസിന്റെ അകത്തേക്കു പോയി.
അപ്പോഴാണ് ബിനീഷിന് സംഗതിയുടെ ഗുട്ടൻസ് പിടി കിട്ടിയത്. രണ്ടു കോളജും നടത്തുന്നത് ക്രിസ്തീയ സഭാ വിഭാഗം ആണെങ്കിലും ഭരണ വിഭാഗങ്ങളും ആസ്ഥാനങ്ങളും വസ്ത്രനിറവും മറ്റും രണ്ടുതരമാണ്!
ആശയം - satire Malayalam online reading free, vimarshanam, kathakal
ഒരു ക്രിസ്താനിയുടെ യഥാർഥ നേതാവ് ആരാണ്? ക്രിസ്തു !
അങ്ങനെ,
ക്രിസ്തുവിന്റെ
അനുയായി എന്ന അർഥമാണ്
ക്രിസ്‌ത്യാനിക്കുള്ളത്.
എന്നാൽ,
വിവിധ
ക്രിസ്തീയ സഭകൾ തമ്മിൽ
പണത്തിന്റെയും അധികാരത്തിന്റെയും
പേരിൽ യാതൊരു നിലവാരവുമില്ലാത്ത
തമ്മിലടി നടന്നു കൊണ്ടിരിക്കുന്നു.
അതിനു
പുറമേ,
ഓരോ
വിഭാഗങ്ങളിലും അതൃപ്തരായ
വിശ്വാസികളെ റാഞ്ചാൻ വട്ടമിട്ടു
പറക്കുന്ന കഴുകന്മാരായ
ആൾദൈവങ്ങൾ!
ക്രിസ്തുവിനു മുകളിലേക്ക് വളരാൻ, ആരെയും ഒരു യഥാർഥ ക്രിസ്തീയ വിശ്വാസി പിന്തുണയ്ക്കരുത്!
Comments