Skip to main content

കവികളുടെ ദുരിതകാലം (ഇ-ബുക്ക് - 522)

പണ്ടുപണ്ട്, ബിജേഷിന്റെ സ്കൂൾകാലം. സഹപാഠി ജോയി (ശരിപ്പേരല്ല) ബോണിഫസ് സ്കൂളിൽ പഠിച്ചത് ഏതാണ്ട് നാലാം ക്ലാസുവരെ. അതു കഴിഞ്ഞ് റ്റി.സിയും മേടിച്ച് അവൻ വേറൊരു സ്കൂളിലേക്കു പോയി. അതിനിടയിലെ ചില കാര്യങ്ങൾ എഴുതാൻ തോന്നുന്നു -

അതൊരു എയ്ഡഡ് സ്കൂളായിരുന്നു. അന്ന് , പ്രശസ്തമായ സ്കൂളിൽ പലതും എയ്ഡഡ് മലയാളം മീഡിയം ആയിരുന്നു. ബാലകലോൽസവം, സയൻസ് എക്സിബിഷൻ എന്നു ഞങ്ങൾ വിളിച്ചിരുന്ന രണ്ടു സംഭവങ്ങൾക്കായി മിക്കവാറും മറ്റുള്ള സ്കൂളിൽ പോകേണ്ടി വരും. ചിലപ്പോൾ സംഘാടനം സ്വന്തം സ്കൂളിൽ ആകുമ്പോൾ വേറെ സ്കൂൾ കുട്ടികൾ അന്നേരം ഇങ്ങോട്ടും വരും.

അതൊരു രസമാണ്. ഞങ്ങൾക്ക് വളരെ എളുപ്പമായി തോന്നിയത് സയൻസ് എക്സിബിഷനാണ്, കാരണം, ഓരോ ആളും എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞാൽ പിന്നെ അന്നാട്ടിലെ പറമ്പുകളിലൂടെ മുകളിലോട്ടു നോക്കി നടപ്പാണ്. എങ്ങനെയെങ്കിലും ഒരു പക്ഷിക്കൂട് ഒപ്പിക്കും. അതുകൊണ്ടുതന്നെ, എക്സിബിഷന്റെ പ്രധാന ആകർഷണം പക്ഷിക്കൂടുകളായിരുന്നു. ഏതാണ്ട് കൂട് ഫാക്ടറി പോലെ തോന്നിക്കും. എന്നാൽ, അന്നും കുറച്ചു ധീരന്മാർ ഉണ്ടായിരുന്നു. അവർ അപകടം പിടിച്ച കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് പേര് അറിയാൻ വയ്യാത്ത വലിയ പക്ഷിക്കൂടുകൾ കൊണ്ടുവന്ന് ഹീറോയാകും! എന്നാലോ? എന്റെ മാസ്റ്റർപീസ് ഐറ്റം തൂക്കണാംകുരുവിക്കൂടാണ്.

എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജോയി എന്ന മിതഭാഷിയായ കൂട്ടുകാരൻ ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഒരു തുറന്ന റേഡിയോ പോലൊന്ന് നിറച്ചു വയറുകളും ബൾബും ബാറ്ററിയുമൊക്കെയായി പാട്ടൊക്കെ കേൾപ്പിക്കും. അതിന്റെ പ്രവർത്തന തത്വം ആളുകൾക്കു മുന്നിൽ വിശദീകരിച്ചു കൊടുക്കുന്നു. അന്ന് ഞങ്ങൾ കൂട്ടുകാർ പറഞ്ഞു -

" ഇവൻ വലുതാകുമ്പോൾ ശാസ്ത്രജ്ഞനാകുമെന്ന് തോന്നുന്നു " ( അന്ന് സയന്റിസ്റ്റ് എന്ന വാക്ക് ഞങ്ങളുടെ പ്രയോഗത്തിലില്ലായിരുന്നു). അതിന് അടുത്ത വർഷം ജോയി വേറൊരു സ്കൂളിലേക്ക് പോയി. പിന്നെ വിവരമൊന്നുമില്ല. ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ല. ആരും അവനേക്കുറിച്ച് പറഞ്ഞു കേട്ടതുമില്ല. പിന്നെ, നാലു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു.

കഴിഞ്ഞ വർഷം, (2021) ഒരു ഫേയ്സ്ബുക്ക് വീഡിയോ കണ്ടു - ജോയി ഒരു കവിത ചൊല്ലുന്നു. ഏതോ ചെറിയ ചാനലുകാർ പ്രൊമോട്ട് ചെയ്തതാണ്. ചെറിയ വെട്ടുകല്ലു വീട്, സിമന്റ് തേച്ചതല്ല. ദാരിദ്ര്യമുണ്ടെന്നു ലക്ഷണങ്ങൾ. വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു വിഡിയോ ആയിരുന്നു അത്. കുട്ടിക്കാലത്തെ ഞങ്ങളുടെ ശാസ്ത്ര പ്രതിഭ കവിയായി മാറിയപ്പോൾ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കുന്നു. കവിതയാണ് അവന്റെ ഭാവി കളഞ്ഞതെന്ന രീതിയിൽ ഒരു കമന്റ് ഫേയ്സ്ബുക്കിൽ അതിനൊപ്പം കണ്ടതുപോലെ തോന്നി.

ഒന്നു സഹായിക്കാമെന്നു വച്ചാലോ? സന്മനസ്സുള്ളവർക്ക് ദൈവം പണം കൊടുക്കാറില്ല! എങ്കിലും, ബിജേഷ് വെറുതെ ഒരു മനസ്സമാധാനത്തിന് ജോയിയുടെ പേര് ഡയറിയിൽ കുറിച്ചിട്ടു.

ചിന്താശകലം -

സാഹിത്യ ശാഖകളിൽ ഏറ്റവും വെല്ലുവിളി നേരിടുന്ന ശാഖയാണ് കവിതകൾ, പദ്യം എന്നിവ. ഒന്നാമതായി സാധാരണ വായനക്കാർ ഏറ്റവും കൂടുതലുള്ളത് നോവലിന്. പിന്നെ ചെറുകഥകൾ, ബാലസാഹിത്യം അങ്ങനെ പോകുന്നു. ഏറ്റവും കുറവ് കവിതാ സാഹിത്യമാണ്. പ്രസാധകർക്കും താൽപര്യമില്ല. ഉയരാനുള്ള സാധ്യത മങ്ങുന്നു. മറ്റേതെങ്കിലും നല്ല സ്ഥിര വരുമാനമുള്ള ജോലി കിട്ടിയിട്ട് സൈഡ് ഡിഷ് ആയിട്ട് മാത്രമേ ഈ രംഗത്തേക്കു കടക്കാവൂ. തീവണ്ടിത്തിണ്ണയിൽ മരിച്ചു കിടന്ന പ്രശസ്ത കവിയെ നിങ്ങൾക്ക് അറിയാമായിരിക്കും. അതുപോലെ, അലഞ്ഞുതിരിഞ്ഞു മരണപ്പെട്ട അനേകം കവി പ്രതിഭകൾ കേരളത്തിലുണ്ട്. കവികളെ ചെറുതായി കാണിക്കാനോ നിരുല്സാഹപ്പെടുത്താനോ പറഞ്ഞതല്ല! സിനിമയിലെ പാട്ടുകൾ എഴുതിയവർ രക്ഷപ്പെട്ടിട്ടുണ്ട്, പക്ഷേ, വളരെ ചുരുക്കം ആളുകൾ മാത്രമേ ആ ശ്രേണിയിൽ വരുന്നുള്ളൂ!

Malayalam eBooks-522 as PDF- https://drive.google.com/file/d/10UIu7tfRBSEYkzOFgXEiVzUGpvCePNHH/view?usp=sharing

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

(Malayalam eBooks-532)Vakyathil prayogikkuka CBSE CLASS 10 Malayalam -യുദ്ധത്തിന്റെ പരിണാമം Malayalam sentence making (വാക്യത്തിൽ പ്രയോഗിക്കുക) 1. പ്രീണിപ്പിക്കുക - കാര്യം സാധിക്കാൻ വേണ്ടി രാമു ഉദ്യോഗസ്ഥനെ പ്രീണിപ്പിക്കാൻ ശ്രമിച്ചു. 2. മോഹാലസ്യപ്പെടുക - മകന്റെ അപകട വാർത്ത കേട്ട് അമ്മ മോഹാലസ്യപ്പെട്ടു. 3. ഹൃദയോന്നതി - കൂട്ടുകാരുടെ ഹൃദയോന്നതി മൂലം രാമുവിന് പുതിയ വീട് ലഭിച്ചു. 4. ആശ്ലേഷിക്കുക - ഓട്ടമൽസരത്തിൽ സമ്മാനം കിട്ടിയ രാമുവിനെ അമ്മ ആശ്ലേഷിച്ചു. 5. ജനസഹസ്രം - തൃശൂർ പൂരത്തിന് ജനസഹസ്രങ്ങൾ സാക്ഷിയായി. 6. വ്യതിഥനാകുക - പരീക്ഷയിൽ മാർക്കു കുറഞ്ഞതിൽ രാമു വ്യതിഥനായി. 7. പേടിച്ചരണ്ടു - പോലീസിനെ കണ്ട കള്ളന്മാർ പേടിച്ചരണ്ട് ഓടിയൊളിച്ചു. 8. ലംഘിക്കുക - ഗതാഗതനിയമങ്ങൾ ലംഘിക്കുന്നത് കുറ്റകരമാണ്. 9. നിറവേറ്റുക - അമ്മയുടെ ആഗ്രഹം നിറവേറ്റാനായി രാമു പഠിച്ച് ഡോക്ടറായി. 10. ശുണ്ഠി - പുതിയ സൈക്കിൾ വാങ്ങാത്തതിനാൽ രാമു അമ്മയോടു ശുണ്ഠിയെടുത്തു. 11. പ്രതിസംഹരിക്കുക - നദീജലം പങ്കിടാമെന്നു രാജാവ് തീരുമാനിച്ചതു ശത്രുരാജ്യത്തിന്റെ പോർവിളി പ്രതിസംഹരിച്ചു. 12. നിരാമയൻ - പത്തു ദിവസത്തെ ധ്യാനത്തിന്റെ ഫലമായി സന്യാസി ന...

(533) പുല്ലിംഗം, സ്ത്രീലിംഗം

മലയാളം എതിർ ലിംഗം പദങ്ങളുടെ അർത്ഥം ആൺ (പുരുഷൻ) എങ്കിൽ പുല്ലിംഗം (pullingam, Masculine gender) എന്നാകുന്നു. പെൺ (സ്ത്രീ) എന്നാണെങ്കിൽ സ്ത്രീലിംഗം (sthreelingam, feminine gender) ആകുന്നു. സ്‌ത്രീപുരുഷഭേദം തിരിച്ചു പറയാൻ പറ്റാത്തവയെ നപുംസകലിംഗം (neuter) എന്നു പറയുന്നു. കള്ളൻ - കള്ളി - കള്ളം എന്നിവ യഥാക്രമം ഒരു ഉദാഹരണം. ആണും പെണ്ണും ചേർന്നതിനെ ഉഭയ ലിംഗം (bisexual) എന്നും പറയും. എന്താണ് എതിർലിംഗം? പരീക്ഷകളിലും മറ്റും വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണിത്. അതായത്, മേൽപറഞ്ഞവ ഏതെങ്കിലും ചോദ്യത്തിൽ നൽകി അതിനു പറ്റുന്ന എതിരായ ലിംഗം എഴുതണം. List of opposite genders (എതിർ ലിംഗം ലിസ്റ്റ് ) അധ്യാപകൻ - അധ്യാപിക അച്ഛൻ - അമ്മ അനിയൻ - അനിയത്തി ആൺകുട്ടി - പെൺകുട്ടി അഭിഭാഷകൻ - അഭിഭാഷക അധിപൻ - അധിപ അവൻ - അവൾ അനിയൻ - അനിയത്തി അന്ധൻ - അന്ധ അനുഗൃഹീതൻ - അനുഗൃഹീത അഭിനേതാവ് - അഭിനേത്രി അപരാധി - അപരാധിനി ആതിഥേയൻ - ആതിഥേയ ആങ്ങള - പെങ്ങൾ ആചാര്യൻ - ആചാര്യ ഈശ്വരൻ - ഈശ്വരി ഇവൻ - ഇവൾ ഇഷ്ടൻ - ഇഷ്ട ഇടയൻ - ഇടയത്തി ഉപാദ്ധ്യായൻ - ഉപാദ്ധ്യായി ഉദാസീനൻ - ഉദാസീന ഊരാളി - ഊരാട്ടി ഉത്തമൻ - ഉത്തമ എമ്പ്ര...

Opposite words in Malayalam

This is very beneficial to students, teachers, Malayalam language promotions and quick online reference reading. Opposites, Antonyms words Malayalam taken from my digital books as online fast access. തെറ്റ് x ശരി തെളിയുക X മെലിയുക തിന്മx നന്മ തുഷ്ടിx അതുഷ്ടി തുല്യംx അതുല്യം തുടക്കം X ഒടുക്കം തുച്ഛം X മെച്ചം തിളങ്ങുകx മങ്ങുക തിരോഭാവംx ആവിർഭാവം തമസ്സ് x ജ്യോതിസ് തർക്കം X നിസ്തർക്കം താണx എഴുന്ന താപംx തോഷം തിണ്ണംx പയ്യെ തിക്തംx മധുരം തെക്ക് x വടക്ക് തിരസ്കരിക്കുക X സ്വീകരിക്കുക താൽപര്യം X വെറുപ്പ് ദുശ്ശീലം X സുശീലം ദയx നിർദ്ദയ ദരിദ്രൻ x ധനികൻ ദുർബലം X പ്രബലം ദുർജനം X സജ്ജനം ദുർഗന്ധം X സുഗന്ധം ദുർഗ്രഹം X സുഗ്രഹം ദുർഘടംx സുഘടം ദീനംx സൗഖ്യം ദുരന്തം x സദന്തം ദുരുപയോഗം x സദുപയോഗം ദിനംx രാത്രി ദീർഘംx ഹ്രസ്വം ദക്ഷിണം X ഉത്തരം ദയx നിർദ്ദയ ദരിദ്രൻ X ധനികൻ ദയാലു x നിർദ്ദയൻ ദാർഢ്യം X ശൈഥില്യം ദാക്ഷിണ്യം X നിർദാക്ഷിണ്യം ദിക്ക് x വിദിക്ക് ദുരൂഹം X സദൂഹം ദുഷ്പേര് x സൽപേര് ദുഷ്കർമംx സത്കർമം ദുഷ്കരം X സുകരം ദുർഗ്ഗമം X സുഗമം ദുർഭഗം X സുഭഗം ദുർഗതി x സദ്ഗതി ദുർദിനം X സുദിനം ദുർബുദ്ധി x സദ്ബുദ്ധി ദുർഭഗX സുഭഗ...