(816) മണ്ടന്റെ സഹായം

 ഒരു ദേശത്തെ മരപ്പണിശാല. അവിടെയിരുന്ന് മരയാശാരിയും മകനും കൂടി രാവിലെ അവരുടെ പണികൾ ആരംഭിച്ചു. ആശാരി മിടുക്കനായിരുന്നെങ്കിലും മകൻ ഒരു മണ്ടനായിരുന്നു. എങ്കിലും പണികൾ എല്ലാം ചെയ്യും.

ഒരു കയ്യിൽ കൊട്ടുവടിയും മറു കയ്യിൽ ഉളിയുമായി രണ്ടു പേരും പണി ചെയ്യുന്നതിനിടയിൽ, ഒരു വലിയ കൊതുക് അങ്ങോട്ടു മൂളിപ്പാട്ടും പാടി വന്നു ചേർന്നു. അവർ രണ്ടുപേരെയും കൊതുക് വീക്ഷിച്ചപ്പോൾ മൂത്താശാരിയുടെ തിളങ്ങുന്ന മൊട്ടത്തലയാണ് കൊതുകിന്റെ ശ്രദ്ധയിൽ പെട്ടത്.

കൊതുക്, തലയുടെ പിറകിലായി ഇരുന്ന് ചോരയൂറ്റിക്കുടിച്ചു. ആശാരിക്കു ചൊറിച്ചിലും വേദനയും തോന്നിയെങ്കിലും എന്തു ചെയ്യാൻ? രണ്ടു കയ്യിലും പണിയായുധങ്ങൾ ആണല്ലോ.

അന്നേരം, മകനോട് അപ്പൻ പറഞ്ഞു - "എടാ, എന്റെ തലയുടെ പിറകിലെ കൊതുകിനെ നീ ഓടിച്ചു കളയ്"

മണ്ടനായ മകൻ ഒരു നിമിഷം പോലും പാഴാക്കാതെ കയ്യിലെ കൊട്ടുവടി വീശി അപ്പന്റെ തലയ്ക്കടിച്ചു! അയാൾ അടിയേറ്റ് ബോധം കെട്ടു വീണു. പക്ഷേ, കൊതുക് ഒഴിഞ്ഞു മാറി സ്ഥലം വിട്ടു!

ഇതെല്ലാം കണ്ടു കൊണ്ട്, പിച്ചക്കാരനായി അവതരിച്ച ബോധിസത്വൻ ആ പരിസരത്ത് നില്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു - "ഇതാണ് വിഡ്ഢികളുടെ സഹായം തേടിയാലുള്ള കുഴപ്പം!"

Written by Binoy Thomas, Malayalam eBooks-816-Jataka tales-80, PDF -https://drive.google.com/file/d/1BhzXvxqQMvMDJTHeWYTgM_7ZNFACO8na/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1