(759) കാക്കയും പൊന്മാനും

 ബോധിസത്വൻ പൊന്മാനായി അവതരിച്ചു. അവൻ തടാകക്കരയിലുള്ള മരത്തിലായിരുന്നു താമസിച്ചിരുന്നത്. ഇഷ്ടം പോലെ മീനുകൾ തടാകത്തിൽ ഉണ്ടായിരുന്നതിനാൽ സുഖമായി കഴിഞ്ഞു പോന്നു.

ഒരിക്കൽ, അയൽരാജ്യത്ത് കടുത്ത വരൾച്ചയും പക്ഷികൾക്ക് ആഹാരം കിട്ടാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. അതിനാൽ, ഒരു കാക്ക ആ ദിക്കിൽ നിന്നും ഈ തടാകക്കരയിലെത്തി.

അന്നേരം, പൊന്മാൻ വലിയ മീനെ തിന്നുകൊണ്ടിരിക്കുകയായിരുന്നു. കാക്ക സൂത്രത്തിൽ അടുത്തു കൂടിയപ്പോൾ മിച്ചം വന്ന മീൻ കഷണങ്ങൾ കാക്കയ്ക്കും കിട്ടി. അങ്ങനെ, പൊന്മാന്റെ ചങ്ങാതിയാകാൻ ഏതാനും ദിവസമേ എടുത്തുള്ളൂ.

ഈ വിധത്തിൽ എല്ലാ ദിവസവും കാക്കയ്ക്ക് മീൻഭാഗങ്ങൾ തിന്ന് തടിച്ചു കൊഴുത്തു. ഒരു ദിവസം, അവൻ ആലോചിച്ചു - എന്നും ഈ പൊന്മാനെ ആശ്രയിക്കുന്നത് എന്റെ കഴിവിനും കരുത്തിനും ചേർന്നതല്ലെന്ന്.

കാക്ക പൊന്മാനോടു പറഞ്ഞു - "ഇന്നു മുതൽ നീ തരുന്ന മീനൊന്നും എനിക്കു വേണ്ട. ഞാൻ തനിയെ വേട്ടയ്ക്ക് ഇറങ്ങുകയാണ്"

അന്നേരം, പൊന്മാൻ അതിനെ നിരുൽസാഹപ്പെടുത്തി - "ചങ്ങാതീ, എനിക്ക് ആവശ്യത്തിൽ കൂടുതൽ മീൻ കിട്ടുന്നതിൽ ഒരു പങ്ക് നിനക്കു തരുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. മാത്രമല്ല, നീ മീൻ പിടിച്ചാൽ അപകട സാധ്യതയുമുണ്ട്"

പക്ഷേ, കാക്ക അതു നിരസിച്ചു കൊണ്ട് മരത്തിന്റെ ഏറ്റവും മുകളിലുള്ള കൊമ്പിൽ പോയിരുന്നു. എന്നിട്ട്, സർവ്വ ശക്തിയുമെടുത്ത് അതിവേഗം തടാകത്തിലെ വെള്ളത്തിലേക്ക് ഊളിയിട്ടു. പക്ഷേ, കാക്ക ചെന്നു കയറിയത് മുതലയുടെ വായിലായിരുന്നു!

ഇതു മനസ്സിലാക്കിയ ബോധിസത്വൻ (പൊന്മാൻ) പറഞ്ഞു - "അനുഭവസമ്പത്തുള്ളവർ പറയുന്നത് കേൾക്കാതിരുന്നാൽ ഇതായിരിക്കും ഫലം!"

Written by Binoy Thomas, Malayalam ebooks-759- Jataka stories - 33, PDF -https://drive.google.com/file/d/1tk_ua1QtP3ZdAq4iQj3xP7yhtAiSARxI/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam