(807) അക്ഷയ പാത്രത്തിന്റെ കഥ
വാരാണസിയിലെ ധനികനായ കച്ചവടക്കാരനായി ബോധിസത്വൻ അവതരിച്ചു. അദ്ദേഹം, ചിട്ടയായ ജീവിതവും ധർമ്മവും നീതിന്യായവും ഒക്കെ അനുഷ്ഠിച്ച് മരണമടഞ്ഞു. അതിനാൽ കർമ്മഫലമായി അടുത്ത ജന്മത്തിൽ ദേവന്മാരുടെ രാജാവായ ശക്രനായി ജനിച്ചു.
എങ്കിലും ഭൂമിയിലെ ഏക മകനിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. എന്തെന്നാൽ, ലക്ഷക്കണക്കിനു വരുന്ന സ്വർണ്ണ നാണയങ്ങളുടെ സമ്പാദ്യമെല്ലാം ധൂർത്തടിക്കുന്ന തിരക്കിലായിരുന്നു അവൻ!
അവന്റെ ദുഷിച്ച കൂട്ടുകാരുമൊത്ത് സുഖിച്ചു ജീവിച്ച് സ്വത്തു മുഴുവനും കുറെ വർഷങ്ങൾ കൊണ്ട് തീർന്നു. പിന്നെ, തെരുവിൽ തെണ്ടി നടക്കാൻ തുടങ്ങി. ഇതു കണ്ട്, ശക്രനു ദുഃഖമുണ്ടായി.
അദ്ദേഹം, ഒരു സന്യാസിയുടെ വേഷത്തിൽ ഭൂമിയിലെത്തി. അവന്റെ മുന്നിലെത്തി ഒരു സ്ഫടിക പാത്രം കൊടുത്തിട്ടു പറഞ്ഞു - "ഇതൊരു അക്ഷയ പാത്രമാണ്. എപ്പോൾ വിശന്നാലും ചോദിക്കുന്ന ആഹാരം ഇതിൽ നിറയും"
മകനു സന്തോഷമായി. ധാരാളം ആഹാരം ഉള്ളതിനാൽ കൂട്ടുകാർ പിന്നെയും അവന്റെ കൂടെ എത്തി. വീണ്ടും അലസമായ ജീവിതം നയിച്ചു പോന്നു. ഒരു ദിവസം, മദ്യം കുടിച്ചു തലയ്ക്കു മത്തുപിടിച്ചപ്പോൾ അയാൾ അക്ഷയ പാത്രം പിടിച്ചു കൊണ്ട് നൃത്തമാടാൻ തുടങ്ങി. അതിനിടയിൽ, എപ്പോഴോ അത് താഴെ വീണുടഞ്ഞു!
Written by Binoy Thomas, Malayalam eBooks-807- Jataka stories -71, PDF -https://drive.google.com/file/d/1etJ0_qdyCKK9Xxi4NZVV1Z5ldjnIo1dr/view?usp=drivesdk
Comments