(616) മാൻകണ്ണ്
മനോഹരമായ കുന്നിൻചരിവും അതിനപ്പുറം കടലുമായി കിടന്ന ദേശമായിരുന്നു അത്. ഒരിക്കൽ, എങ്ങനെയോ തീറ്റി തേടി കുന്നിൻ മുകളിലേക്ക് കൂട്ടം തെറ്റി ഒരു മാൻ കയറിപ്പോയി.
ആ മാനിൻ്റെ ഇടതു കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിനാൽത്തന്നെ, ഇടതു വശത്തുകൂടി ശത്രു മൃഗങ്ങളോ വേട്ടയാടാൻ വരുന്ന മനുഷ്യരെയോ അതിനു കാണാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, ശ്രദ്ധാലുവായ മാൻ എപ്പോഴും ഇടതു വശത്തുകൂടി പെട്ടെന്ന് ആക്രമണം ഉണ്ടാകാനുള്ള സ്ഥലവും സാഹചര്യവും ഒഴിവാക്കുമായിരുന്നു.
കുന്നിൻ ചെരിവിൻ്റെ ഇടതുവശമായ കടലിൽ കൂടി യാതൊന്നും തന്നെ ആക്രമിക്കില്ലെന്ന് മാൻ വിചാരിച്ച് അത് പുല്ലുമേഞ്ഞു നടന്നു.
ഒരിക്കൽ, ഒരു മലവേടൻ മാനിൻ്റെ കാഴ്ചയില്ലാത്ത നടപ്പ് ദൂരെ നിന്നും വീക്ഷിച്ചു. പിന്നീട്, അയാൾ ഇടതു വശത്തുള്ള കടലിലൂടെ നീന്തി കുന്നിൻ്റെ ഇടതു വശത്തുകൂടി വന്ന് മാനിനെ വലയിട്ടു പിടിച്ചു.
അന്നേരം, മാൻ വിലപിച്ചു - "എനിക്കു വിധിച്ചതേ കൊയ്യാനാകൂ"
ഗുണപാഠം - നല്ലതായാലും ചീത്തയായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല!
Malayalam eBooks - 616- Aesop - 37 PDF file -https://drive.google.com/file/d/1RXLe7Tnq57Ngx8h7AHT_zRglcLOgU8ze/view?usp=drivesdk
Comments