(601) മൊട്ടത്തലയനും ഈച്ചയും

പണ്ടു പണ്ട്, ഒരു ദേശത്ത് കൃഷിക്കാരനായ മനുഷ്യന് പണിയൊന്നുമില്ലാത്ത ദിവസം. അയാൾ അലഷ്യമായി ഓരോന്ന്  ആലോചിച്ചു കൊണ്ട് ചൂടു ചായ കുടിച്ചു കൊണ്ടിരുന്ന സമയം.

അന്നേരം, എവിടെ നിന്നോ ഒരു ഈച്ച പറന്നു വന്ന് അയാളുടെ മൊട്ടത്തലയിൽ ഇരുന്നു.അയാൾ തല കുലുക്കിയപ്പോൾ അതിനൊപ്പം ചായക്കപ്പ് പിടിച്ചിരുന്ന കയ്യും അനങ്ങി അല്പം ചായ തുടയിലേക്കു വീണു!

"ഹോ! തുട നീറുന്നല്ലോ. ഈച്ചയെ ഞാൻ ശരിയാക്കും!"

അയാൾ ചായ നിലത്തു വച്ചിട്ട് ഈച്ചയെ അടിക്കാൻ ശ്രമിച്ചു.എന്നാൽ, അത് പിടികൊടുക്കാതെ തലയുടെ ചുറ്റും ഇടയ്ക്കിടെ വട്ടമിട്ടു. ഒടുവിൽ, ഈച്ച തലയിൽ വന്നിരുന്നപ്പോൾ അയാൾ കലിപ്പു തീർത്ത് ഒറ്റയടി!സ്വന്തം തലയ്ക്ക് നല്ലതുപോലെ വേദനിച്ചതല്ലാതെ ഈച്ച പിന്നെയും രക്ഷപ്പെട്ട് വട്ടമിട്ടു പറന്നു കൊണ്ടിരുന്നു.

തോൽവി സമ്മതിച്ചു കൊണ്ട് അയാൾ മറ്റൊരു ന്യായം കണ്ടെത്തി സ്വയം സമാധാനിപ്പിച്ചു -"ഇത്രയും വലിയ ഞാൻ, കേവലം ഒരീച്ചയുടെ പിറകേ നടക്കുന്നത് എന്തൊരു നാണക്കേടാണ്?"

ഗുണപാഠം - ചെറിയ ശല്യങ്ങളെ തോൽപ്പിക്കാൻ സമയം ഏറെ കളയരുത്. അത് അവഗണിക്കാൻ ശീലിക്കുക.

Malayalam eBooks-601-Aesop-22-PDF file-https://drive.google.com/file/d/1ZoErPL87plHI49xkcMOMTYtzovPkbwEi/view?usp=sharing

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam