Diet, Sleep, Time of digestion

1. ഉറക്കം നല്‍കുന്ന ഭക്ഷണങ്ങൾ (sleep inducing foods)

ഉറങ്ങാൻ പോകുന്നതിന് 2 മണിക്കൂർ മുൻപ് എതെങ്കിലും രണ്ട് തരമെങ്കിലും ഒരുമിച്ച് പരീക്ഷിക്കുക.

ഒരു പുഴുങ്ങിയ മുട്ട കഴിക്കുക.

ഒരു ഗ്ലാസ് പാൽ കുടിക്കുക. പാലിൽ ട്രിഫ്റ്റോഫാൻ, കാൽസ്യം, വിറ്റമിൻ എന്നിവ ഉറക്കത്തെ വിളിച്ചു വരുത്തും.

ബദാം അഞ്ചെണ്ണം കഴിക്കുക.

പിസ്ത അഞ്ചെണ്ണം കഴിക്കുക.

ഓട്സ് മീൽ കഴിക്കുക. അതിൽ, കാൽസ്യം, സിലിക്കൺ, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ ഉറക്കത്തെ സഹായിക്കും.

ചെറിയുടെ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുക.

ഒരു സ്പൂൺ പീനട്ട് ബട്ടർ കഴിക്കുക.

വാഴപ്പഴം കഴിക്കുക. അതിൽ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ പേശികളെയും നാഡികളെയും ഉറക്കത്തിന് അനുകൂലമാക്കുന്നു. 

അമിനോ ആസിഡ് ട്രിപ്റ്റോഫാൻ ഉറക്കമുണ്ടാക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ - സെറോടോണിൻ, മെലൊടോണിൻ എന്നിവയെ ഉൽപാദിപ്പിച്ച് ഉറക്കത്തിലെത്തിക്കുന്നു.

ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഗ്രീൻ ടീ ഒരു ഗ്ലാസ് കുടിക്കുക. അതിലുള്ള തിയനിൻ എന്ന രാസവസ്തു ഉറക്കത്തെ സഹായിക്കും.

ഉറക്കത്തെ ദോഷകരമായി ബാധിക്കുന്ന ഭക്ഷണപാനീയങ്ങൾ -

മദ്യത്തിലെ ആൽക്കഹോൾ ഉറക്കത്തിനെതിരാണ്.

കാപ്പിയിലെ കഫീൻ ഉറക്കത്തെ അകറ്റും.

കൊഴുപ്പു കൂടിയ ഭക്ഷണം ദഹനത്തിനായി ശരീരത്തെ കൂടുതൽ പ്രവർത്തിപ്പിക്കുന്നു. ബോട്ടിൽ എനർജി ഡിങ്ക്സ്, കോള, സോഡാ എന്നിവയൊക്കെ അനേകം ഹാനികരമായ വസ്തുക്കൾ അടങ്ങിയതാണ്. അത് അനാവശ്യ ഉത്തേജനവും ഉണര്‍വും നല്‍കി ഉറക്കത്തെ ഓടിച്ചുവിടും.

എരിവ്, പുളി, ഉപ്പ് കൂടിയ ഭക്ഷണം ഉറക്കത്തെ ദോഷമായി ബാധിക്കും.

അമിതഭക്ഷണം ഒഴിവാക്കുക

ഇതെല്ലാം പരീക്ഷിച്ചിട്ടും നിങ്ങളെ നിദ്രാദേവി കടാക്ഷിക്കുന്നില്ലേ? എങ്കിൽ, ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടുക! 

ഉറക്കം വരാനുള്ള കുറുക്കുവഴിയായി സ്വയം ചികിത്സ നടത്തരുത്. അതിനായി പലതരം ലഹരിമരുന്നുകള്‍, കഫ് സിറപ്പുകള്‍ എന്നിവയൊക്കെ ഉപയോഗിച്ചാല്‍ വിഭ്രമലോകത്തെ മയക്കം കിട്ടിയേക്കാം. അത് പിന്നീട്, മനോരോഗത്തിലേക്ക് വഴിതെളിക്കും.

2. മാംസാഹാരം, സസ്യാഹാരം

എല്ലാവരും ആരോഗ്യത്തോടെ സുഖമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, മിക്കവാറും ആളുകളില്‍ ഏതെങ്കിലും രോഗങ്ങള്‍ അലട്ടുന്നുണ്ട്. മനുഷ്യന് സുഖ സൗകര്യങ്ങള്‍ കൂടിയപ്പോള്‍ ശരീരത്തിനു ജോലികള്‍ കുറഞ്ഞു. പ്രത്യേകിച്ച് ആയാസപ്പെടുന്ന ജോലികള്‍ എല്ലാം യന്ത്രങ്ങളെ ഏല്‍പ്പിച്ച് മനുഷ്യര്‍ കയ്യും കെട്ടി നോക്കിനിന്നു. 

ബസില്‍പോലും യാത്ര കുറഞ്ഞു. പകരം, കാര്‍പോര്‍ച്ചില്‍നിന്ന് ലക്ഷ്യസ്ഥാനംവരെ അനങ്ങാതിരുന്നു ഡ്രൈവ് ചെയ്തു. മാത്രമല്ല, ചെറിയ യാത്രയ്ക്ക് ഇരുചക്രവാഹനവും കൂടെക്കൂട്ടി. ഇതിന്റെയൊക്കെ ഫലമായി രക്തയോട്ടവും പ്രാണവായുവും ശരീരത്തില്‍ കുറഞ്ഞു. ചുരുക്കത്തില്‍, വ്യായാമം ഒട്ടും ഇല്ലെന്നു വന്നപ്പോള്‍ ജിവിതശൈലിരോഗങ്ങള്‍ മനുഷ്യരെ ആക്രമിച്ചു കീഴ്പ്പെടുത്തിയെന്നു സത്യം. 

അതിന്റെ സൂചനയായി അമിതവണ്ണവും നീര്‍ക്കെട്ടും ശരീരത്തില്‍ ഉരുണ്ടുകൂടിയെന്നു പറയാം. ക്രമേണ, അനേകം രോഗങ്ങള്‍ മനുഷ്യരെ പിടികൂടുന്ന കാഴ്ചകള്‍ കേരളമെങ്ങും കാണാം. Human beings- vegetarian, non-veg or omnivore? സസ്യഭുക്ക്(Herbivore), മാംസഭുക്ക്(Carnivore), മിശ്രഭുക്ക്(Omnivore) ഇവയില്‍ മനുഷ്യൻ ഏതിൽപ്പെടും? 

പ്രകൃതിജീവനക്കാരും പഴം-പച്ചക്കറി വിപണനം ചെയ്യുന്നവരും മനുഷ്യൻ സസ്യഭുക്കെന്ന് പ്രചരിപ്പിക്കുന്നു. എന്നാൽ, ഇറച്ചിയും മീനും മുട്ടയും പാലും വിൽക്കുന്നവർ മനുഷ്യനെ മാംസഭുക്കായി കാണുന്നു. പക്ഷേ, വാസ്തവം എന്താണ്? മനുഷ്യൻ മിശ്രഭുക്കാണ്! മനുഷ്യൻ ഒരേ സമയം തന്നെ സസ്യ-മാംസഭുക്കുകളുടെ സ്വഭാവം കാട്ടുന്നു. ചില വസ്തുതകള്‍ നോക്കുക- pH ബാലൻസ്- മനുഷ്യനിൽ ആസിഡ്-ബേസ് ബാലൻസ് അത്തരം ബഫർ സിസ്റ്റത്തിലൂടെ നിലനിൽക്കുന്നു. 

സാധാരണയായി പഴം-പച്ചക്കറി മാത്രം ആഹാരമാകുന്നെങ്കിൽ ആൽക്കലൈൻ/ ക്ഷാരം/ബേസ് വ്യവസ്ഥ മാത്രം ശരീരത്തിൽ മതി. പക്ഷേ, ഇവിടെ മാംസാഹാരങ്ങൾക്കായുള്ള അമ്ലം/അസിഡിക് കൂടിയുണ്ട്. നാം കറിവേപ്പില ചവയ്ക്കാതെ പോയാൽ മലത്തിലൂടെ അതേപടി പുറത്തു പോകും. അതായത് പൂർണ സസ്യഭുക്കുകളിൽ സസ്യങ്ങൾ/ഇലകൾ ദഹിപ്പിക്കാനുള്ള സെല്ലുലേസ് എൻസൈം ഉണ്ട്. പക്ഷേ, മനുഷ്യനിൽ ഇല്ല. മനുഷ്യനു വേണ്ടുന്ന മരുന്നു ഫലിക്കുന്ന ഗവേഷണങ്ങളും മറ്റുള്ള പ്രവർത്തനങ്ങളും പഠിക്കാൻ എലി, ഗിനി പിഗ്, കുരങ്ങ് എന്നീ മിശ്രഭുക്കുകളെ ഉപയോഗിക്കുന്നു. പൂർണ സസ്യഭുക്കുകളുടെ ആന്തരിക പ്രവർത്തനങ്ങൾ മനുഷ്യനുമായി അനുയോജ്യമല്ല. വിറ്റമിൻ B-12 ആനിമൽ പ്രോട്ടീനിൽ നിന്ന് മനുഷ്യനു വേണ്ടതായ ഒന്നാണ്. 

അത് കുറഞ്ഞാൽ പെർണീഷ്യസ് അനീമിയ എന്ന രോഗമുണ്ടാകുന്നു. സസ്യങ്ങളിൽ സോയ ചെറിയ ഉറവിടമെങ്കിലും മാംസാഹാരങ്ങളും മുട്ട, പാൽ എന്നിവയും നല്ല ഉറവിടങ്ങൾ. മനുഷ്യൻ വെജിറ്റേറിയൻ ആയിരുന്നെങ്കിൽ മുലപ്പാലിനു പകരം മുലജ്യൂസ് ചുരത്തുമായിരുന്നു! 

മുലപ്പാൽ ഘടകങ്ങൾ വെജ്-നോൺവെജ് സംയുക്തമാണ്. ഏറ്റവും കൂടുതൽ ആയുസുള്ള ഇമ്മോർട്ടൽജെല്ലിഫിഷ്, സ്രാവ്, തിമിംഗലം, മാംസഭുക്കുകൾ ആണ്. ആയുര്‍ദൈര്‍ഘ്യത്തില്‍ പിന്നെ വരുന്ന കൂട്ടരായ ആമയിൽ മൂന്നു തരക്കാരെയും കാണാം. സസ്യാഹാരികൾക്കാണ് കൂടുതൽ ആയുസ് എന്ന വാദത്തിൽ കഴമ്പില്ല. ആടിനെയും മുയലിനെയും പശുവിനെയും നോക്കി സസ്യാഹാരികൾ സമാധാനപ്രേമികൾ എന്നു വിളിക്കുന്നതിലും കാര്യമില്ല. മാംസാഹാരികളായ മൃഗങ്ങൾ ഇരയെ ഓടിച്ചിട്ടു പിടിക്കാൻ നേരം സമാധാനവും ശാന്തിയും പാടാൻ പറ്റുമോ?

വെജ് പ്രേമികൾ പറയുന്നത് മനുഷ്യൻ സമാധാന സസ്യാഹാരികൾ എന്ന്. എങ്കിൽ, വിശപ്പിനായി മാത്രം കൊന്നു മാംസം തിന്നുന്ന മൃഗങ്ങളിലെ ഏറ്റവും ക്രൂരമായ ചെന്നായ്ക്കൾ പോലും വയറുനിറഞ്ഞു വിശ്രമിക്കുമ്പോൾ മുന്നിലൂടെ പോകുന്ന ഇരയെ നോക്കില്ല. 

കടുവയും സിംഹവും പുലിയുമൊക്കെ ഇങ്ങനെതന്നെ. അവര്‍ക്ക് ആരോടും പ്രത്യേകിച്ചു വൈരാഗ്യമില്ല. എന്നാൽ മനുഷ്യനോ? ഭൂമിയിലെ ഏറ്റവും ക്രൂര മൃഗമായ അവറ്റകൾ ആഹാരത്തിനല്ലാതെ ദിവസവും ചതിയിൽ പെടുത്തിയും പീഡിപ്പിച്ചും മറ്റു മനുഷ്യരെ കൊല്ലുന്നു! ഇത് സസ്യഭുക്കിന്റെ സഹജവാസനയല്ലല്ലോ! 

അപ്പോൾ, മറുവാദം വന്നേക്കാം - നോൺവെജ് ആളുകളാണ് കൊലയാളികളെന്ന് . എന്നാൽ, പൂർണ സസ്യഭുക്കുകളായിരുന്ന പല സവർണ സമൂഹങ്ങളും പണ്ട്, അടിമകളെ കൊന്നിരുന്നു. അവർണര്‍ക്കെതിരെ കൊടുംക്രൂരത കാട്ടിയിരുന്നു. മനുഷ്യന്റെ പല്ലുകൾ വെജ് അനുകൂലം എന്നതു ശരിയല്ല. മിശ്രത്തിനാണ് അനുകൂലം. നാം ഒരു ചരടു പൊട്ടിക്കാനും പ്ലാസ്റ്റിക്ക് കീറാനുമൊക്കെ വശത്തുള്ള ഉളിപ്പല്ലുകള്‍/കോമ്പല്ലുകള്‍(Canine) ഉപയോഗിക്കും. കടിക്കാനും കീറാനും ചവയ്ക്കാനും മിശ്രമായ രീതിയില്‍ നമ്മുടെ പല്ലുകൾ വായില്‍ നിരത്തിയിരിക്കുന്നു. ഇനി, പഴങ്ങളും കായ്കനികളും മാതം കഴിക്കുന്ന പൂർണ വെജ്. ആയ ഗോറില്ലയുടെ ഫോട്ടോ നോക്കുക. പൂര്‍ണ നോൺ-വെജ് മൃഗങ്ങളേപ്പോലെ വലിയ ദംഷ്ട്രകൾ!

എന്തായാലും, മനുഷ്യന്റെ പല്ലുകളും ദഹന വ്യവസ്ഥയും മിശ്രത്തിന് അനുകൂലം. പൂർണ വെജ്. മൃഗങ്ങൾക്കുള്ള രോഗങ്ങളും, പൂർണ വെജ്. മനുഷ്യർക്കുമുള്ള ബാക്ടീരിയ/വൈറസ് ബാധകൾ വ്യത്യസ്തമാണ്!സസ്യാഹാരികൾക്ക് പ്രപഞ്ചം കൂടുതൽ ആയുസ് കൊടുത്തിട്ടില്ല. തേൻ മാത്രം കുടിക്കുന്ന പൂമ്പാറ്റകൾക്ക് നാലഞ്ചു ദിനം! മനുഷ്യവർഗത്തെ സസ്യങ്ങളേക്കാളും മൃഗങ്ങളേക്കാളും ഉയർന്ന തലത്തിൽ പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നു. ആയതിനാൽ മറ്റുള്ളവയെ ഭക്ഷിക്കാനുള്ള സംവിധാനം മിശ്രഭുക്കായി നൽകി.

രത്നച്ചുരുക്കം

മനുഷ്യനിൽ സസ്യാഹാരത്തിനും മാംസാഹാരത്തിനുമുള്ള അനുകൂല ഘടകങ്ങൾ കാണുന്നതിനാൽ മിശ്രഭുക്കെന്നു വിളിക്കാമല്ലോ. സ്വന്തം സ്ഥാപിത താല്പര്യങ്ങള്‍ നോക്കി എന്തിന് സസ്യഭക്ഷണങ്ങള്‍ അല്ലെങ്കില്‍ മാംസഭക്ഷണങ്ങള്‍ മാത്രം മനുഷ്യനെ അടിച്ചേല്‍പ്പിക്കണം?

3. ദഹനസമയം (Time of digestion)

സ്ത്രീകളേക്കാൾ പെട്ടെന്ന് പുരുഷന്മാരിൽ ദഹനം പൂർത്തിയാവുന്നു. ഓരോ മനുഷ്യനിലും ദഹിക്കാനുള്ള സമയം അയാളുടെ രോഗമില്ലായ്മ, കാലാവസ്ഥ മന:ശക്തി, വ്യായാമമില്ലായ്മ, ഭക്ഷണത്തിന്റെ ശുദ്ധി എന്നിവയൊക്കെ അനുസരിച്ചു കുറെയൊക്കെ സമയമാറ്റം വരും.

ഭക്ഷണം ആമാശയത്തിലെ ദഹനവും, ചെറുകുടലിലും വന്‍കുടലിലും നടക്കുന്ന ആഗീരണവും (6 മുതല്‍ 8 മണിക്കൂർ) കഴിഞ്ഞ്, മനുഷ്യന്റെ മലം 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ പുറത്തുപോകും. വെള്ളം ശരീരത്തിൽ തീരെ കുറവെങ്കിൽ വൻകുടലിലെ മലത്തിൽനിന്നു ജലം പിന്നെയും ആഗീരണം ചെയ്ത്‌ മലബന്ധവും വന്നേക്കാം.

ദഹന സമയം - വയറ്റിലെ സമയം -Mayo Clinic USA chart പറയുന്നത്-

വെള്ളം- വയറ്റിൽ (Stomach) കാലിയെങ്കിൽ വെള്ളം അവിടെ നിൽക്കാതെ നേരിട്ട് ചെറുകുടലിൽ എത്തി വലിച്ചെടുത്ത് രക്തത്തിൽ കലരുന്നു. ദഹനം വേണ്ടാതെ 15-30 മിനിറ്റ്

ജ്യൂസുകൾ- 15-20 മിനിറ്റ് ദഹനത്തിന് മതിയാകും.

പഴങ്ങൾ - തണ്ണിമത്തൻ – 20, ഓറഞ്ച്, മുന്തിരി, നാരങ്ങാ- 30 മിനിറ്റ്, ആപ്പിൾ, ചെറി, പപ്പായ – 40 മിനിറ്റ്

പച്ചക്കറികൾ- തക്കാളി, വെള്ളരി - 40 മിനിറ്റ്

പാചകം ചെയ്ത കോളിഫ്ലവർ, ചീര, ബ്രോക്കോളി, കാരറ്റ്, ബീറ്റ്റൂട്ട് - 40-50 മിനിറ്റ്

കോൺ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കൂർക്ക - 60 മിനിറ്റ്

സോയ, ബീൻസ്, പീസ്പയർ – 90-120 മിനിറ്റ്

ധാന്യങ്ങള്‍- തവിടുള്ള അരി, ചോളം, റാഗി, ഓട്സ് - 90 മിനിറ്റ്

പരിപ്പുകള്‍ - എള്ള്, സൂര്യകാന്തി, ബദാം, പീനട്ട്, വാൽനട്ട്, ബ്രസീൽ നട്ട്, കശുവണ്ടിപ്പരിപ്പ് - 2-3 മണിക്കൂർ

പാൽ – 90 മിനിറ്റ്

മുട്ട - 45 മിനിറ്റ്

ചിക്കൻ – 90 മിനിറ്റ്

ബീഫ് , ആടുമാംസം - 3 - 4 മണിക്കൂർ

പന്നിമാംസം - 4.5 -5 മണിക്കൂർ

മീൻ – 45-60 മിനിറ്റ്

ഈ ദഹന സമയം കഴിഞ്ഞ് വൻകുടലിലെ ആഗീരണവും കഴിഞ്ഞ് മലാശയത്തിൽ സംഭരിക്കപ്പെടുന്നു. പിന്നീട്, സാധാരണയായി 24 - 72 മണിക്കൂറില്‍ പുറത്തുപോകുന്നു.

നമ്മുടെ നല്ല ആരോഗ്യത്തിനായി ദഹനത്തിനും മറ്റും എടുക്കുന്ന സമയം നോക്കി അത്തരം ആഹാരം മിതമാക്കുക. എന്തെങ്കിലും വയര്‍, കുടല്‍, കരള്‍, സ്പ്ലീന്‍ രോഗങ്ങള്‍ ഉണ്ടെങ്കില്‍ എളുപ്പം ദഹിക്കുന്ന ലളിത ഭക്ഷണത്തിലേക്കു മാറണം. സൗജന്യമായി ലഭിക്കുന്ന സല്‍ക്കാരങ്ങളില്‍ നോണ്‍ വെജ് അധികമാകരുത്‌. ഭക്ഷണശൈലി ശ്രദ്ധിച്ചാല്‍ ഗ്യാസ്ട്രബിള്‍, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, അള്‍സര്‍, അര്‍ശസ്, പ്രമേഹം, മലബന്ധം എന്നിങ്ങനെ അനേകം രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും.

ശുദ്ധമായ ആട്ടിൻപാൽ ജീവിതത്തിന്റെ ഭാഗമാക്കിയാൽ ശരീരത്തിലെ അമിതവണ്ണം കുറയുകയും ശക്തിയും ഓജസ്സും കൈവരും. ആസ്ത്മ രോഗം കുറയ്ക്കും. ആട്ടിൻ പാൽ സ്ഥിരമായി കുടിച്ച് ഗാന്ധിജിയുടെ ശ്വാസകോശ രോഗം ഭേദമായി.

4. ധന്വന്തരി

ഒരിക്കൽ, വിക്രമാദിത്യൻ തന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായ ധന്വന്തരിയോട് ചോദിച്ചു - ''ഒരു പണ്ഡിതനെ എങ്ങനെ തിരിച്ചറിയാം?"

ധന്വന്തരി പറഞ്ഞു - "ഊണു കഴിഞ്ഞ് അയാൾ മോരു കുടിക്കും"

മത്തിയിൽ ഒമേഗ-3 - ഫാറ്റി ആസിഡ് ശരീരത്തിനു വളരെ നല്ലത്. മീൻ വറുത്താൽ ഭൂരിഭാഗവും നഷ്ടമാകുന്നതിനാൽ മീൻ കറി ശീലമാക്കണം.

ചെറുപയർ നിത്യവും കറിയായി ശീലമാക്കണം. മികച്ച സസ്യ പ്രോട്ടീന്‍ അതിലുണ്ട്.

ചോക്കലേറ്റ് കൊക്കോയിൽ നിന്നും ഉണ്ടാക്കുന്നതിനാൽ തലച്ചോറിന് ഉണർവും വിവിധ ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉദ്ദീപിക്കപ്പെടുകയും ചെയ്യും. എന്നാൽ, പല ബ്രാൻഡുകളും കുട്ടികൾക്കുള്ള വിൽപനയെ ലക്ഷ്യമിട്ട് ഹാനികരമായ പലതും ചേർത്തേക്കാം. ഉദാഹരണത്തിന് പ്ലാസ്റ്റിക് അടങ്ങിയതിനാൽ USA ചില ബ്രാൻഡുകൾ നിരോധിച്ചല്ലോ.

മുളകും ഇഞ്ചിയും കുരുമുളകുമെല്ലാം ദേഷ്യവും അൾസറും ഉദരരോഗങ്ങളും ഓർമക്കുറവും സമ്മാനിക്കും.

ശുദ്ധമായ ച്യവനപ്രാശം ശാരീരിക മാനസിക ആരോഗ്യത്തിനു നല്ലതാണ്.

വിറ്റമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. സെൽ പ്യൂരിഫിക്കേഷൻ നടത്തുകയും ചെയ്യും.

മലബന്ധം, അസിസിക് ശരീരം, ഉറക്കക്കുറവ്, വൈകാരിക പിരിമുറുക്കം, ഏകാന്ത-നിരാശജീവിതം എന്നിവയൊക്കെ കാൻസർ ഉണ്ടാക്കുന്നു.

എല്ലാ മനുഷ്യരിലും 6-10 തവണ കാൻസർ കോശങ്ങൾ വളരും. അവ ക്രമാതീതമാകുമ്പോൾ മാത്രമേ ഡയഗ്നോസിസ് ചെയ്താൽ വിവരം ലഭിക്കുകയുള്ളൂ.

ഇപ്പോഴത്തെ വീടിന്റെ നിർമ്മിതിയിൽ ബെഡ് റൂമിൽ വെന്റിലേഷൻ കുറവാണ്. ഭാവിയിൽ എ.സി. വയ്ക്കുമെന്നു കരുതി ചെറുതാക്കുന്നതാണ്. അപ്പോൾ ഉഛ്വാസവായു നല്ലതു പോലെ വെളിയിൽ പോകാതെ മുറിയിൽ ഓക്സിജന്റെ അളവ് കുറയുന്നു. എ.സി ഉപയോഗിക്കുന്നവർ ചിലപ്പോൾ ഫാൻ മോഡ് ഇടാറുണ്ട്. പുറത്തു നിന്ന് സാധാരണ വായു അകത്തേക്കും മുറിയിലേത് വെളിയിലേക്കും പോകുന്ന എക്സോസ്റ്റ് ഫാൻ പോലെ അപ്പോൾ പ്രവർത്തിക്കുമല്ലോ എന്നാവും പലരുടെയും തെറ്റായ ധാരണ. പക്ഷേ, അപ്പോള്‍ സാധാരണ സീലിങ് ഫാൻ പോലെ മാത്രമേ എ.സി പ്രവർത്തിക്കൂ!സുരക്ഷയെ കരുതി ജനാല രാത്രിയിൽ തുറന്നിടാൻ പറ്റില്ല. 

ബാത്ത് റൂമിന്റെ എക്സോസ്റ്റ് ഫാൻ ബെഡ് റൂമില്‍ നിന്നും വായു വലിക്കുമെങ്കില്‍ അത് മതിയാകും. അല്ലെങ്കില്‍ പിന്നെ, ചെയ്യാൻ പറ്റുന്ന ഒരു കാര്യം ചെറിയ വെന്റിലേഷനിൽ വയ്ക്കാൻ പറ്റുന്ന ഫ്രഷ് എയർ ഫാനുകൾ ശബ്ദം കുറഞ്ഞ ഇനം വയ്ക്കാം. അകത്തേ വായു റൂമിനു വെളിയില്‍ പോകുന്ന രീതിയില്‍ പിടിപ്പിക്കണം. തണുത്ത വായു അകത്തു കയറാന്‍ വേണ്ടി തിരിച്ചുവച്ചാല്‍ ഫാന്‍ മോട്ടറിന്റെ ചൂടും പ്രാണികളും കൂടി അകത്തേക്ക് വരും! ഓര്‍മിക്കുക, കോശങ്ങളില്‍ ഓക്സിജന്റെ അളവു കുറയുമ്പോള്‍ കോശങ്ങള്‍ ക്രമക്കേടുകള്‍ കാണിക്കാന്‍ തുടങ്ങും. കാന്‍സര്‍ പോലെ പലതരം രോഗങ്ങള്‍ വരാം.

വലിയൊരു USA Hospital -ൽ മലയാളി നഴ്സുമാർ നിരവധി ജോലി ചെയ്യുന്നു. അവിടെ 10 വർഷമായി ജോലി ചെയ്യുന്ന പ്രശസ്ത മദാമ്മ ഡോക്ടറിന് ഇപ്പോൾ ക്യാൻസറാണ്. ആ ഡോക്ടർ നഴ്സുമാരോട് പറഞ്ഞ വിവരങ്ങളുടെ ഏകദേശ പരിഭാഷ - "ഞാൻ ഹോസ്പിറ്റലിൽ ജോലിക്ക് കയറിയപ്പോൾ മുതൽ എനിക്ക് അംഗീകാരങ്ങളും പ്രശസ്തിയും ഒക്കെ കിട്ടിത്തുടങ്ങി. വീട്ടിലെ ഭക്ഷണം ഒരു നേരം പോലും കഴിക്കേണ്ടി വന്നില്ല. എപ്പോഴും സൽക്കാര വിരുന്നിന് സ്റ്റാഫുകൾ വിളിക്കും. പിന്നെ കന്റീനിൽ നിന്നും. ഈ ക്യാൻസറിനു കാരണം വിദഗ്ധർ പറഞ്ഞത് പാരമ്പര്യമല്ല, മറിച്ച് തെറ്റായ ഭക്ഷണ രീതിയാണെന്ന്! കൂടാതെ തിരക്കും പിരിമുറുക്കവും! ഇതൊക്കെ ഒന്നു ബാലൻസ് ചെയ്തു പോകാൻ എനിക്ക് അറിവുണ്ടെന്നു കരുതിയാവാം ആരും ഒന്നും പറഞ്ഞില്ല. ശരിയാണ് എനിക്കറിയാവുന്നതു തന്നെ. ഒരു പക്ഷേ, ഒരു push കിട്ടിയിരുന്നെങ്കിൽ ഈ ദുരിതം ഒഴിവാക്കാമായിരുന്നു"

എത്ര ഉന്നത സ്ഥാനങ്ങളിലോ അറിവോ ഉളളവർ പോലും ചില സന്ദർഭങ്ങളിൽ ചെറിയവരുടെ കരുതൽ ആഗ്രഹിക്കുന്നു. അറിവുള്ള കാര്യത്തിൽ പോലും പ്രയോഗത്തിൽ വരുത്താനുള്ള spark വെറും സാധാരണക്കാരാവും ഊന്നിപ്പറയുന്നത്!

ആരോഗ്യ കാര്യങ്ങളില്‍ നമ്മുടെ വേണ്ടപ്പെട്ടവരുടെ അലസതയും അശ്രദ്ധയും അജ്ഞതയും അവരുടെ ശ്രദ്ധയില്‍ പെടുത്താം.

5. പ്രാതല്‍

പ്രാത:കാലം എന്നാല്‍ പ്രഭാതകാലം. സൂര്യനുദിച്ചു കഴിഞ്ഞാൽ സർവ്വ ജീവജാലങ്ങളും ഉണരണം. പിന്നെയും ഉറങ്ങുന്നതു നന്നല്ല. എന്നാലോ? നേരത്തെ കിടന്നുകഴിഞ്ഞ് എഴുമണിക്കൂര്‍ നല്ല ഉറക്കം കഴിഞ്ഞ് നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ ജീവിതവിജയം ആസ്വദിക്കുന്നു. ഉണർന്നാൽ, അന്നത്തെ പ്രവർത്തന ഊർജ്ജത്തിനായി രാജാവിനെപ്പോലെ പ്രഭാത ഭക്ഷണം ആഹരിക്കണം.

അത് പോഷകസമൃദ്ധവുമായിരിക്കണം. പ്രാതൽ അഥവാ prandial എന്ന വാക്ക് ലാറ്റിന്‍ പദമാണ്‌. നാം ഇത് കൂടുതലായി പറയുന്ന ഒരു സന്ദർഭമുണ്ട് - PPBS (post prandial blood sugar) എടുക്കാന്‍ ലാബില്‍ പോകുന്ന അവസരം. -എന്നു പറഞ്ഞാല്‍, breakfast കഴിച്ചിട്ട് ഒന്നര മണിക്കൂർ കഴിഞ്ഞ് blood sugar test - നായി ലാബിൽ blood എടുക്കുന്ന സമയം.

പണ്ടു കാലങ്ങളിൽ കേരളത്തിന്റെ ഭക്ഷണ ദാരിദ്ര്യം ഭയങ്കരമായിരുന്നു. സവർണ്ണർക്കു മാത്രമേ സുഖമുണ്ടായിരുന്നുള്ളൂ. ദിവസം, ഒരു നേരത്തേ കഞ്ഞി മാത്രം പണിക്കാർക്ക് കൂലി കൊടുത്തിരുന്ന ചില തറവാട്ടുകാരെ അറിയാം. ഇപ്പോൾ ശാപഭാരത്താൽ മിക്കവയും മുടിഞ്ഞു പോയി.

രാത്രി വൈകി കിടക്കുന്നവർ പ്രഭാത ഭക്ഷണത്തിന്റെ സമയക്രമം തെറ്റിക്കുന്നുണ്ട്. 

അതുകൊണ്ടാണ് രാത്രി പന്ത്രണ്ടിനും വെളുപ്പിനു രണ്ടിനുമൊക്കെ യോഗ പഠിച്ചവർവരെ പോസ്റ്റുകൾ ഇടുന്നത്. ഇതിന്റെ ദൂഷ്യവശം എന്തെന്നാല്‍, വെളുപ്പിനു രണ്ടുമണിക്കും മൂന്നിനും ഇടയില്‍ പലതരം ഹോര്‍മോണുകള്‍ ശരീരത്തില്‍ ഉണ്ടാകുന്നുണ്ട്. ഉണര്‍ന്നിരുന്നാല്‍, അതിനു ശല്യമായി താളപ്പിഴകള്‍ വരാനും കാരണമാകും.

വൈദ്യശാസ്ത്രം പറയുന്നത് - പ്രാതൽ കഴിക്കേണ്ടത് 12 hour fasting കഴിഞ്ഞാവണമെന്ന് വൈദ്യശാസ്ത്രം പറയുന്നു. അത്താഴം 7-7.30 PM, അരവയർ കഴിച്ച് കിടക്കുക. എന്നിട്ട്, പ്രഭാത ഭക്ഷണം രാവിലെ ഏഴിനും എഴരയ്ക്കും, ഇടയിൽ വേണം. അത് രാജാവിനേപ്പോലെ. ആഹാരത്തിന്റെ അളവ് സൂചിപ്പിക്കുന്ന ചില ചൊല്ലുകള്‍ നോക്കാം-

“അത്താഴം അത്തിപ്പഴത്തോളം" അതായത്, രാത്രിഭക്ഷണം അരവയര്‍ മതി. കാല്‍ ഭാഗം വെള്ളം കുടിക്കാന്‍. പിന്നെയുള്ള കാല്‍ഭാഗം വായൂസഞ്ചാരത്തിന്.

“അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം, മുത്താഴമുണ്ടാല്‍ മുള്ളിലും കിടക്കണം" എന്നുവച്ചാല്‍, സൂര്യന്‍ മറഞ്ഞുകഴിഞ്ഞു രാത്രിയിലെ ഇരുട്ടില്‍ ശരീരം പല പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാക്കി ഉറങ്ങാന്‍ തയ്യാറെടുക്കും. അപ്പോള്‍, വയറുനിറയെ ആഹാരം കഴിച്ച് ഉടന്‍ ഉറങ്ങിയാല്‍ ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. കുറച്ചു ഭക്ഷണവും കഴിഞ്ഞ് അല്പം നടക്കുകയും ചെയ്താല്‍ ദഹനം എളുപ്പമാകും. അടുത്തദിവസം രാവിലെ നല്ല മലശോധനയുണ്ടാകും.

“രാവിലെ രാജാവ്, ഉച്ചയ്ക്ക് രാജകുമാരന്‍, രാത്രിയില്‍ ദരിദ്രന്‍"- നാം കഴിക്കേണ്ട ആഹാരത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്. അതിനു പകരമായി വിരുന്നു സല്‍ക്കാരങ്ങളില്‍ ഭക്ഷണവുമായി മല്പിടിത്തം നടത്തുന്നവരെ കാണാം.

പന്ത്രണ്ടു മണിക്കൂർ ഇടവേള കഴിഞ്ഞ് ശരീരത്തിന് വേണ്ട ഊർജം എടുക്കാൻ കാത്തിരിക്കുമ്പോൾ പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഒട്ടേറെ രോഗങ്ങൾ വരും. ടൈപ്പ്-2 ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദ്ദം, തലകറക്കം, നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രബിള്‍ എന്നിവയൊക്കെ ചില ഉദാഹരണങ്ങൾ.

ഓര്‍ക്കുക- ഉപവാസം (fasting)എന്ന ഓമനപ്പേരില്‍ പട്ടിണി കിടന്ന്‍ വെറുതെ ആരോഗ്യം കളയരുത്!

എന്നും ഭക്ഷണ സമയം ഒരേ പോലെയാക്കണം. അപ്പോൾ, ദഹനരസങ്ങളും മറ്റും കൃത്യസമയത്തു പ്രവർത്തിക്കും. സമയക്രമം ഇല്ലാതെ ഭക്ഷണം കഴിക്കുമ്പോൾ ഹൈഡ്രോക്ലോറിക് ആസിഡ് പോലുള്ളവ ഭക്ഷണമില്ലാത്ത കുടൽഭിത്തികളെ ദ്രവിപ്പിക്കുന്നു. അൾസർ, അര്‍ശസ് പോലുള്ള രോഗങ്ങളും വന്നേക്കാം.

ചുരുക്കിപ്പറഞ്ഞാല്‍, ആഹാര ശൈലിയും സമയക്രമവും അളവും ശ്രദ്ധിച്ചാല്‍ ഒട്ടേറെ രോഗങ്ങളെ ഒഴിവാക്കാം.

6. പ്രകൃതിയിലെ ആകൃതി

വാൾനട്ട് നോക്കിയാല്‍ മനുഷ്യന്റെ തലച്ചോറിന്റെ ആകൃതിയാണ്. കട്ടിയുള്ള ഷെല്ലും ഇടത് ഭാഗങ്ങളും ചുളിവുകളും സാമ്യം കാട്ടുന്നു. ആറ് ന്യൂറോ ട്രാൻസ്മിറ്ററുകൾ (Neurotransmitters)അടങ്ങിയ വാൾനട്ട് തലച്ചോറിന്റെ സന്തുലിതമായ മികച്ച പ്രകടനം സാധ്യമാക്കും. വാൾനട്ടിലെ എണ്ണ തലച്ചോറിനുള്ളിലെ തടസ്സങ്ങൾ (പ്ലാക്കുകൾ) കളയുന്നു.

ക്യാരറ്റ് മുറിക്കുമ്പോൾ കണ്ണിന്റെ ഐറിസ് പോലെ. ഇതിലെ ബീറ്റാ കരോട്ടിൻ കണ്ണിന് ഏറ്റവും നല്ല പോഷണം നൽകുന്നു.

തക്കാളി ഹൃദയത്തിന്റെ ആകൃതിയും വലിപ്പവും നിറവും കാട്ടുന്നു. തക്കാളി മുറിച്ചാൽ അറകളും കാണാം. ഹൃദയ ആരോഗ്യത്തിന് നല്ലതാണ് തക്കാളി.

ആപ്പിളും ഹൃദയത്തിന്റെ ആരോഗ്യം സൂക്ഷിക്കുന്നതിനാല്‍ ആകൃതിയിലും സാമ്യം.

അവക്കാഡോ മുറിച്ചാൽ സ്ത്രീകളുടെ പ്രത്യുൽപാദന വ്യവസ്ഥയോടു സാമ്യം തോന്നും. വിറ്റമിൻ ഇ -യും പൊട്ടാസ്യവും അടങ്ങിയതിനാൽ കാൻസർ സെർവിക്സ് തടയും. പ്രത്യുൽപാദന ഹോർമോണുകൾ ക്രമമാക്കുന്നു.

ബീറ്റ്റൂട്ട് മുറിച്ചാൽ രക്തക്കുഴലുകൾ പോലെ. ഇരുമ്പ് അടങ്ങിയതിനാൽ രക്തത്തെ പോഷിപ്പിക്കുന്നു.

സെലറി വള്ളികൾ എല്ലുകൾ പോലെ നീണ്ടതാണ്. സോഡിയം എല്ലിനു കൊടുക്കുന്നു.

മധുരക്കിഴങ്ങ് പാൻക്രിയാസിനെ ഓർമ്മിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കുന്നു.

കേരള ബ്രഹ്മി എന്നറിയപ്പെടുന്ന കുടകൻ ഇലകൾ നോക്കുക. തലച്ചോറു പോലെ. അത് ബ്രെയിന് നല്ലത്.

പപ്പായ (കപ്ലങ്ങ) വയറ്റിലെ വിരകളും കൃമികളും നശിപ്പിക്കുന്നു. അത് കുടവയര്‍ പോലെ!

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam