(605) വവ്വാലിൻ്റെ ചേരി

ഒരിക്കൽ, കാട്ടിൽ മൃഗങ്ങളും പക്ഷികളും പരസ്പരം വഴക്കിട്ടു. ഏതാനും ദിവസങ്ങൾ കൊണ്ട് ഇരുകൂട്ടരും പരമാവധി അംഗബലം കൂട്ടാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ആ സമയത്ത്, ഈ കാര്യങ്ങൾ മനസ്സിലാക്കിയ ഒരു വവ്വാൽ നിഷ്പക്ഷമായി നിൽക്കാൻ തീരുമാനിച്ചു. കാരണം, ഘോര യുദ്ധം വന്നാൽ, തനിക്കും പരിക്കുപറ്റുമല്ലോ.

സ്വന്തം പക്ഷത്തിൽ എണ്ണം കൂട്ടാൻ മൃഗങ്ങൾ നടന്നപ്പോൾ വവ്വാൽ തല കീഴായി മരത്തിൽ തൂങ്ങി കിടപ്പുണ്ടായിരുന്നു.

അവർ ചോദിച്ചു - "നീ ഞങ്ങളുടെ ചേരിയിൽ ചേരണം" ഉടൻ, വവ്വാൽ പറഞ്ഞു - "ഞാനൊരു പക്ഷിയാണ്. എനിക്ക് അവരുടെ കൂടെ മാത്രമേ നിൽക്കാൻ പറ്റുകയുള്ളൂ"

മൃഗങ്ങൾ ആ മറുപടിയിൽ പരസ്പരം തല കുലുക്കി യോജിച്ചു. കുറെ കഴിഞ്ഞപ്പോൾ പക്ഷികൾ വന്ന് ഇതേ ആവശ്യം ഉന്നയിച്ചു.

അന്നേരം, വവ്വാൽ പിന്നെയും തല തിരിഞ്ഞ ആശയം, തല കീഴായി അവതരിപ്പിച്ചു - "ഞാനൊരു പക്ഷിയല്ല, മൃഗമാണ്. അവരുടെ കൂടെ ചേർന്നില്ലെങ്കിൽ എന്നെ ഒറ്റപ്പെടുത്തും"

പക്ഷികൾ പിന്നെ യാതൊന്നും മറുത്തു പറയാൻ നിന്നില്ല.

അടുത്ത ദിനം മൃഗങ്ങളുടെയും പക്ഷികളുടെയും ചില നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ സമാധാനം പുന:സ്ഥാപിച്ചു. തുടർന്ന്, എല്ലാവരും ആഹാരമൊക്കെ പങ്കിട്ട് ആഘോഷത്തിലായി.

അന്നേരം, വവ്വാൽ മൃഗങ്ങളുടെ കൂടെ ചേരാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞു - "ഞങ്ങൾക്ക് ഒരാവശ്യം വന്നപ്പോൾ പക്ഷിക്കൂട്ടത്തിൽ ചേർന്ന് നീ ഞങ്ങളെ ഒഴിവാക്കിയതിനാൽ ഇനി പക്ഷികളുടെ കൂടെ പങ്കു ചേരുക"

വവ്വാൽ പക്ഷികളുടെ കൂടെ ചേരാൻ ശ്രമിച്ചപ്പോൾ അവർ പറഞ്ഞു - "നീ മൃഗങ്ങളുടെ ചേരിയിൽ ചേർന്നോളൂ"

ഫലത്തിൽ, വവ്വാൽ നിരാശയോടെ മരത്തിൽ തലകീഴായി പിന്നെയും തൂങ്ങിക്കിടന്നു.

ഗുണപാഠം - ഒരു ചേരിയിലും പെടാത്തവർ നിലനില്പിനു കഷ്ടപ്പെടാം.

Malayalam ebooks-605-Aesop-26 PDF file -https://drive.google.com/file/d/1zVPWhjYpwP0MXuNOoIe3wI10FC1TEHm5/view?usp=drivesdk


Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam