(792) എല്ലാം കൈവിട്ടു പോയ കഥ

 ബോധിസത്വൻ ദേവന്മാരുടെ രാജാവായ ശക്രനായി അവതാരമെടുത്തിരിക്കുന്ന കാലം. ഭൂമിയിലെ ഒരു ആശ്രമത്തിൽ ഗുരുവിന്റെ ശിഷ്യൻ ബുദ്ധിമാനും കരുത്തനുമായിരുന്നു. ശിഷ്യനിൽ അഭിമാനം തോന്നിയ ഗുരു തന്റെ മകളെ അവനു വിവാഹം ചെയ്തു കൊടുത്തു.

അതിനു ശേഷം, ശിഷ്യൻ തന്റെ വീട്ടിലേക്കു യാത്രയായി. വിജനമായ വഴിയിലൂടെ അനേക ദൂരം അവർക്കു പോകേണ്ടിയിരുന്നു. അതിനിടയിൽ, അവർ കൊള്ളക്കാരുടെ പിടിയിലായി. ശിഷ്യൻ കൊള്ളസംഘത്തിലെ എല്ലാവരെയും അപാരമായ കഴിവിലൂടെ കൊന്നു കളഞ്ഞു. പിന്നീട്, കരുത്തനും സുന്ദരനുമായ കൊള്ളത്തലവൻ മാത്രമായി അവശേഷിച്ചു.

ശിഷ്യൻ കൊള്ളത്തലവനുമായി പോരു തുടങ്ങി. രണ്ടു പേരും തോൽക്കാനുള്ള ഭാവമില്ലായിരുന്നു. പെട്ടെന്ന്, ശിഷ്യൻ കുറച്ചു മാറി വീണു കിടന്ന വാൾ എടുത്തു തരാൻ ഭാര്യയോട് അലറി.

പക്ഷേ, ഇതിനിടയിൽ അവൾ ചിന്തിച്ചത് മറ്റൊന്നായിരുന്നു - തന്റെ ഭർത്താവിനേക്കാൾ കേമനും സമ്പത്തുള്ളവനും സൗന്ദര്യമുള്ളവനും ആയ കൊള്ളക്കാരനെ രക്ഷിക്കണമെന്ന്!

അതുകൊണ്ട്, സൂത്രത്തിൽ വാളുറ ഊരി ഭർത്താവിനും വാൾ കൊള്ളക്കാരനും കൊടുത്ത നേരത്ത്, കൊള്ളക്കാരൻ ശിഷ്യനെ വധിച്ചു!

അതിനു ശേഷം, കൊള്ളക്കാരനൊപ്പം അവൾ യാത്രയായി. അവർക്ക് ഒരു നദിക്ക് അക്കരെ കടക്കണമായിരുന്നു. കൊള്ളക്കാരൻ പറഞ്ഞു - "നിന്റെ ആഭരണങ്ങൾ പുഴ നീന്തി കടക്കുമ്പോൾ വെള്ളത്തിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതു തുണിയിൽ പൊതിഞ്ഞു കെട്ടി ഞാൻ അക്കരെ വച്ചിട്ടു വരാം. എന്നിട്ട്, നീയുമായി നീന്തി വീണ്ടും പുഴ കടക്കാം"

അവൾക്കു സമ്മതമായി. ആഭരണവുമായി പുഴ കടന്നപ്പോൾ അയാൾ വിളിച്ചു കൂവി - "ദുഷ്ടയായ നിന്നെ എന്റെ കൂടെ കൂട്ടിയാൽ നീ നിന്റെ ഭർത്താവിനെ ചതിച്ചതു പോലെ എന്നെയും ചതിക്കും. ഈ കൊടുംകാട്ടിൽ നീ അലഞ്ഞുതിരിഞ്ഞ് അനുഭവിച്ചോളൂ"

അവളുടെ നിലവിളി കേൾക്കാത്ത മട്ടിൽ അയാൾ ആഭരണവുമായി നടന്നകന്നു.

Written by Binoy Thomas, Malayalam eBooks-792- Jataka tales - 58, PDF -https://drive.google.com/file/d/1j9yDTk--NDjY-avWyx1KCJ9_6bT6wvOP/view?usp=drivesdk

Comments

POPULAR POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍