A true love story

 വേഴാമ്പലിന്റെ പ്രണയം

മലമുഴക്കി വേഴാമ്പൽ അഥവാ മരവിത്തലച്ചി (ഗ്രേറ്റർ ഇൻഡ്യൻ ഹോൺബിൽ) എന്ന പക്ഷിയുടെ ശാസ്ത്രീയ നാമം ബുസെറൊസ് ബൈകോർണിസ് എന്നാകുന്നു.

സാധാരണയായി സിൽവർ ഓക്ക് പോലുള്ള മരങ്ങളുടെ ഉയർന്ന ശിഖരങ്ങളിലെ പൊത്തിലാണ് ഇവ കൂടുണ്ടാക്കാറുള്ളത്.
ഇന്ത്യൻ മഴക്കാടുകളിലും ഇന്തൊനേഷ്യൻ കാടുകളിലും ഇവയെ കൂടുതലായും കണ്ടു വരുന്നു. കേരളത്തിലെ മഴക്കാടുകളിൽ അതിരപ്പിള്ളി, വാൽപ്പാറ, വാഴച്ചാൽ, നെല്ലിയാമ്പതി, ചെന്തുരുണി എന്നിവിടങ്ങളിൽ അനേകം പക്ഷികളെ കാണാം. സാധാരണയായി 20 പക്ഷികളുടെ സംഘം സമീപ പ്രദേശങ്ങളിലായി ഒരുമിച്ചുണ്ടാകും. പറക്കുമ്പോൾ ചിറകടിയുടെ നല്ല ഇരമ്പം ഹെലികോപ്റ്റർ ശബ്ദംപോലെ കേൾക്കാം. തൂവലിന് ഇടയിലൂടെ കാറ്റു കടക്കുമ്പോഴും ഇരമ്പം കേൾക്കാം. മല മുഴുവൻ മുഴങ്ങുന്ന രീതിയിലുള്ള ശബ്ദവും ഇവ പുറപ്പെടുവിക്കാറുണ്ട്. അങ്ങനെ മലമുഴക്കി വേഴാമ്പലുകൾ എന്നറിയപ്പെടുന്നു.
മുട്ട വിരിഞ്ഞു കഴിഞ്ഞാൽ ചെറു പ്രാണികളെയും പുഴുക്കൾ ഓന്ത്, അരണ, പല്ലി തുടങ്ങിയവയൊക്കെ തളളപ്പക്ഷിക്കു കൊടുക്കും.
കാടിനുള്ളിലെ മനുഷ്യസഞ്ചാരങ്ങളും ശല്യങ്ങളും മാത്രമല്ല, ചൂടു കൂടുന്നതിനാലും ഇവറ്റകൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്.

ഇരുപത് വേഴാമ്പലുകള്‍ അടങ്ങുന്ന ഒരു ഗ്രൂപ്പ്‌ ഒരു പ്രദേശത്ത് ഒന്നിച്ചുണ്ടാകും. പക്ഷേ, ജീവിതത്തിൽ ഒരു പങ്കാളി മാത്രമെന്ന ശുദ്ധമായ പ്രണയത്തിന്റെ അപൂർവ മാതൃക ലോകത്തിനു കാട്ടിക്കൊടുക്കുന്ന പക്ഷിയാണിത്!

കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷിയാണിത്.

ജനുവരി പകുതിയോടെ പെൺവേഴാമ്പലുകൾ മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങും. അവ കൂട്ടിൽ നിന്നും പിന്നെ പുറത്തിറങ്ങില്ല. മുട്ട വിരിയുന്ന സമയം വരെ മാത്രമല്ല, കുഞ്ഞുങ്ങൾ പറക്കമുറ്റുന്നതു വരെ ആൺപക്ഷിയാണ് തീറ്റയെത്തിക്കുന്നത്. മുട്ട വിരിയാൻ 38-40 ദിവസങ്ങളെടുക്കാറുണ്ട്. പൊത്തിന്റെ പുറത്തുള്ള ദ്വാരം കാഷ്ഠവും ചെളിയും മരത്തൊലിയും മറ്റും ഉപയോഗിച്ച് അടയ്ക്കും. പെൺകിളിക്ക് കൊക്കു നീട്ടി തീറ്റയെടുക്കാനുള്ള ചെറു ദ്വാരം മാത്രമേ പിന്നെ കാണുകയുള്ളൂ. പെൺകിളി കൂടിനു വെളിയിലേക്കു പോകുകയുമില്ല. അത് തൂവൽ പൊഴിച്ച് മുട്ടകൾക്ക് മെത്തയൊരുക്കുന്നു.

അങ്ങനെ, നാൽപതു ദിവസങ്ങളോളം പകൽ മുഴുവൻ ആൺകിളി ചെറുപഴങ്ങൾ ശേഖരിച്ച ശേഷം പെൺകിളിയുടെ കൊക്കിൽ വച്ചു കൊടുക്കും. പകൽ സമയം, അതീവ ജാഗ്രത കാട്ടുന്ന ആൺപക്ഷി, മനുഷ്യർ ആരെങ്കിലും കണ്ടു പോയെന്ന് പിടികിട്ടിയാൽ പിന്നെ മണിക്കൂറുകൾ കഴിഞ്ഞു മാത്രമേ അവിടേക്കു വരികയുള്ളൂ. രാത്രി സമയങ്ങളിൽ കാവലായി തൊട്ടടുത്ത എതെങ്കിലും ശിഖരത്തിൽ മഴയും തണുപ്പും സഹിച്ച് ശത്രുക്കളെ വകവയ്ക്കാതെ ഇരിപ്പുണ്ടാവും. ആൺകിളിയുടെ പകുതിയോളം ശരീരഭാരമെങ്കിലും അപ്പോൾ കുറയാറുണ്ട്.

മുട്ട വിരിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് പെൺകിളി കൂടിനു വെളിയിൽ വരും. പിന്നെ, രണ്ടാഴ്ച വിശ്രമിക്കാൻ പോകും. അപ്പോഴും കുഞ്ഞുങ്ങൾക്കും അമ്മക്കിളിക്കും തീറ്റ കൊടുക്കുന്ന ജോലി ആൺവേഴാമ്പലിനുതന്നെ.

പിന്നെ, ചെറുകിളികളെ പറക്കാൻ പഠിപ്പിക്കുന്നത് രണ്ടു പേരും ചേർന്ന്. ഒരു വർഷം കുഞ്ഞുങ്ങളെ നന്നായി വളർത്താൻ ശ്രദ്ധിക്കും.

മനുഷ്യകുലത്തിനു മാതൃകയാകുന്ന പ്രണയത്തെ, പ്രകൃതി വേഴാമ്പലിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam