(641) പുൽച്ചാടികളും കഴുതയും

 കാട്ടിലൂടെ, കഴുത പുല്ലുതിന്നു നടക്കുന്ന സമയം. അന്നേരം, ഒരു പറ്റം പുൽച്ചാടികൾ മധുരമായ സ്വരം പുറപ്പെടുവിക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു.

കഴുത അവരോടു ചോദിച്ചു - "നിങ്ങൾക്ക്  ഇത്രയും നല്ല ശബ്ദമാധുര്യം കിട്ടാൻ വേണ്ടി എന്താണു കഴിക്കുന്നത്?"

അവർ പറഞ്ഞു - "ഞങ്ങൾ പ്രഭാത മഞ്ഞിൻ കണങ്ങൾ കഴിക്കും"

കഴുതയ്ക്കു വലിയ ഉൽസാഹം തോന്നി. നല്ല ശബ്ദം വരുന്നതുവരെ അവൻ മഞ്ഞു തുള്ളികൾ മാത്രം കഴിക്കാമെന്നു തീരുമാനിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഴുത കുഴഞ്ഞു വീണു.

ഗുണപാഠം - ഒരുവനു ചേരുന്നതു മാത്രം സ്വീകരിക്കാൻ പഠിക്കുക.

Written by Binoy Thomas. Malayalam eBooks-641- Aesop Stories - 62 PDF file -https://drive.google.com/file/d/1DQ5n48SL4uFnksCvg_4YUVNUGM5xaeYp/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam