(774) പരുന്തിനു കിട്ടിയ ഇറച്ചി

 ഒരു പരുന്തിന് അന്നേ ദിവസം, തിന്നാൻ യാതൊന്നും കിട്ടിയില്ല. അതിനാൽ, അവൻ കാട്ടിൽ നിന്നും നാട്ടിലേക്ക് കടന്ന്, ആകാശത്ത് വട്ടമിട്ടു പറന്നു. അതിനിടയിൽ, ചന്തയിലെ ഇറച്ചിക്കടയിൽ തടിപ്പലകയിൽ വച്ചിരിക്കുന്ന ഇറച്ചിക്കഷണം അവൻ കണ്ടു.

മിന്നൽ വേഗത്തിൽ, ആ ഇറച്ചിക്കഷണം റാഞ്ചിയെടുത്ത് പരുന്ത് പൊങ്ങി ഉയർന്നപ്പോൾ മറ്റുള്ള പരുന്തുകൾ അവനെ വളഞ്ഞു. എല്ലാവരും കൂടി കൊത്തിയപ്പോൾ വേദന കൊണ്ട് ഇറച്ചി താഴെയിട്ടു. അത്, വേറൊരു പരുന്ത് താഴെ നിന്നും എടുത്ത് പറന്നപ്പോൾ മറ്റുള്ള പരുന്തുകൾ അവനെയും ആക്രമിച്ചു. അങ്ങനെ പല തവണ ഇതേ കാര്യം ആവർത്തിച്ചു കൊണ്ടിരുന്നു.

ഇതെല്ലാം കണ്ട്, മരച്ചുവട്ടിൽ ധ്യാനിക്കുകയായിരുന്ന ബോധിസത്വൻ പറഞ്ഞു - "മനുഷ്യരും ഇതുപോലെ തന്നെയാണ്.  ഇറച്ചിക്കഷണം പോലെ ആഗ്രഹങ്ങൾ അവരെ വേട്ടയാടുകയാണ്. പക്ഷേ, ആഗ്രഹങ്ങൾ സമ്മാനിക്കുന്നത് വേദനകളും പരാതികളും ദുഃഖങ്ങളുമാണ് "

Written by Binoy Thomas, Malayalam eBooks- 774 -Jataka story Series - 44, PDF -https://drive.google.com/file/d/1h8yIWsn16GTmWaKRd1ObYISCOGW3fsSK/view?usp=drivesdk

Comments

POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1