17/01/23

(607) മയിലിൻ്റെ പരാതി

ഒരിക്കൽ, കാട്ടിലൂടെ മയിൽ നൃത്തമാടി നടന്നിരുന്ന സമയം. അപ്പോഴാണ് മനോഹരമായ കുയിൽനാദം എവിടെ നിന്നോ വരുന്നത് അത് ശ്രദ്ധിച്ചത്.

മയിൽ, ശബ്ദം കേട്ട ഭാഗത്തേക്കു പറന്ന് ഒരു മരച്ചുവട്ടിലെത്തി. ആ മരത്തിൻ്റെ ഉയർന്ന ശിഖരത്തിൽ ഇരിക്കുന്ന കുയിലിനെ മയിൽ കണ്ടു.

മയിൽ പിറുപിറുത്തു - "ഹായ്, എന്തു മനോഹരമായിരിക്കുന്നു. എനിക്ക് ആ ശബ്ദം കിട്ടിയിരുന്നെങ്കിൽ!"

എന്താണ് ഇതിനൊരു പോംവഴി? ഒടുവിൽ വനദേവതയോട് അപേക്ഷിച്ചാൽ സംഗതി നടക്കുമെന്ന് മയിലിനു തോന്നി. ഇലഞ്ഞിമരത്തിൽ കുടികൊള്ളുന്ന വനദേവതയുടെ സമീപത്ത് മയിൽ എത്തിച്ചേർന്നു.

"എനിക്ക് എൻ്റെ ശബ്ദം അരോചകമായി തോന്നുന്നു. മനോഹരമായ കുയിൽനാദം തന്ന് എന്നെ ദേവത അനുഗ്രഹിച്ചാലും"

വനദേവത ചെറു പുഞ്ചിരിയോടെ പറഞ്ഞു: "നിൻ്റെ  ഭംഗിയുള്ള നിറങ്ങൾ നിറച്ച തൂവലുകൾ വിടർത്തിയുള്ള നൃത്തം കാണാൻ എന്തു രസമായിരിക്കുന്നു. ഉള്ളതിൽ സന്തോഷം കണ്ടെത്തുക"

ഗുണപാഠം: എല്ലാ കാര്യങ്ങളിലും ഒന്നാമനാകാൻ ശ്രമിച്ചാൽ ദു:ഖിക്കേണ്ടി വരും. ഉള്ളതിൽ സന്തോഷിക്കണം.

Malayalam eBooks-607- Aesop-28 PDF file- https://drive.google.com/file/d/1XZCW6XvNXlxIcg5IQEBvQAIiG4yGtiX3/view?usp=drivesdk

No comments:

POPULAR POSTS