തെനാലിരാമന്‍കഥകള്‍ -9

eBook-63-TenaliRama-stories-9-swarnamaambazham is a part of Tenali Raman kathakal series. Author- Binoy Thomas, format-pdf, page-7, size-83kb
വിജയനഗരം സാമ്രാജ്യത്തിലെ കൃഷ്ണദേവരായര്‍ ചക്രവര്‍ത്തിയുടെ കൊട്ടാര വിദൂഷകനായിരുന്ന കാലത്തെ തെനാലിരാമന്‍കഥകള്‍ വിഭാഗത്തിലെ ഒന്‍പതാമത്തെ കഥ. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന തെന്നാലിരാമന്‍‍ കഥകള്‍ വായിക്കൂ.
Click here to download/offline reading-
https://drive.google.com/file/d/0Bx95kjma05ciSGJJRTBDS2VvTTA/view?usp=sharing&resourcekey=0-Xac7spFtdwt2_Ze0XvvSmw
ഇപ്പോൾ, വായനക്കാരുടെ നിരന്തരമായ ആവശ്യം ഉള്ളതിനാൽ നേരിട്ടുള്ള ഓൺലൈൻ വായനയ്ക്ക് ഒൻപതു കഥകളും ഒന്നിച്ചു വായിക്കാൻ പറ്റുന്ന വിധത്തിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കാരണം, പിഡിഎഫ് വായിക്കാനും ആളുകൾക്കു സമയം കിട്ടുന്നില്ലല്ലോ.

Full 9 stories direct online reading is available in this page-https://www.malayalamplus.com/2020/12/tenalirama-stories-online-reading.html
നാം എവിടെ നോക്കിയാലും ഏറെ കാണുന്ന നർമവും യുക്തിയും കൗശലവും ഒത്തിണങ്ങിയ കഥകളാകുന്നു തെനാലി കഥകൾ.

ഏറെ പുസ്തകങ്ങൾ ഇതിനെ ആസ്പദമാക്കി ഇറങ്ങിയിരിക്കുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഈ കഥകൾ എത്തിയിട്ടുണ്ട്. മാത്രമല്ല, വിദേശ ലൈബ്രറികളിലെ ജനകീയ കഥകൾ എന്ന തലത്തിലും ഇവയെ ആളുകൾ ഉപയോഗിക്കുന്നുണ്ട്.

ബസ് സ്റ്റോപ്പുകളിലും ബസിലും ട്രെയിനിലും ഞാൻ ഏറെ കണ്ടിട്ടുള്ള ചിത്രകഥകളും ഇതാണെന്നു തോന്നുന്നു. സ്‌കൂൾ ലൈബ്രറികളിൽ കുട്ടികൾ വായിക്കാനും ഇത് ഏറെ ഇഷ്ടപ്പെടുന്നു. ഏറ്റവും രസകരമായ മറ്റൊരു കാര്യം- ഇതിനു പ്രാദേശികമായ മാറ്റം കൊടുത്തുകൊണ്ട് കഥ പലതരത്തിലും തലത്തിലും മാറിയിട്ടുണ്ട്. 

മുത്തശ്ശികളുടെ ഏറെ പ്രിയപ്പെട്ട വിഭവമാണ് ഈ കഥകൾ, അത്, പൊടിപ്പും തൊങ്ങലും വച്ചുകൊണ്ടു എത്ര നേരം വേണമെങ്കിലും നീട്ടി വലിച്ചു പറയാൻ അവർക്കൊരു കഴിവ് തന്നെയുണ്ട്. പ്രശസ്തമായ അനേകം സിനിമകൾ, ടിവി സീരിയൽ, നാടകങ്ങൾ എന്നിവയൊക്കെ ഉണ്ടാകാനും ഇത് കാരണമായി.

വഴിയോര പുസ്തക കച്ചവടക്കാരും ഇത് നിരത്തി വച്ചിരിക്കുന്നതു കാണാനും ഏറെ കൗതുകമുണ്ട്. എന്റെ കുട്ടിക്കാലത്തെ കൂട്ടുകാർ തെന്നാലി എന്നായിരുന്നു പറഞ്ഞു വന്നിരുന്നത്. ഈ പരമ്പരയിൽ ഇനി അനേകം കഥകൾ പുതിയത് വരാനുണ്ട്. പ്രിയ വായനക്കാർ കാത്തിരിക്കുമല്ലോ.

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam