കുഞ്ഞച്ചന്‍ ഒരു വിശുദ്ധന്‍

വിശുദ്ധ കുഞ്ഞച്ചന്‍
തേവർപറമ്പിൽ കുഞ്ഞാഗസ്തി എന്ന കുഞ്ഞച്ചനെ ജീവിച്ചിരുന്ന കാലത്തുതന്നെ ആളുകൾ വിശുദ്ധനായി കണ്ടിരുന്നു. രാമപുരം സെന്റ് അഗസ്റ്റിൻ പള്ളിയായിരുന്നു അദ്ദേഹത്തിന്റെ കർമമണ്ഡലം. 1891-1973 വരെയുള്ള 82 വർഷത്തെ ജീവിതത്തിൽ 40 വർഷങ്ങൾക്കു മേൽ ദലിതർക്കായും പാവപ്പെട്ടവർക്കായും അക്ഷീണം പ്രവർത്തിച്ചു.
അതേസമയം, പ്രശസ്തിക്കുവേണ്ടിയും സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയും യാതൊന്നും ചെയ്തിട്ടില്ലാത്ത പ്രകൃതമായിരുന്നു അച്ചന്റെത്.

കുഞ്ഞച്ചന്റെ ജൂബിലി ആഘോഷത്തിൽ അനുമോദന സമ്മേളനത്തിൽ വയ്യാതെ കസേരയില്‍ ഇരിക്കവേ, ധാരാളമായുള്ള പ്രശംസ കേട്ട് "നിർത്തൂ..നിർത്തൂ" എന്ന് അച്ചൻ പറഞ്ഞു. മുറിയിലേക്കു പോകണമെന്നും നിർബന്ധിച്ചു. ഉടൻ, മറുപടി പ്രസംഗത്തിനായി വിളിച്ചപ്പോൾ ഒരു വാക്കു പോലും മിണ്ടിയില്ല. പള്ളിവികാരിയാകാമായിരുന്ന സ്ഥാനക്കയറ്റം അദ്ദേഹം നിരസിച്ചു.

പ്രഭാത പ്രാർഥനകളും വിശുദ്ധ കുർബാനയും കഴിഞ്ഞ് ദലിതരുടെ മാടങ്ങളിലും കൂരകളിലും പോയി ക്ഷേമകാര്യങ്ങൾ അന്വേഷിക്കാൻ ഇറങ്ങും. അവഗണിക്കപ്പെട്ട സമൂഹമായിരുന്നു പുലയർ, പറയർ എന്നിവരൊക്കെ. അവരെ സവർണ ജാതികളുടെ തൊട്ടലും തീണ്ടലും മാത്രമല്ല, ക്രിസ്ത്യാനികൾ പോലും അകറ്റി നിർത്തിയിരുന്ന കാലം. ലോകമഹായുദ്ധകാലത്ത് 1939-45 കൊടുംപട്ടിണി ഏറ്റവും കൂടുതൽ ബാധിച്ചത് ദലിതരെയായിരുന്നു. കുഞ്ഞച്ചൻ തന്റെ റേഷനരി പോലും അവർക്കു കൊടുക്കുമായിരുന്നു.

5000 താണ ജാതിക്കാരെ ക്രിസ്തുമതത്തിലേക്കു നയിക്കാൻ അച്ചനു കഴിഞ്ഞു. അതിൽ ഏകദേശം 2500 ആളുകളെ സ്വന്തം കൈ കൊണ്ട് ജ്ഞാനസ്നാനം കൊടുക്കാനും സാധിച്ചു.
"എന്റെ മക്കൾ" എന്നായിരുന്നു അച്ചൻ ദലിതരെ വിളിച്ചിരുന്നത്. അവരാകട്ടെ, സ്നേഹത്തോടെ "എങ്കള്ടെ അച്ചൻ'' എന്നും വിളിച്ചു.

മനുഷ്യർക്കു മാത്രമല്ല, കൃഷി രോഗങ്ങൾക്കും മൃഗരോഗബാധകൾക്കും ചികിൽസ തേടി ദിവസവും ആളുകൾ അച്ചനെ കാണാൻ എത്തിയിരുന്നു. ഹെർബോ മിനറൽ ചികിൽസയായിരുന്നു ചെയ്തിരുന്നത്. എങ്കിലും അച്ചന്റെ ദിവ്യത്വവും പ്രാർഥനയും മരുന്നുകളേക്കാൾ ശക്തിയുള്ളതായിരുന്നു. ചിലപ്പോൾ ഹന്നാൻവെള്ളവും ഉപ്പും മറ്റും മരുന്നിനു പകരമായി കൊടുക്കും. അവയെല്ലാം രോഗശമനം വരുത്തുമായിരുന്നു!

കുഞ്ഞച്ചൻ തന്റെ വിൽപത്രത്തിൽ ചില കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നു-
"എനിക്ക് ഭൂമിയോ ബാങ്ക് ബാലൻസോ ഇല്ല. സ്വന്തമായി ഒന്നും ഇല്ല. ഞാൻ ആർക്കും ഒന്നും കടപ്പെട്ടിട്ടില്ല. മരണ വാർത്ത പത്രപരസ്യമായി വേണ്ട. അടുത്തുള്ള വൈദികരെ മാത്രം അറിയിച്ചാൽ മതിയാകും. അവശ കത്തോലിക്ക പൈതങ്ങളുടെ സംസ്കാരം നടത്തിയ സ്ഥലത്ത് എന്നെയും സംസ്കരിക്കണം"

പുരാതനമായ വലിയ പള്ളിയും ചെറിയ പള്ളിയും സർക്കാർ സാംസ്കാരിക പൈതൃകമായി ഏറ്റെടുത്തു. ഇപ്പോൾ 75,000 സ്ക്വയര്‍ ഫീറ്റ്‌ വരുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളി തൊട്ടടുത്തു തന്നെ പണിതു. ഒക്ടോബർ 16 ന് കുഞ്ഞച്ചന്റെ പെരുന്നാൾ ആഘോഷിക്കുന്നു.
വിശുദ്ധ ചാവറയച്ചനെപ്പോലെ കുഞ്ഞച്ചനും സുദീർഘകാലം സത്കർമ്മങ്ങളിലൂടെ ദൈവത്തെയും മനുഷ്യരെയും സന്തോഷിപ്പിക്കാനായി.
അതായത്, കുഞ്ഞച്ചൻ മാനംമുട്ടെ വളർന്ന വലിയൊരു കുഞ്ഞച്ചനായിരുന്നു.
(ഞാൻ ഇതെഴുന്ന സമയത്ത് കുഞ്ഞച്ചന്‍- ഔദ്യോഗികമായി 'വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ' എന്ന പദവിയിലാണ്. അടുത്തത് വിശുദ്ധ പദവിയാണ്)

Ramapuram Kerala, saint, India, Malayalam saint stories, vishudharude kathakal, digital series, eBooks. free online reading, Kunjachan, Kunjagasthy.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam