(620) മുറിവാലൻ കുറുക്കൻ

ഒരു കുറുക്കൻ കാട്ടിലൂടെ ഇര തേടി നടക്കുകയായിരുന്നു. പെട്ടെന്ന്, അവൻ ഒരു കെണിയിൽ അകപ്പെട്ടു. മരണവെപ്രാളത്തിനിടയിൽ വാലിൻ്റെ മുക്കാൽ പങ്കും മുറിഞ്ഞു പോയെങ്കിലും അവൻ രക്ഷപ്പെട്ട് ഗുഹയ്ക്കുള്ളിൽ അഭയം പ്രാപിച്ചു.

വാൽ മുറിഞ്ഞ നാണക്കേടു കാരണം, കുറെ ദിവസം ആരും കാണാതെ ഒഴിഞ്ഞുമാറി നടന്നു. ഒടുവിൽ, കൂട്ടുകാരുടെ ഇടയിൽ ഇറങ്ങണമെങ്കിൽ എന്തെങ്കിലും സൂത്രം പ്രയോഗിക്കണമെന്ന് തീരുമാനിച്ചു.

അവരെ കണ്ടപ്പോൾ കുറുക്കൻ പറഞ്ഞു - "എൻ്റെ വാൽ നോക്കുക. ഞാൻ മുറിച്ചു കളഞ്ഞു. കാരണം, ശത്രു മൃഗങ്ങൾ ആക്രമിക്കുമ്പോൾ വാലിലാണ് പിടിത്തം വീഴുന്നത്. മാത്രമോ? നമുക്ക് എവിടെയെങ്കിലും ഒന്നിരിക്കണമെങ്കിൽ വാൽ അസൗകര്യമല്ലേ? അതിനാൽ, നിങ്ങളും വാൽ മുറിക്കണം എന്നാണ് എൻ്റെ അഭിപ്രായം!"

ഉടൻ, കൂട്ടത്തിലെ പ്രായമേറിയ കുറുക്കൻ പറഞ്ഞു - "വാൽ നമ്മുടെ അഭിമാനമാണ്, മനോഹരവുമാണ്. നിൻ്റെ വാൽ മുറിഞ്ഞു പോയില്ലായിരുന്നെങ്കിൽ നീ ഇതു പറയുമായിരുന്നോ?"

ഗുണപാഠം - സ്വാർഥന്മാരുടെ ഉപദേശങ്ങൾ കേൾക്കരുത്.

Malayalam eBooks - 620- Aesop - 41- PDF file -https://drive.google.com/file/d/1IKEPE-ZjTob4Qe__w-lA5vqmZ7HAogNJ/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Best 10 Malayalam Motivational stories

Opposite words in Malayalam

List of Antonyms in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍