(1149) ഫക്കീറിൻ്റെ ചികിൽസ!
ഒരു കാലത്ത്, ഹോജയ്ക്ക് ഓർമ്മക്കുറവ് അനുഭവപ്പെട്ടു തുടങ്ങി. ആദ്യമൊക്കെ നിസ്സാരമെന്ന് കരുതി തള്ളിയെങ്കിലും പിന്നീട് ചികിൽസ തേടണമെന്ന് തോന്നി.
അങ്ങനെ പ്രശസ്ത ചികിൽസകനായ ഒരു ഫക്കീറിൻ്റെ അടുത്ത് ഹോജ ചികിൽസ തേടി. പക്ഷേ, ഫക്കീറിൻ്റെ നിർദ്ദേശ പ്രകാരം അയാളുടെ വീട്ടിൽ താമസിച്ച് ചികിൽസ തേടണമായിരുന്നു.
അങ്ങനെ, ആ വീട്ടിൽ നാലു മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം ഫക്കീർ ഹോജയോടു ചോദിച്ചു - "ഹോജ, തനിക്ക് ഇപ്പോൾ രോഗം കുറവുണ്ടോ?"
ഹോജ പറഞ്ഞു -"ഉവ്വ്, എനിക്ക് രോഗം കുറവുണ്ട് "
ഫക്കീറിന് ഏറെ സന്തോഷം തോന്നി. അദ്ദേഹം ചോദിച്ചു -"എങ്ങനെയാണ് രോഗം കുറഞ്ഞതായി തോന്നിയത്?"
ഹോജ പറഞ്ഞു -"ഇപ്പോൾ ഞാൻ എന്തൊക്കയോ മറന്നു പോകുന്നു എന്നുള്ള കാര്യം ഓർമ്മ വരുന്നുണ്ട് "
ഇതുകേട്ട്, ഫക്കീർ ഞെട്ടി! ഹോജയെ അവിടെ നിന്നും പറഞ്ഞു വിടുകയും ചെയ്തു.
Written by Binoy Thomas, Malayalam eBooks-1149- Hoja stories - 85, PDF-https://drive.google.com/file/d/1VGnWf2uxsNHkaU8MuDKgsmoS5WfbkW97/view?usp=drivesdk
Comments