(704) കുറുക്കന്റെ ആർത്തി

ഒരിക്കൽ, കുറുക്കൻ രാവിലെ തന്നെ ഇര തേടി കാട്ടിലൂടെ അലഞ്ഞു. പക്ഷേ, ഒന്നും കിട്ടിയില്ല. അവൻ ക്ഷീണിതനായി ഒരു വലിയ മരച്ചുവട്ടിൽ വിശ്രമിക്കാനായി ഇരുന്നു. അന്നേരം, ഇറച്ചിക്കറിയുടെ മണം അവന്റെ മൂക്കിലേക്ക് ഇരച്ചുകയറി.

കുറുക്കൻ മണം പിടിച്ചപ്പോൾ അതിന്റെ ഉറവിടം കണ്ടെത്തി! ആ മരത്തിന്റെ വലിയ വേരുകൾക്കിടയിലുള്ള പോടിനുള്ളിൽ നിന്നായിരുന്നു മണം വന്നത്.

യഥാർഥത്തിൽ, നാലു വേട്ടക്കാർ ഉച്ചഭക്ഷണം പൊതിഞ്ഞ് ഒളിച്ചു വച്ചതായിരുന്നു അത്. കുറുക്കൻ പോടിനുള്ളിലേക്ക് വളരെ ഞെരുങ്ങി തിരുകിക്കയറി.

അതാകട്ടെ, വളരെയധികം ആഹാരമുണ്ടായിരുന്നു. കുറുക്കൻ ഒരു പൊതി തിന്നപ്പോൾത്തന്നെ വയറു നിറഞ്ഞു. പക്ഷേ, സ്വാദേറിയ കോഴിക്കറി കണ്ടപ്പോൾ വിശപ്പു മാറിയിട്ടും പൊതികൾ എല്ലാം കീറി ശ്വാസംമുട്ടെ കഴിച്ചു.

അതു കഴിഞ്ഞ്, പോടിനുള്ളിൽ നിന്നും തിരികെ ഇറങ്ങാൻ നോക്കിയപ്പോൾ അവന്റെ കുടവയർ കടന്നുപോരുന്നില്ല!

കുറുക്കന്റെ വയറു വേദനിച്ചതല്ലാതെ യാതൊരു ഫലവും കണ്ടില്ല. അവൻ കരയാൻ തുടങ്ങി. കരച്ചിൽ കേട്ട്, മറ്റൊരു കുറുക്കൻ ഓടി വന്നു. അത് പുറത്തു നിന്നു കൊണ്ട് വിളിച്ചു കൂവി - "നീ രണ്ടു ദിവസം പട്ടിണി കിടക്കുമ്പോൾ വയറു മെലിയും. അന്നേരം ഇറങ്ങിപ്പോരാം"

എങ്കിൽ, അങ്ങനെയാകട്ടെ എന്നു കുറുക്കൻ സമാധാനിച്ചു. പക്ഷേ, ഉച്ചയായപ്പോൾ വേട്ടക്കാർ കണ്ടത് ഒരു കുറുക്കൻ പോടിനുള്ളിലെ ഭക്ഷണം തിന്നാൻ അകത്തിരിക്കുന്നതാണ്!

അവർ ദേഷ്യത്തോടെ, കുറുക്കനെ വെടിവച്ചു കൊന്നിട്ട് അവിടം വിട്ടു പോയി.

ഗുണപാഠം - ഏതു കാര്യത്തിലും അത്യാർത്തി ആപത്തിലേ കലാശിക്കൂ.

Written by Binoy Thomas, eBooks-704 - Aesop stories -103, PDF -https://drive.google.com/file/d/1xibu-cVf72BiPYb_P6ojTcg4gpz3bjn0/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam