Comedy

നര്‍മകഥകള്‍
നര്‍മകഥകള്‍-ഫലിതം ഇഷ്ടമില്ലാത്തതായി വളരെ ചുരുക്കം ആളുകളേ ഉണ്ടാവൂ. ലളിതവും സന്തോഷവും സന്തുഷ്ടിയും നിറഞ്ഞതായ ജീവിതങ്ങളുടെ സഹയാത്രികന്‍ എന്നുവേണമെങ്കില്‍ നര്മബോധത്തെ വിളിക്കാം. പുഞ്ചിരിക്കുന്ന മുഖമായിരിക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ്‌. ചിരിക്കുന്നവന്റെ കൂടെ അല്‍പസമയം ചെലവഴിച്ചു നോക്കൂ...നിങ്ങള്‍ക്കും ഉന്മേഷം തോന്നും. അങ്ങനെ നര്‍മബോധം ശുഭാപ്തിവിശ്വാസം കൊണ്ടുവരികയും ജീവിത സാഫല്യം അവരുടെ അവകാശവുമായിത്തീരും. സുദീര്‍ഘമായ ദാമ്പത്യജീവിതത്തിലും ജോലിസ്ഥലങ്ങളിലും നര്‍മബോധമുള്ളവര്‍ (humour sense)കടുംപിടുത്തക്കാരാകാതെ കൂടുതല്‍ ശോഭിക്കുന്നതു കാണാം.

മലയാളികള്‍ ഏറ്റവുമധികം ചിരിക്കുന്നത് ടി.വിയിലെ jokes comedy ഹാസ്യപരിപാടികളും സിനിമകളും ഇന്റര്‍നെറ്റിലെ തമാശകളുമൊക്കെ കണ്ടിട്ടായിരിക്കും. എന്നാല്‍, അവിടെ പലപ്പോഴും ശുദ്ധമായ ഹാസ്യമായിരിക്കില്ല കിട്ടുന്നത്. അശ്ലീലം ഒളിപ്പിച്ച ദ്വയാര്‍ത്ഥപ്രയോഗങ്ങളും; സിനിമാക്കാരുടെയും മറ്റും കുടുംബകാര്യങ്ങളും ഗോസിപ്പുകളും കണ്ടു കേട്ട് പരിഹസിക്കുന്നതും നല്ല പ്രവണതയല്ല. പലപ്പോഴും മലയാളികള്‍ വ്യക്തിഹത്യയിലും പരദൂഷണങ്ങളിലും കുറവുകളിലും ഫലിതം കണ്ടെത്താന്‍ ശ്രമിക്കുന്നു.

നര്‍മബോധം ഇല്ലായിരുന്നെങ്കില്‍ ജീവിതത്തില്‍ നേരിട്ട അടികള്‍ അദ്ദേഹത്തെ പണ്ടേ കൊന്നുകളയുമായിരുന്നുവെന്ന് ഗാന്ധിജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നൂറു ദീനരോദനത്തേക്കാള്‍ നല്ലത് ഒരു ചിരിയെന്ന്‍ ചാള്‍സ് ലാംബ്. ഗൗരവത്തില്‍ ഇരുന്നില്ലെങ്കില്‍ മുഖവില ഇടിയുമെന്ന് വിചാരിച്ച് നടക്കുന്ന ശുംഭന്മാരെ പലയിടങ്ങളിലും കണ്ടുമുട്ടാം. പിരിമുറുക്കമുള്ള മനസ്സ് സ്വന്തം ശരീരകോശങ്ങളെയും നശിപ്പിക്കും. അതിനാല്‍ ന്യായമായ വഴികളിലൂടെ നര്‍മം സ്വീകരിക്കാനും കൊടുക്കാനും എല്ലാവര്‍ക്കും കഴിയട്ടെ. രസകരങ്ങളായ ദൃശ്യങ്ങളും തമാശ സംസാരങ്ങളുമൊക്കെ കഴിഞ്ഞിട്ടുമാത്രമേ വായനയുടെ നര്‍മത്തിനു സ്ഥാനമുള്ളൂ. എങ്കിലും വായനയുടെ ലോകത്തെ നര്‍മങ്ങള്‍ അന്വേഷിക്കുന്നവര്‍ക്കായി ebook category ശ്രദ്ധിക്കുമല്ലോ.

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍