(1029) ഹോജയുടെ പ്രസംഗം!

 ഹോജ മുല്ലയെ പരിഹസിക്കാനായി ചിലർ തക്കം പാർത്തിരുന്നു. അവർ ഒരിക്കൽ, ഹോജയെ പ്രസംഗിക്കാനായി ക്ഷണിച്ചു. ആ നാട്ടിലെ എല്ലാവരും ഒന്നിച്ചു കൂടിയിരുന്ന ചടങ്ങായിരുന്നു അത്.

ഹോജയ്ക്ക് പ്രസംഗിക്കാൻ കഴിവുണ്ടായിരുന്നില്ല. എങ്കിലും എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങിയെങ്കിലും, എന്തെങ്കിലും സൂത്രം വഴിയായി ഇതിൽ നിന്നും രക്ഷപ്പെടാനായി ഹോജ ആലോചിച്ചു.

ആദ്യ ദിനം വന്നെത്തി. ഹോജ പ്രസംഗ വേദിയിൽ കയറി ചോദിച്ചു- ''ഞാൻ പറയാൻ പോകുന്ന കാര്യത്തേക്കുറിച്ച് നിങ്ങൾക്കറിയാമോ?"

ആളുകൾ പറഞ്ഞു -"ഞങ്ങൾക്കറിയില്ലാ"

അന്നേരം, അവിടെ നിന്നും ഇറങ്ങി നടന്നു കൊണ്ട് ഹോജ വിളിച്ചു കൂവി - "ഈ പ്രസംഗത്തിൻ്റെ ലക്ഷ്യം പോലും അറിയില്ലാത്ത നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല"

ഹോജ മുങ്ങിയതാണെന്ന് മനസ്സിലാക്കി ആളുകൾ അടുത്ത ദിവസം അയാളെ വിളിച്ച് വേദിയിൽ കയറ്റി. പതിവു ചോദ്യം ഹോജ ആവർത്തിച്ചു. ഉടൻ, ആളുകൾ മറുപടി മാറ്റി - "ഞങ്ങൾക്കെല്ലാം പ്രസംഗ വിഷയവും ലക്ഷ്യവും അറിയാം"

അന്നേരം, ഹോജ പറഞ്ഞു -"എല്ലാവർക്കും അറിയാവുന്ന സ്ഥിതിക്ക് ഞാൻ ആവർത്തിക്കുന്നതിൽ അർത്ഥമില്ല"

ഇത്തവണയും ഹോജ ഇറങ്ങി നടന്നപ്പോൾ ആളുകൾ വീണ്ടും അടവു മാറ്റി. അടുത്ത ദിവസം വേദിയിൽ ഹോജ കയറി പതിവു ചോദ്യം ചോദിച്ചപ്പോൾ ആളുകൾ പറഞ്ഞു -"ഞങ്ങളിൽ പകുതി ആളുകൾക്ക് അറിയാം. പകുതി പേർക്കും അറിയില്ല. അതിനാൽ പ്രസംഗിക്കൂ"

ഉടൻ, ഹോജ ഇറങ്ങി നടന്നു കൊണ്ട് പറഞ്ഞു - "നിങ്ങളിൽ അറിയാവുന്ന പകുതി ആളുകൾ മറ്റുള്ളവർക്കു പറഞ്ഞു കൊടുത്താൽ മതി!''

എല്ലാവരും ഹോജയുടെ ബുദ്ധിക്കു മുന്നിൽ തോറ്റു.

Written by Binoy Thomas, Malayalam eBooks- 1029 - Hoja stories -25, PDF-https://drive.google.com/file/d/1M0NiL8aRjesK7z0hqrw8MLDSORc2CDWd/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍