This Malayalam eBook-12-Hoja-Mulla-kathakal-1-sathyam is a selected humour, comedy, joke stories digital books series for entertainment and laughing. Author- Binoy Thomas, size- 100 KB, format- PDF, Page-6, Name of Hoja well known with a number of similar names like Nasruddin Hodja, Nasreddin Hoja, Mullah, Mulla, Mollakka etc, So that this funny stories/anecdotes are also called as hoja kathakal, mulla kadhakal.
'ഹോജ-മുല്ലാ-കഥകള്‍ -1- സത്യം' മലയാളം ഡിജിറ്റല്‍ ഇ-ബുക്ക് രൂപത്തിലുള്ള ചെറുനര്‍മ ഹാസ്യകഥകള്‍ ചിരിക്കാന്‍ വേണ്ടി ഓണ്‍ലൈന്‍ വായനയിലൂടെ ഇവിടെ ലഭിക്കുന്നു. ഹോജകഥകള്‍, ഹോജാക്കഥകള്‍, മുല്ലാക്കഥകള്‍, മൊല്ലാക്കയുടെ ഫലിതങ്ങള്‍ എന്നൊക്കെ അറിയപ്പെടുന്ന ഇതിന്‍റെ നായകന്‍ നസറുദ്ദിന്‍-നാസറുദ്ദീന്‍ ഹോജ.
To download safe Google drive eBook, click here-
ഹോജകഥകള്‍, മുല്ലാക്കഥകള്‍, മുല്ലായുടെ ഫലിതങ്ങള്‍... എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന നര്‍മകഥകളുടെ നായകന്‍ ആരാണ‌്? നസറുദ്ദിന്‍ ഹോജ. ഇതിനോടു സാമ്യമുള്ള പല പേരിലും അദ്ദേഹം അറിയപ്പെടുന്നുണ്ട്.
അദ്ദേഹം ജീവിച്ചിരുന്നത് തുര്‍ക്കിയിലെ അക്സെഹിര്‍ എന്ന സ്ഥലത്ത് എ.ഡി.1300 കാലഘട്ടത്തിലായിരുന്നുവത്രേ. അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ആ സ്ഥലത്ത് എല്ലാ വര്‍ഷവും ജൂലൈ 5-10 വരെ ഹോജാ ഉത്സവം ആഘോഷിക്കുന്നു.
ഹോജയുടെ അനേകം കഥകള്‍ വിലയിരുത്തിയാല്‍ ഒരു ബഹുമുഖ പ്രതിഭയെ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. രസികന്‍, നര്‍മബോധമുള്ള വ്യക്തി, പണ്ഡിതന്‍, കോമാളി, ചിന്തകന്‍, മഹാന്‍, വിഡ്ഢി...എന്നിങ്ങനെ പല തരത്തില്‍ പെരുമാറുന്ന കഥകള്‍ക്കുള്ള പൊതുസ്വഭാവമായ നര്‍മരസം, ജനകോടികളുടെ ചിരിക്കുന്ന സ്ഥാപനമായി മാറി.
ഈ പരമ്പര ചിരിക്കാന്‍ വേണ്ടി മാത്രമുള്ളത്. ഇന്നത്തെ ജീവിത പിരിമുറുക്കങ്ങള്‍ അല്പമെങ്കിലും മനസ്സില്‍നിന്നും ചിരിച്ചുതള്ളാന്‍ കഴിയുന്നത് ഒരു നല്ല കാര്യമല്ലേ?
സത്യം
ഒരിക്കല്‍, ചന്തയില്‍ ഒരു പ്രഭു ഉറക്കെ വിളിച്ചുകൂവി:"ഈ വല്ലക്കൊട്ടയിലുള്ള മണ്‍പാത്രങ്ങള്‍ തലച്ചുമടായി എന്റെ വീട്ടില്‍ എത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി എതിരൊന്നുമില്ലാത്ത മൂന്നു സത്യങ്ങള്‍ ഞാന്‍ പറഞ്ഞു കൊടുക്കുന്നതായിരിക്കും"
പലരും ഇത് കേട്ടതായി ഭാവിച്ചില്ല. കാരണം, സത്യത്തിനു പകരം പണംതന്നെ കൂലിയായി വേണം. സത്യം പുഴുങ്ങിത്തിന്നാല്‍ പട്ടിണി മാറുമോ? എന്നാല്‍, ഇതു കേട്ടു ചന്തയിലുണ്ടായിരുന്ന ഹോജ വിചാരിച്ചത് മറ്റൊരു തരത്തിലായിരുന്നു- പണം എങ്ങനെയും തനിക്കുനേടാം. പക്ഷേ, എതിരില്ലാത്ത മൂന്നു ലോകസത്യങ്ങള്‍ വെറുതെ കിട്ടുമോ?
അങ്ങനെ, പ്രഭുവിന്റെ കൂടെ വല്ലവും ചുമന്നുകൊണ്ട് ഹോജ യാത്രയായി. കുറെ ദൂരം പിന്നിട്ടപ്പോള്‍, സത്യങ്ങള്‍ കേള്‍ക്കാനുള്ള അടങ്ങാത്ത കൊതി ഹോജയില്‍ അസഹ്യമായി.
"പ്രഭോ, ആ സത്യങ്ങള്‍ എനിക്ക് കേള്‍ക്കാന്‍ കൊതിയാവുന്നു. എന്നോട് ഇപ്പോള്‍ പറയുമോ?"
"അതിനെന്താ, ഞാന്‍ പറയാം. ശ്രദ്ധിച്ച് കേള്‍ക്കണം"
"ഒന്നാമത്തെ സത്യം ഇതാ- ആരെങ്കിലും ഹോജയോടു സ്വര്‍ഗരാജ്യം വിശക്കുന്നവനു കിട്ടും എന്നു പറഞ്ഞാല്‍ അത് യാതൊരു കാരണവശാലും വിശ്വസിക്കരുത്"
"ഹോ, എത്ര ശരിയായ സത്യം! എതിരില്ലാത്ത സത്യം തന്നെ. ഒരു സംശയവുമില്ല"
ഹോജ തലകുലുക്കി സമ്മതിച്ചു. രണ്ടാമത്തെ സത്യം പ്രഭു പറയാന്‍ തുടങ്ങി:
"നടന്നുപോകുന്നതാണ‌് കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിലും നല്ലത് എന്നു ഹോജയോട് ആരെങ്കിലും പറഞ്ഞാല്‍ അത് വിശ്വസിക്കരുത്"
"ഇതും എതിരില്ലാത്ത സത്യം തന്നെ"
ഹോജ പ്രഭുവിനോട് അനുകൂലിച്ചു.
പ്രഭു ഊറിച്ചിരിച്ചുകൊണ്ട് മൂന്നാമത്തെ സത്യവും പറഞ്ഞുതുടങ്ങി:
"നമ്മുടെ ഈ ഭൂമിയില്‍ നിങ്ങളേക്കാള്‍ വലിയൊരു വിഡ്ഢി ഉണ്ടെന്നു പറഞ്ഞാല്‍ ഹോജ ഒരിക്കലും വിശ്വസിക്കരുത്"
അത്ഭുതത്തോടെ ഹോജ പറഞ്ഞു:
"പ്രഭോ, അങ്ങ് പ്രസ്താവിച്ച സത്യങ്ങള്‍ തീര്‍ച്ചയായും വിലപിടിച്ചവ തന്നെ; എതിരില്ലാത്തത്!"
ഇതു പറയുന്നതിനിടെ ഹോജ തന്റെ തലച്ചുമട് താഴേക്കിട്ടു!
"പ്ടോ"
വലിയ ശബ്ദത്തോടെ മണ്‍കലങ്ങള്‍ അവിടെ പൊട്ടിച്ചിതറി!
തന്റെ വിലപിടിച്ച പാത്രങ്ങള്‍ പൊട്ടിത്തകര്‍ന്നതു കണ്ട് പ്രഭുവിന്റെ ചങ്ക് തകര്‍ന്നു. അങ്ങനെ പകച്ചു നില്‍ക്കുന്ന പ്രഭുവിനോടായി ഹോജ പറഞ്ഞു:
"എതിരില്ലാത്ത മൂന്നു സത്യങ്ങള്‍ എനിക്കു പറഞ്ഞുതന്നപ്പോള്‍ ഒരെണ്ണമെങ്കിലും അങ്ങയോടു പറയേണ്ട കടമ എനിക്കുമില്ലേ?"
അല്പം ഗൗരവത്തില്‍ ഹോജ തുടര്‍ന്നു:
"ദാ, പിടിച്ചോ യാതൊരുവിധ എതിരുമില്ലാത്ത സത്യം- അങ്ങ് ചന്തയില്‍നിന്നും മേടിച്ച വില കൂടിയ മണ്‍പാത്രങ്ങള്‍ പൊട്ടിയിട്ടില്ലെന്ന് ആരെങ്കിലും അങ്ങയോടു പറഞ്ഞാല്‍, എന്നെ ഓര്‍ത്തെങ്കിലും ദയവായി അങ്ങത് വിശ്വസിക്കരുത്!"