Happiness Anandam

സന്തോഷം, ആനന്ദം

മനുഷ്യന് അനുഭവിക്കാനാവുന്ന മനോഹരമായ വികാരമാണു സന്തോഷം അഥവാ ആനന്ദം. മലയാളം ഇ ബുക്ക്‌ അതിലേക്കുള്ള ചെറിയൊരു വഴിമാത്രം. നാം പ്രസന്നമായ മുഖമുള്ളവരുമായി സംസര്‍ഗം പുലര്‍ത്തിയാല്‍ ഇത്തിരി സന്തോഷം നമ്മിലേക്കും സംക്രമിക്കും. അതേസമയം, ചിലര്‍ എപ്പോഴും പരാതിപ്പെട്ടിപോലെ പ്രവര്‍ത്തിക്കുന്നവരായിരിക്കും. അവര്‍ പുറത്തുവിടുന്ന നെഗറ്റീവ് എനെര്‍ജി negative energy നമ്മില്‍ നിഷേധ നിലപാടുകള്‍ നിറച്ചേക്കാം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാളുടെ ജീവിതത്തില്‍ അയാള്‍ സംതൃപ്തന്‍ ആണെന്നുള്ള തിരിച്ചറിവാണു സന്തോഷം- positive energy.

ഇപ്പോള്‍, നിലവിലുള്ള അനുഗ്രഹങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ആനന്ദിക്കാന്‍ ധാരാളം കാര്യങ്ങള്‍ ഫ്രീ ആയിട്ട് ഉണ്ടാവും. മറിച്ച്, വിഷമങ്ങളും പരാതികളും നിരത്തുവാന്‍ ശ്രമിച്ചാലോ? അവിടെയും കുറച്ചു കാര്യങ്ങള്‍ ഉണ്ടാകും. താരതമ്യപ്പെടുത്തല്‍ ഒന്നിനും ഒരു പരിഹാരമല്ല. ഈ ലോകത്തില്‍ നരകതുല്യമായി ജീവിക്കുന്ന പല രാജ്യങ്ങളും സമൂഹങ്ങളും ഉണ്ട്. അതിനാല്‍, നമുക്ക് ലഭിച്ചിരിക്കുന്ന ഓരോ നന്മകള്‍ക്കും ദൈവത്തോട് നന്ദി പറയാം. മാത്രമല്ല, ഓരോ ദിനവും കൂടുതല്‍ മെച്ചപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു ലഭിക്കുകയും ചെയ്യും.

ഒരിക്കല്‍, എച്ച്.ജി. വെല്‍സ് പറഞ്ഞു: "ഭൗതികത്തിനപ്പുറത്ത് ഒന്നുമില്ലെന്ന് വിചാരിച്ചു. അവസാനകാലത്ത് നിരാശയിലും മോഹഭംഗത്തിലും കലാശിച്ചു" എന്ന്! അതു ശരിതന്നെ. ദൈവവിശ്വാസം സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്ന വഴികളാണ്. സ്വകാര്യ ദു:ഖങ്ങള്‍പോലും ഒന്നാലോചിച്ചാല്‍ സന്തോഷത്തിന്‍റെ നിമിത്തങ്ങള്‍മാത്രം.പണ്ട്, ജംഷഡ്ജിടാറ്റയെ ബ്രിട്ടീഷ്ഹോട്ടലില്‍നിന്ന് ഇവിടെ പ്രവേശനമില്ലെന്നു പറഞ്ഞ് സായിപ്പ് ഇറക്കിവിട്ടു. ഒരു സാധാരണ മലയാളിയെങ്കില്‍ കൊടിയും കുത്തി നാലു ചീത്തയും വിളിച്ച് രാത്രിയില്‍ കല്ലെറിഞ്ഞു ഹോട്ടലിന്‍റെ ചില്ലും പൊട്ടിക്കും! പക്ഷേ, ടാറ്റയുടെ മനോവിഷമം; താജ് ഹോട്ടല്‍സിന്‍റെ രൂപത്തില്‍ ആനന്ദം ഇന്ത്യയിലാകെ വിതറി. നല്ല സേവന വേതന രീതികള്‍ ആയിരക്കണക്കിനു ജോലിക്കാരുടെയും കുടുംബങ്ങളില്‍ പ്രകാശമെത്തിച്ചു.

പരാജയങ്ങളുടെ കഥയും മറ്റൊന്നല്ല. ഓരോ പരാജയവും ഓരോ ഫലങ്ങളെന്നു കരുതിയാല്‍ മതിയാകും. മികച്ച ആസൂത്രണം ഉള്ളവയുടെ ഫലം വിജയമെങ്കില്‍ അശ്രദ്ധയുടെ ഫലം പരാജയം, അത്രതന്നെ. പോള്‍ഗ്രീന്‍ഗാര്‍ഡ് (ബയോകെമിസ്റ്റ്, റോക്ഫെല്ലെര്‍യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക്) തന്‍റെ എഴുപത്തിനാലാംവയസ്സില്‍ നൊബേല്‍ സമ്മാനം നേടിയപ്പോള്‍ പറഞ്ഞത്: "ഞങ്ങള്‍ ഈ വിഷയത്തില്‍ മത്സരങ്ങള്‍ ഒന്നുമില്ലാതെ ഒരുപാട് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. കാരണം, ആളുകള്‍ വിചാരിച്ചിരുന്നത് ഞങ്ങള്‍ക്കു വട്ടാണെന്നാണ‌്!"ഞാനും ഒരു ബയോകെമിസ്റ്റ് (വെറും കടലാസ് പുലി!) ആണെങ്കിലും ഒരു സ്വഭാവത്തില്‍ എനിക്കും അദ്ദേഹത്തിനും ചെറിയ സാമ്യമുണ്ട്‌- പരാജയങ്ങളോട് പോരടിക്കുന്ന രീതിയില്‍. സത്യത്തില്‍, എല്ലാ പ്രവര്‍ത്തനങ്ങളിലും പിറകില്‍നിന്നു കളിക്കുന്നത് വിജയമാണ്- അത്, നമ്മുടെ മുന്നില്‍ കുറച്ചു പരാജയങ്ങള്‍ എറിഞ്ഞുതന്ന് നമ്മെ ഓടിക്കാന്‍ ശ്രമിക്കും. അതെല്ലാം തീര്‍ന്നുകഴിയുമ്പോള്‍ വിജയത്തിന്‍റെ ഒളിച്ചുകളി അവസാനിച്ച് കനത്ത വിജയവും ലഭിക്കും.

മലയാളികളില്‍ ആനന്ദം, മനസ്സുഖം, ജീവിതവിജയം happiness, anandam, inner satisfaction, self-esteem, enthusiasm, success, victory എന്നിവയൊക്കെ കൂടുന്നതിനുള്ള പരമ്പര...

Comments