(1141) ഹോജയുടെ പാണ്ഡിത്യം!
ഒരു ദിവസം ഹോജ വഴിയിലൂടെ നടന്ന് കുറെ ആളുകൾ കൂട്ടം കൂടി നിന്ന് സംസാരിക്കുന്ന മരച്ചുവട്ടിലെത്തി.
അവർ ഹോജയോടു ചോദിച്ചു- "ഹേയ്! മുല്ലാക്കാ, താങ്കൾ മക്കയിൽ പോയെന്ന് പറയുന്നതു കേട്ടു. അത് നേരുതന്നെയോ?"
ഹോജ പറഞ്ഞു: "നിങ്ങൾ കേട്ടതു ശരിയാണ്. സൗദി അറേബ്യയിൽ കുറെ ദിവസങ്ങൾ താമസിക്കുകയും ചെയ്തു "
അവർക്ക് ചില സംശയങ്ങൾ തോന്നിയതിനാൽ ഒരാൾ ചോദിച്ചു - "അറബിയിൽ ഒട്ടകത്തിൻ്റെ പേരെന്താണ്?"
ഹോജ പുച്ഛിച്ചു - "ഇത്രയും വലിയ ജന്തുവിൻ്റെ പേരാണോ നിങ്ങൾക്ക് അറിയേണ്ടത്?"
ഉടൻ, മറ്റൊരാൾ ചോദിച്ചു -"എങ്കിൽ, ഉറുമ്പിൻ്റെ അറബി വാക്ക് എന്താ?"
ഹോജ പിന്നെയും ചിരിച്ചു - "ഇത്രയും നിസ്സാര ജീവിയുടെ പേരാണോ അറിയേണ്ടത്?"
പെട്ടെന്ന്, ഒരാൾ ചോദിച്ചു - "വലുതും ചെറുതും വേണ്ടാ ഇടത്തരം വലിപ്പമുള്ള ആട്ടിൻകുട്ടിയുടെ പേര് എന്താണ്?"
ഹോജയുടെ ഞെട്ടൽ പുറമെ കാട്ടാതെ പറഞ്ഞു -"ഇത് നല്ല ചോദ്യമാണ്. ഞാൻ ഒരു വീട്ടിൽ താമസിച്ചപ്പോൾ ആട് പ്രസവിച്ചിരുന്നു. പക്ഷേ, ആട്ടിൻകുട്ടിയുടെ പേര് ഇടുന്നതിനു മുൻപ്, ഞാൻ തിരികെ തുർക്കിയിലേക്കു പോന്നില്ലേ?"
എല്ലാവരും ആർത്തുചിരിച്ചു!
Written by Binoy Thomas, Malayalam eBooks-1141-Hoja Stories - 77, PDF-https://drive.google.com/file/d/13d-c5wNf7fq08CUzoFMJPQlXnbrE0mgi/view?usp=drivesdk
Comments