(611) കാക്കയുടെ ദാഹം
ഒരിക്കൽ, കാക്കയ്ക്ക് വല്ലാത്ത ദാഹം തോന്നിയതിനാൽ വെള്ളം അന്വേഷിച്ച് ഒരു വീടിനു പരിസരത്തെത്തി. അന്നേരം, വീട്ടമ്മ മുറ്റത്തിരുന്ന് പാത്രം തേച്ചു കഴുകുകയായിരുന്നു. ഒരു ചെമ്പുകുടത്തിൽ നിന്നായിരുന്നു വെള്ളം ഒഴിച്ചിരുന്നത്.
വീട്ടമ്മ വീടിനുള്ളിലേക്കു കയറിയപ്പോൾ കാക്ക നേരെ പറന്ന് കുടത്തിൻ്റെ വക്കിൽ പറന്നിറങ്ങി. പക്ഷേ, ഇതിനോടകം തന്നെ, കുടത്തിലെ വെള്ളം കാൽഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അതിനാൽ, കാക്ക കഴുത്തു നീട്ടിയെങ്കിലും കൊക്കിനു നീളമില്ലാത്ത കാരണം, വെള്ളം കിട്ടിയില്ല. ഉടനെ, കാക്ക അതിനൊരു ബുദ്ധി കണ്ടു പിടിച്ചു. അത്, ഓരോ കല്ല് പെറുക്കി ആ കുടത്തിൽ ഇടാൻ തുടങ്ങി.
കുടത്തിൽ കല്ലുകൾ നിറയുന്നതിനനുസരിച്ച്, വെള്ളവും ഉയർന്നു കൊണ്ടിരുന്നു. അന്നേരം, വെള്ളം കുടിച്ച ശേഷം, കാക്ക പറന്നു പോയി.
ഗുണപാഠം - ആവശ്യമാണ് കണ്ടുപിടിത്തത്തിൻ്റെ മാതാവ്. അന്നേരം, വഴികൾ താനേ തുറന്നുകൊള്ളും.
Malayalam eBooks -611-Aesop - 32- PDF file -https://drive.google.com/file/d/1DrslgNeWbvJbTc_GIAQucBJOccmeIrDM/view?usp=drivesdk
Comments