(632) ദേവതയും കുതിരവണ്ടിയും

 ഒരു കച്ചവടക്കാരൻ ചന്തയിൽ പോയിട്ടു മടങ്ങി വരികയായിരുന്നു. അവൻ്റെ കുതിരവണ്ടിയിൽ നിറയെ ചാക്കുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയിട്ടുണ്ട്.

മൺപാതയിലൂടെ വന്ന വഴിയിൽ ഒരിടത്ത്, ചെളി നിറഞ്ഞ് കുഴഞ്ഞു കിടക്കുകയായിരുന്നു. അവിടെ കുതിരവണ്ടിയുടെ ചക്രങ്ങൾ ചെളിയിൽ പൂണ്ടു. കുതിര പരമാവധി ശ്രമിച്ചിട്ടും വണ്ടി അനങ്ങിയില്ല.

ഉടൻ, അയാൾക്കു ദേഷ്യം വന്നു. കയ്യിലുള്ള ചാട്ടവാറെടുത്ത് കുതിരയെ അടിച്ചെങ്കിലും അതിനു ചെളിയിൽ നിന്നും കയറാൻ പറ്റിയില്ല. പിന്നെ, വണ്ടിയിൽനിന്നും ഇറങ്ങിയിട്ടും മുന്നോട്ടു നീങ്ങിയില്ല.

രക്ഷയില്ലെന്നു മനസ്സിലാക്കിയ അയാൾ ശക്തമായി പ്രാർഥിച്ചപ്പോൾ വനദേവത അവിടെ പ്രത്യക്ഷപ്പെട്ടു!

"ഏയ്! മടിയനായ മനുഷ്യനായി വെറുതെ പ്രാർഥിച്ചുനിൽക്കാതെ, നീ നിൻ്റെ ശക്തിയെടുത്ത് വണ്ടിയെ ഉന്തിത്തള്ളി കുതിരയെ സഹായിക്കൂ!"

ഗുണപാഠം - സ്വയം സഹായിക്കാത്തവനെ ഒരു ദൈവവും രക്ഷിക്കില്ല.

Malayalam eBooks - 632-Aesop stories -53 PDF file-https://drive.google.com/file/d/1qbkPBqznhwIfdvN8jR7aqY8fAyCODudq/view?usp=drivesdk

Comments

Popular posts from this blog

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം വാക്യത്തിൽ പ്രയോഗം