സോഷ്യല്‍ മീഡിയ ഗുണമോ ദോഷമോ?

Social media good or bad?

ഭൂരിപക്ഷം പ്രജകളും പ്രായഭേദമന്യെ സമൂഹമാധ്യമങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചിലർക്കത് ലഹരിയാണെങ്കിൽ മറ്റു ചിലർ ഇതിന്റെ അടിമകളാണ്. കേരളത്തിൽ 33% യുവാക്കളും എന്തെങ്കിലും ലഹരി വസ്തുക്കൾക്ക് അടിമയാണ്. അതിന്റെ വിപണനത്തിന് സോഷ്യൽ മീഡിയ സഹായിക്കുന്നുണ്ട്.

ഫേയ്സ്ബുക്ക്, വാട്സാപ് , ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടെലഗ്രാം, ടിക് ടോക് എന്നിങ്ങനെ വരുന്ന ഒന്നിലധികം ആപ്പുകളിലും ഗ്രൂപ്പുകളിലും അംഗമാകുന്നതോടെ ഒരാൾ അയാളുടെ ഉൽപാദനപരമായ സമയത്തെ അവയുടെ കമ്പനികൾക്കായി  വിൽക്കുകയാണു ചെയ്യുക. കാരണം, ഓരോ അംഗവും കമ്പനിയുടെ വകയായി കാണിക്കുന്ന പരസ്യങ്ങൾ സ്വീകരിക്കുന്നു. ഈ സർക്കിളിൽ നിന്നും പുറത്തുചാടാനാകാതെ വിധേയത്വം കടന്നു വരികയാണ്.

സ്വാഭാവികമായും മനസ്സിൽ ഉയരുന്ന ചോദ്യമുണ്ട് - എന്തെങ്കിലും രസം തന്നില്ലെങ്കിൽ കോടിക്കണക്കിനു ജനങ്ങൾ ഇതിനു പിറകേ പോകുമോ?
രസം പിടിക്കാനും രസംകൊല്ലിയാകാനും സമൂഹ മാധ്യമങ്ങൾക്കു കഴിവുണ്ട്. ആദ്യം ഗുണപരമായ ചില കാര്യങ്ങളിലേക്ക് എത്തി നോക്കാം. Social media benefits-

1. ഔപചാരികമായി സൗഹൃദങ്ങൾ നിലനിർത്താം. അവരുടെ നിലവിലെ അവസ്ഥകൾ മനസ്സിലാക്കാൻ പറ്റുന്നു. അതനുസരിച്ച് അടുക്കുകയോ അകലം പാലിക്കാനോ കഴിയുന്നു.
2. കച്ചവടത്തിനായുള്ള പ്രമോഷൻ സാധ്യമാകുന്നു. ഉൽപന്നങ്ങളെ യാതൊരു പരസ്യ ചെലവുമില്ലാതെ മറ്റുള്ളവർക്കു മുന്നിൽ എത്തിക്കാൻ പറ്റുന്നു.
3. കാണാതായതു കണ്ടുപിടിക്കാനും അനാസ്ഥ, അപകടങ്ങൾ, പരാതി എന്നിവ ശ്രദ്ധയിൽ കൊണ്ടുവരാനും എളുപ്പമാകുന്നു.
4. ഫോൺ ചെയ്തു പറയുന്നതിനേക്കാൾ വേഗത്തിൽ അനേകം ആളുകളിലേക്ക് ചെലവില്ലാതെ സന്ദേശങ്ങൾ അറിയിക്കാനും മറ്റും സാധിക്കുന്നു.
5.സഹപാഠികൾക്ക് പഠനവിഷയങ്ങളും കോച്ചിങ് ക്ലാസുകളും തൊഴിലവസരങ്ങളുടെയും ഫോട്ടോ, വിഡിയോ എന്നിവ പങ്കിടാൻ പറ്റുന്നു.
6. സാധാരണയായി പത്രമാധ്യമങ്ങളിൽ തമസ്കരിക്കുന്ന വാർത്തകൾ സോഷ്യൽ മീഡിയ വഴി ലഭിക്കുന്നു.

ഇത്രയും ഗുണങ്ങൾ ചെയ്യുന്ന സമൂഹ കൂട്ടായ്മകൾ എങ്ങനെയാണു ദോഷമാവുക? social media demerits-
1. കൃത്രിമമായി പടച്ചു വിടുന്ന വ്യാജ ചിത്രങ്ങളും വ്യാജ വാർത്തകളും പെട്ടെന്നു ലോകമാകെ പരക്കുന്നു. സാമാന്യബുദ്ധിയെ വിദഗ്ധമായി കബളിപ്പിക്കപ്പെടുന്നു.
2. സഹപാഠികളും സഹപ്രവർത്തകരും പൊങ്ങച്ചം നിറഞ്ഞ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്യുമ്പോൾ അത്രത്തോളം ഇല്ലാത്ത ഒരു വ്യക്തിയിൽ അപകർഷബോധവും നിരാശയും നിറയുന്നു. വ്യക്തിത്വ സങ്കോചവും വന്നേക്കാം.
3. കോപ്പിറൈറ്റ് ഉള്ളതായ പുസ്തകങ്ങൾ, ലേഖനങ്ങൾ, മാഗസിനുകൾ, സംഗീതം, പഠന ക്ലാസുകൾ എന്നിവയൊക്കെ ലക്ഷക്കണക്കിന് ആളുകളിലേക്കു പരക്കുമ്പോൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നഷ്ടം വരാം. പുത്തൻ സിനിമകൾ വ്യാജനായി വിലസുമ്പോൾ കോടിക്കണക്കിനു രൂപയുടെ നഷ്ടം സംഭവിക്കാം.
4. അബദ്ധത്തിൽ സംഭവിക്കുന്ന അമളികൾ പോലും സമൂഹ മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ വ്യക്തിഹത്യയും അപമാനവും പലരും നേരിടേണ്ടി വരുന്നു.
5. ദുർന്നടപ്പിനും ദുശ്ശീലങ്ങൾക്കും സ്വകാര്യമായി ഒത്താശ ചെയ്യുവാൻ സമൂഹമാധ്യമങ്ങൾ സഹായിക്കുന്നു.
6. കുട്ടികളുടെ പഠന ശ്രദ്ധയും ജോലി സമയത്തെ പിഴവും വരുത്താൻ ഇത്തരം ഫോൺ ഉപയോഗങ്ങള്‍ വഴിവയ്ക്കും.
7. വ്യക്തിവിവരങ്ങള്‍, ബാങ്ക് പണമിടപാടുകള്‍ ദുര്‍വിനിയോഗം ചെയ്ത്‌ നഷ്ടങ്ങള്‍ വന്നേക്കാം.
8. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗത്താല്‍ അപകടം വരാനും ഇടയാകും.
9. സമൂഹ മാധ്യമത്തിലെ പൂര്‍വകാല ഇടപാടുകള്‍ തെളിവായി പിന്നീടുള്ള കാലത്ത് ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടാം. കുടുംബജീവിതത്തിനു ഭീഷണിയായി അവ ചിലപ്പോള്‍ പ്രത്യക്ഷപ്പെടാനും സാധ്യതയേറെ.
10. ഇന്റര്‍നെറ്റ് അധിക ഉപയോഗത്തിലൂടെ പണനഷ്ടം ഉണ്ടാകുന്നു.
11. നമ്മുടെ ഉത്പാദനപരമായ സമയത്തെ അവ കാര്‍ന്നെടുക്കുന്നു. കൃത്യനിഷ്ഠ,  ജാഗ്രത, കര്‍മ്മശേഷി, നീതിബോധം, സമയക്രമം എന്നിവയൊക്കെ നഷ്ടപ്പെടാം.
12. കപട മതങ്ങളും ആചാര്യന്മാരും സംഭാവനക്കാരും പണപ്പിരിവും രാഷ്ട്രീയ കാഴ്ചപ്പാടുകളും പെരുകുന്നു.   

Conclusion- ആയതിനാല്‍, സമൂഹ മാധ്യമങ്ങളെ നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തുക. ഫോണ്‍ ഉപയോഗ ക്രമം ഒരു പരിധിയില്‍ നിര്‍ത്താന്‍ ശ്രമിക്കുക. ചിട്ടയായ ജീവിതക്രമത്തെ സോഷ്യല്‍ മീഡിയ ആക്രമിക്കാതെ ഓരോ ആളും ശ്രദ്ധിക്കുമല്ലോ. 
ഓര്‍ക്കുക- സോഷ്യല്‍ മീഡിയ ഗുണത്തേക്കാളേറെ ദോഷമാണ്‌! അതിനാല്‍ സൂക്ഷിച്ചു ഗുണപരമായി മാത്രം കൈകാര്യം ചെയ്യുക!

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍