(709) മൂന്ന് വരങ്ങൾ

 കാട്ടുപ്രദേശത്ത് ജീവിച്ചു വരികയായിരുന്നു പരമുവും ഭാര്യയും. മരം വെട്ടുകാരനായ അയാൾ പതിവു പോലെ ഒരു മരത്തിനു ചുവട്ടിലെത്തി. അതൊരു ഇലഞ്ഞിമരമായിരുന്നു. മഴു അതിന്റെ വേരിലേക്കു വീശിയപ്പോൾ ഒരു അശരീരി ഉയർന്നു. വനദേവതയായിരുന്നു അത്.

"അരുത്. ഞാൻ അനേകം വർഷങ്ങളായി കുടിയിരിക്കുന്ന മരമാണിത്. ഇതു വെട്ടരുത് "

പക്ഷേ, അയാൾ ദേഷ്യപ്പെട്ടു - "ഞാൻ എനിക്ക് ഇഷ്ടമുള്ള മരം വെട്ടും"

അന്നേരം വനദേവത ഒരു ഒത്തുതീർപ്പിനായി ശ്രമിച്ചു - "ഇതിനു പകരമായി മൂന്നു വരങ്ങൾ നിനക്കും ഭാര്യയ്ക്കും കൂടി ലഭിക്കും. വീട്ടിൽ പോയി ആലോചിച്ചു തീരുമാനിക്കൂ"

പരമുവിന് സന്തോഷമായി. വീട്ടിലേക്കു ചെന്നയുടൻ ഭാര്യയോടു കാര്യങ്ങൾ പറഞ്ഞു. പക്ഷേ, അയാൾക്കു നല്ല വിശപ്പുണ്ടായിരുന്നതിനാൽ അവളോടു കഴിക്കാനായി ചോദിച്ചു. എന്നാൽ, വരത്തിന്റെ കാര്യം ഏതു ചോദിക്കും എന്നായി അവളുടെ സംസാരം.

ഉടൻ, അയാൾക്ക് കോപം ഇരച്ചു വന്നു - " പുരപ്പുറത്തുന്ന് കഞ്ഞിക്കലത്തിലേക്ക് പാൽപ്പായസം ഒഴുകട്ടെ എന്നായിരിക്കും നിന്റെ വരം"

പെട്ടെന്ന്, കഞ്ഞിക്കലത്തിലേക്ക് പാൽപായസം മുകളിൽ നിന്നും വീഴാൻ തുടങ്ങി!

അന്നേരം, അവൾ ശപിച്ചു - "നിങ്ങൾ ഒരു വരം വെറുതെ നശിപ്പിച്ചു. പാൽപായസം നിങ്ങളുടെ വായിൽ നിന്നും  വെളിയിലേക്ക് ഒഴുകട്ടെ"

ഉടനെ, അയാളുടെ വായിൽ നിന്നും പായസം ചാടിത്തുടങ്ങി. രണ്ടാമത്തെ വരവും നഷ്ടമായതിൽ രണ്ടുപേരുടെയും കോപം ശമിച്ചു.

പക്ഷേ, പായസം തുടർച്ചയായി വരുന്നതിനാൽ അയാൾ ആദ്യമായി ഒരു വരം ചോദിച്ചു - "എന്റെ വായിലെ പായസം നിർത്തണേ!"

പെട്ടെന്ന് അതു നിന്നു. പക്ഷേ, മൂന്നു വരങ്ങളും നഷ്ടമായതിൽ അവർ ദുഃഖിച്ചു.

ഗുണപാഠം - വീണ്ടുവിചാരമില്ലാതെ മുന്നിൽ വരുന്ന അവസരങ്ങളെ കളയാൻ ആരും ശ്രമിക്കരുത്.

Written by Binoy Thomas, Malayalam eBooks-709 - Aesop stories - 105 PDF -https://drive.google.com/file/d/16FSy3htuRBdOmTL17_nPG3q_-rACm-lq/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam