3-കരിന്തണ്ടന്‍

This is a Malayalam digital book  series. eBooks-228-kadappadu-3-'karinthandan' discusses some stories of thankful characters, obligation, kadappadu, nandi, Thamarassery churam, Ghatt road, Kozhikkodu, tribal, clan, Adivasi, Wayanad, Lakkidi, chain tree, Paniyar etc. Author- Binoy Thomas, price-FREE

നന്ദി, കടപ്പാട്, എന്നീ വിഷയങ്ങളില്‍ ചില ഓര്‍മrപ്പെടുത്തലും മുന്‍കരുതലുകള്‍, നിര്‍ദേശങ്ങള്‍ എന്നിവ നല്ലൊരു ജീവിതത്തിനായി 'കരിന്തണ്ടന്‍' വായിക്കാം. താമരശ്ശേരി ചുരം, വയനാട്, ലക്കിടി, ചെയിന്‍മരം, ചങ്ങലമരം, കോഴിക്കോട്, ആദിവാസികള്‍,  പണിയ ഊര് സമുദായം..
മനുഷ്യന്റെ നന്ദികേടും ചതിയും തുറന്നുകാട്ടുന്ന ഒരു കഥ.
    
To read online browser/ download/ offline of this safe Google Drive PDF file-228, click here-

https://drive.google.com/file/d/1VqKqK4LS-CUgJiIZKfPcor7V85EWTCUv/view?usp=sharing

മലയാള സിനിമയിലെ ഹാസ്യ നടനായിരുന്ന കുതിരവട്ടം പപ്പുവിന്റെ ഏറ്റവും പ്രശസ്തമായ ഡയലോഗ് ഒരു പക്ഷേ, 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലെ - "താമരശ്ശേരി ചൊരം" ആയിരിക്കും. നാമെല്ലാം അതു കണ്ട് എത്രമാത്രം പൊട്ടിച്ചിരിച്ചവരാണ്?

ചുരം എന്നാൽ എന്താണ്?

കുത്തനെയുള്ള കയറ്റം കയറിപ്പോകുന്ന മലമ്പാതകളെ ചുരം എന്നു വിളിക്കുന്നു. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാതയാണ് താമരശ്ശേരി ചുരം എന്ന വയനാട് ചുരം. അത് ദേശീയ പാത 212ന്റെ ഭാഗമാണ്, 1980 ലാണ് പന്ത്രണ്ടാമത്തെ ജില്ലയായി വയനാട് നിലവിൽ വന്നത്.

കേരളത്തിലെ മലബാർ മേഖലയെയും കർണാടകത്തിനെയും പരസ്പരം ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം ഇക്കാലത്ത് നൽകുന്ന സൗകര്യങ്ങൾ വളരെയാണ്. ഒമ്പത് ഹെയർപിൻ വളവുകളും ഉൾപ്പെടെ 12 കിലോമീറ്റർ ദൂരം ഇതിനുണ്ട്. ഒൻപതാമത്തെ ഹെയർപിൻ വളവിൽ നിന്നും നോക്കിയാൽ കോഴിക്കോട് ജില്ലയുടെ ആകാശദൃശ്യം ആസ്വദിക്കാൻ കഴിയും എന്നാൽ അതിന് കാരണമായ കരിന്തണ്ടന്‍ എന്നയാളിനെ ആരും ഓർക്കാറില്ല!

വയനാട്ടിലെ ആദിവാസി ഊരുകളിൽ നിലവിലുള്ള കഥകൾ പലതും നമ്മോട് വിളിച്ചു പറയുന്നുണ്ട്- കോഴിക്കോട് താമരശ്ശേരി ചുരം നിൽക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്റെ അടിവാരത്ത്, ചിപ്പിലിത്തോട് ഭാഗത്തായിരുന്നു പണിയ സമുദായത്തിലെ കരിന്തണ്ടന്റെ വീട്. 1750-1800  കാലത്ത് അയാൾ ജീവിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് മൈസൂരില്‍ നിന്നും ബ്രിട്ടീഷ് സൈന്യത്തിന് കോഴിക്കോട് വരെ എത്താൻമാത്രമേ കഴിയുമായിരുന്നുള്ളൂ കാരണം, മൂന്ന് മലകള് അതിനുമുകളിലായി തലയുയർത്തി പിടിച്ചു നിൽക്കുമ്പോൾ കേരളത്തിൽനിന്നും മൈസൂറിലേക്ക് സുഗന്ധ ദ്രവ്യങ്ങൾ കടത്താൻ കഴിയില്ലായിരുന്നു. മാത്രമല്ല, മൈസൂരിലെ ടിപ്പുവിനെ തോൽപ്പിക്കാൻ ഇതും ഒരു തടസ്സമായി. മലകള് തമ്മിൽ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരിൽ എത്തിക്കാൻ ബ്രിട്ടീഷുകാർ റോഡിനു വേണ്ടി സർവേ നടത്താൻ തീരുമാനിച്ചു അവരുടെ എന്ജിനീയര്മാർക്ക് അതിനുള്ള നിർദ്ദേശം കൊടുത്തു. പക്ഷേ പലരും ഈ ശ്രമത്തിനിടയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ടു, വന്യമൃഗങ്ങൾ ആക്രമിച്ചു. ചിലർക്ക് വീണു പരിക്കു പറ്റുകയും ചെയ്തു. അങ്ങനെ ബ്രിട്ടീഷുകാർ കുഴങ്ങി.

ഒരു ദിനം, അവർ മലയടിവാരത്തിൽ നിന്നപ്പോൾ ഒരുവൻ എളുപ്പത്തിൽ മൃഗങ്ങളെയും തെളിച്ചുകൊണ്ട് മലമുകളിലേക്ക് പോയി തിരികെ വരുന്നത് അവർ നിരീക്ഷിച്ചു. കരിന്തണ്ടൻ എന്ന ആദിവാസി ആയിരുന്നു അത്. ഉടൻ, വഴി കണ്ടുപിടിക്കാൻ സഹായം ചോദിച്ചു. മല കടക്കാനുള്ള വഴി (റൂട്ട് മാപ്) അവൻ അവർക്ക് പെട്ടെന്ന് തന്നെ കൊടുത്തു. അതിനുള്ള വിദ്യ എന്തായിരുന്നു എന്നോ?

കരിന്തണ്ടൻ തൻറെ ആടുമാടുകളെ പേടിപ്പിച്ചു മുകളിലേക്ക് ഓടിക്കും പ്രകൃതി നൽകുന്ന 'ഗൂഗിൾ മാപ്പ്' ഉപയോഗിച്ച് അതിവേഗത്തിലുള്ള വഴിയെ ആടുകൾ മല മുഴുവനും ഓടിക്കയറി. കരിന്തണ്ടൻ പിറകെയും. അങ്ങനെ, പാതയുടെ മുക്കുംമൂലയും ദിശയും ദിക്കും കിട്ടി. അതിനുശേഷം, അവർ നന്ദികേട് ചിന്തിക്കാൻ തുടങ്ങി. അവർ പരാജയപ്പെട്ട സ്ഥലത്ത് ഒരു ആദിവാസി വിജയിച്ച കഥ ഒഴിവാക്കാൻ വേണ്ടി അവനെ കൊല്ലാനുള്ള മാർഗം ബ്രിട്ടീഷുകാർ ആലോചിച്ചു. ഒരിക്കൽ, സായിപ്പ് എഞ്ചിനീയര് അവനു നേരെ വെടി വച്ചെങ്കിലും കയ്യിൽ കിടന്ന ആചാരവളയുടെ ശക്തി നിമിത്തം പരാജയപ്പെട്ടുവത്രെ!

ഒരു ദിവസം അവർ രഹസ്യമായി അവനെ പിന്തുടർന്നു. ആടിനെ മേയിച്ച് തിരികെ വരുന്ന വഴിയിൽ  കാട്ടരുവിയിൽ കുളിക്കുന്ന പതിവ് കരിന്തണ്ടന് ഉണ്ടായിരുന്നു. അവൻ കുളിക്കുമ്പോൾ അഴിച്ചുവച്ച വള അവർ മോഷ്ടിച്ചു. പിന്നെ, അവന് ശക്തിയില്ല എന്ന് കരുതി മാത്രമല്ല നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട് കാട്ടിൽ തന്നെ രാത്രി കഴിച്ചു. കാരണം, വള ഇല്ലാതെ തിരികെ ചെല്ലാൻ പാടില്ലെന്ന് ആചാരവിധിയും ഉണ്ടായിരുന്നു. ഇരുട്ടിൽ രാത്രി എപ്പോഴോ എൻജിനീയർസായിപ്പ്,  കരിന്തണ്ടനെ ഒളിച്ചിരുന്നു വെടി വെച്ച് കൊന്നു.

പിന്നീട് സത്യമറിഞ്ഞുവെങ്കിലും സാധുക്കളായ പണിയവർഗ്ഗത്തിന് പിന്താങ്ങി സംസാരിക്കാൻ ആരെയും അന്നത്തെ ദുഷിച്ച അനാചാരങ്ങളും ജാതി വ്യവസ്ഥകളും നിറഞ്ഞ കാലം അനുവദിച്ചില്ല. കാലക്രമേണ ഈ കഥ എല്ലാവരും മറന്നു പിന്നീട് ചുരത്തിൽ ഉണ്ടാകുന്ന കുന്നിടിച്ചിലുകളും വാഹനാപകടങ്ങളും തുടർക്കഥയായി മാറിയപ്പോൾ പ്രശ്നം വച്ചു നോക്കി. അവന്റെ ആത്മാവ് ഉപദ്രവം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനാൽ ഒരു മന്ത്രവാദിയെ വരുത്തി അവന്റെ ആത്മാവിനെ ഒരു ചങ്ങലയിലേക്ക് ആവാഹിച്ചു

അത് ലക്കിടിയിലെ ആൽമരത്തിൽ ബന്ധിച്ചു. ഈ മരം- ചങ്ങലമരം, ചെയിൻട്രീ എന്നൊക്കെ അറിയപ്പെടുന്നു. വാഹനത്തിൽ ഈ വഴി പോകുമ്പോൾ മിക്കവരും അവിടെ ഇറങ്ങി കാണുന്നതും പതിവായിരിക്കുന്നു. അവിടെ മാർച്ച് മാസം രണ്ടാമത്തെ ഞായർ സ്മൃതി യാത്ര നടത്തി തറയിൽ വിളക്കുവച്ച് തദ്ദേശവാസികൾ പ്രാർത്ഥിക്കാറുണ്ട്. ചെറിയൊരു അമ്പലവും അവിടെയുണ്ട്. ചിത്രകലാ അധ്യാപകൻ അയ്യപ്പൻ മാഷ് കരിന്തണ്ടന്റെ വിവരങ്ങൾ ശേഖരിച്ച് വരച്ച എണ്ണച്ചായ ചിത്രം പ്രശസ്തമാണ്. 

ആശയത്തിലേക്ക്

പലപ്പോഴായി പലരിൽ നിന്നും കിട്ടിയ ഉപകാരങ്ങൾ മരണംവരെ ഓർത്തു വച്ച് അവസരം വരുമ്പോൾ തിരികെ സഹായിക്കുന്ന രീതി എന്ന 'കടപ്പാട്' ഉത്തമ ജീവിതം നയിക്കുന്നവരുടെ ഒരു പ്രത്യേകതയാകുന്നു. ഇനി അങ്ങനെ ചെയ്തില്ലെങ്കിലും ആർക്കും ദോഷമൊന്നുമില്ല. എന്നാൽ നന്ദിക്കു പകരമായി അവരെ ഉപദ്രവിക്കാനോ അല്ലെങ്കിൽ ദോഷം വരുത്താനോ ആരും ശ്രമിക്കരുത്! അത്, ഒരു മനുഷ്യജന്മത്തിനു ചേർന്നതല്ല.

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam