ഹിമാലയത്തിന്റെ താഴെ ഒരു തടാകമുണ്ട്. അതിനുള്ളിൽ ഭീമാകാരമായ ഒരു ഞണ്ട് ജീവിച്ചിരുന്നു. ആനക്കൂട്ടങ്ങൾക്കു പോലും തടാകത്തിലെ വെള്ളം കുടിക്കാനായി പോകാൻ പേടിയാണ്.
അവിടെ ആനക്കൂട്ടത്തിൽ ബോധിസത്വൻ ആനയായി ജനിച്ചു. അവൻ വലുതായപ്പോൾ കല്യാണവും കഴിഞ്ഞു. ഒരു ദിവസം, തടാകത്തിൽ വെള്ളം കുടിക്കാനായി ഒരുങ്ങിയപ്പോൾ പിതാവ് തടഞ്ഞു. പക്ഷേ, ബോധിസത്വൻ പോകാൻ തുടങ്ങിയപ്പോൾ ബുദ്ധിമതിയായ ഭാര്യയും കൂടെ പോന്നു.
അന്നേരം, മറ്റുള്ള ആനകളും പിറകെ കൂടി. തടാകത്തിലെത്തിയപ്പോൾ ആന (ബോധിസത്വൻ) വെള്ളത്തിലിറങ്ങി. തിരികെ കയറിയപ്പോൾ ആനയുടെ കാലിൽ ഞണ്ട് കടിച്ച് വെള്ളത്തിലേക്കു താഴ്ത്താൻ നോക്കി.
ഉടൻ, പിടിയാന നിലവിളിച്ചു - "ദയവായി, എന്റെ ഭർത്താവിനെ വെറുതെ വിടൂ. ലോകത്തിലെ ഏറ്റവും ശക്തിമാനായ അങ്ങ് ഞങ്ങളോട് കരുണ കാണിക്കൂ"
ഒരു നിമിഷം, ഞണ്ട് പ്രശംസയിൽ മതിമറന്ന് കാലിലെ പിടിവിട്ടു. പെട്ടെന്ന്, ആന ശക്തിയായി ഞണ്ടിനെ ചവിട്ടി. ഞണ്ടിന്റെ പുറംതോട് തകർന്ന് അത് ചത്തുമലച്ചു!
ആനക്കൂട്ടങ്ങൾ എല്ലാം ആഹ്ലാദത്തിൽ മതിമറന്നു.
Written by Binoy Thomas, Malayalam eBooks-764- Jataka Stories -36, PDF -https://drive.google.com/file/d/1AHw-7GWyDMBQxSsCnsdfIpDCRPQSK9dP/view?usp=drivesdk
Comments