ഒരിക്കൽ, ഈച്ചകൾ കൂട്ടമായി ആഹാരം തേടി നടക്കുകയായിരുന്നു.
"ഹായ്, നല്ല തേനിൻ്റെ മണം വരുന്നുണ്ട്" ഈച്ചനേതാവ് പറഞ്ഞു. തുടർന്ന്, മണം വന്ന ഭാഗത്തേക്ക് എല്ലാവരും നേതാവിൻ്റെ പിറകേ പാഞ്ഞു.
അവർ എത്തിച്ചേർന്നത് ഒരു വീട്ടിലെ അടുക്കളയിലായിരുന്നു. വീട്ടമ്മ തേൻ കുടത്തിൽനിന്നും പാത്രത്തിലേക്കു പകർന്നപ്പോൾ നിലത്തു തൂവിയ തേനായിരുന്നു അത്.
ഈച്ച സംഘം തേനിൽ മുങ്ങി ആറാടി. കുറച്ചു കുടിച്ചപ്പോൾത്തന്നെ അവർക്കു മത്തുപിടിച്ചിരുന്നു. പിന്നെ, പറക്കാൻ നോക്കിയെങ്കിലും ചിറകുകളിൽ തേൻ കുഴഞ്ഞു പിടിച്ചിരുന്നതിനാൽ ആർക്കും കഴിഞ്ഞില്ല. എല്ലാവരും ഓരോന്നായി ചത്തു കൊണ്ടിരുന്നു. അപ്പോൾ നേതാവ് അർദ്ധബോധാവസ്ഥയിൽ പിറുപിറുത്തു - "ഞങ്ങളെല്ലാം എത്ര മണ്ടന്മാരാണ്? കുറച്ചു നേരമുള്ള തേൻരുചി അമിതമായി ആസ്വദിച്ചപ്പോൾ അതിൻ്റെ ഫലം വൻദുരന്തമായി!"
ഗുണപാഠം - അധികമായാൽ അമൃതും വിഷം എന്നു കരുതണം.
Malayalam eBooks - 627- Aeop - 48 PDF file -https://drive.google.com/file/d/1EdtY6WQ794kpilBO9a8KYNVxMYOqABZh/view?usp=drivesdk
No comments:
Post a Comment