(773) മീനുകളും നീർക്കോലിയും

 ആ നദിയിൽ മീനുകളുടെ ലഭ്യത വളരെ കൂടുതലായിരുന്നു. മീൻ പിടിക്കാൻ ധാരാളം ആളുകൾ വരുന്നത് പതിവാണ്. ഒരു ദിവസം, ഏതോ ഒരാൾ വെള്ളത്തിൽ വച്ചിരുന്ന കൂട് നിറയെ ചെറുമീനുകൾ കുടുങ്ങി.

അന്നേരം, അശ്രദ്ധമായി വെള്ളത്തിലൂടെ വന്ന നീർക്കോലിയും ഈ മീൻ കൂടയിൽ പെട്ടു. എന്നാൽ, പെട്ടെന്ന് മീനുകളെല്ലാം കൂടി പാമ്പിനെ കടിക്കാൻ തുടങ്ങി. അത്, വേദന കൊണ്ടു പുളഞ്ഞു.

അതിനിടയിൽ, ഒരു വലിയ തവള അതുവഴി നീന്തിയപ്പോൾ നീർക്കോലി നിലവിളിച്ചു - "എന്നെ ഈ മീനുകളെല്ലാം കൂടി വളഞ്ഞിട്ട് ആക്രമിക്കുകയാണ്. വേദനിച്ചിട്ടു വയ്യാ. നീ എന്നെ രക്ഷിക്കൂ"

എന്നാൽ, തവള പരിഹസിച്ചു - "ഒരു തവളയോ മീനോ ഒറ്റയ്ക്കു പോകുമ്പോൾ നീ അവരുടെ വേദന നോക്കാതെ വിഴുങ്ങുകയല്ലേ ചെയ്യുന്നത്? നീ അവിടെ കിടക്ക്"

തവള അതിന്റെ വഴിക്കു പോയി.

Written by Binoy Thomas, Malayalam eBooks-773 - Jataka tales - 43, PDF -https://drive.google.com/file/d/1EubjA20VZPsMEkPxaF9j_D_eJgaC1p3z/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam