(626) കാലിത്തൊഴുത്തിലെ നായ

പണ്ടുകാലത്തെ വലിയ ഒരു തറവാട്. അവിടെ വലിയൊരു കാലിത്തൊഴുത്തുണ്ട്. ആ വീട്ടുകാരന് കുറെ പശുക്കളുണ്ട്. അവറ്റകൾ പകൽ വിശാലമായ പറമ്പിലൂടെ മേഞ്ഞു നടക്കും.  ഉച്ചകഴിഞ്ഞ്, തിരികെ കാലിത്തൊഴുത്തിലേക്കു തനിയെ മടങ്ങി വന്നുകൊള്ളും.

എന്നാൽ, ആ വീട്ടിലെ വളർത്തുനായയെ രാത്രി സമയത്ത്, വീടിൻ്റെ മുന്നിലെ തൂണിൽ ബന്ധിക്കുന്ന തുടലിൽ കെട്ടിയിടും. അന്നേരം, ഒട്ടും ഉറങ്ങാതെ വീടിനു കാവലിരിക്കും. പകൽ, എവിടെയെങ്കിലും കിടന്നുറങ്ങുകയും ചെയ്യാറാണു പതിവ്.

എന്നാൽ, ഒരു ദിവസം - നായ ഉറങ്ങാനായി തെരഞ്ഞെടുത്ത സ്ഥലം കാലിത്തൊഴുത്തിലെ പുല്ല് വച്ചിരിക്കുന്ന സ്ഥലത്താണ്. പുല്ല് ഒരു മെത്ത പോലെ അവൻ ശരിയാക്കി അവിടെ കിടന്നുറങ്ങുകയും ചെയ്തു.

ഉച്ചകഴിഞ്ഞ്, പശുക്കളെല്ലാം മടങ്ങിയെത്തി. വൈകുന്നേരമായപ്പോൾ, അക്കൂട്ടത്തിലെ വലിയ പശുവിന് നന്നായി വിശന്നു. ആ പശു, തൊഴുത്തിലുള്ള പുല്ലിനടുത്തെത്തിയപ്പോൾ - നായ ഞെട്ടിയുണർന്ന് വല്ലാത്ത ദേഷ്യത്തോടെ തുടർച്ചയായി കുരച്ചു ചാടി!

അന്നേരം, പശു പറഞ്ഞു - "പട്ടി പുല്ലു തിന്നുകയുമില്ല, എന്നെയൊട്ടു തീറ്റിക്കുകയുമില്ല!"

ഗുണപാഠം - സ്വയം ചെയ്യുകയുമില്ല മറ്റുള്ളവരെ ചെയ്യാൻ സമ്മതിക്കുകയുമില്ലാത്ത സ്വഭാവം ആർക്കും നല്ലതല്ല.

Malayalam eBooks-626-Aesop-47 PDF file-https://drive.google.com/file/d/1iwR6fBK6PCj7_r8KkRelIDSOfTFRsLt6/view?usp=sharing

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam