(714) കോടീശ്വരന്റെ അസൂയ

 ഒരു കോടീശ്വരൻ തന്റെ മാളികപ്പുറത്ത് വസിക്കുന്ന കാലം. ഏറെ സമ്പത്തുണ്ടായിരുന്നിട്ടും അയാൾക്ക് മന:സുഖം ഒട്ടും ഇല്ലായിരുന്നു. കാരണം, കച്ചവടത്തിലെ മൽസരങ്ങളും പണമിടപാടുകളും മനസ്സിനു പിരിമുറുക്കം കൂട്ടിയിരുന്നു.

അതേസമയം, ആ മാളികയിൽ നിന്നു നോക്കിയാൽ പാതയോരത്ത് ഒരു ചെരിപ്പുകുത്തി കുടിലിനു മുന്നിലിരുന്ന് ചെരിപ്പുകൾ തുന്നുന്നുണ്ട്. അവൻ പണികൾക്കിടയിൽ പാട്ടു പാടുന്നത് പതിവാണ്.

കോടീശ്വരൻ ഇതു ശ്രദ്ധിച്ചപ്പോൾ അവനോട് അസൂയ തോന്നി.  പ്രഭുവായ തനിക്കു കിട്ടാത്ത ആനന്ദം അവന് ഒരിക്കലും കിട്ടിക്കൂടാ.

കോടീശ്വരൻ ആ കുടിലിലെത്തി അവന് ആയിരം സ്വർണനാണയങ്ങൾ കൊടുത്തു.

"നീ ഇനിയും കൂടുതൽ സന്തോഷിക്കാനായി ഈ നാണയങ്ങൾ എടുത്തോളൂ. എനിക്കു മടക്കി നൽകേണ്ട"

അന്നു രാത്രി ചെരിപ്പുകുത്തി ആദ്യമായി ഉറങ്ങിയേയില്ല. പണം എവിടെ സൂക്ഷിക്കും? എങ്ങനെ ചെലവഴിക്കണം?കള്ളന്മാർ കൊണ്ടുപോകില്ലേ? ഈ വിധമെല്ലാം ആശങ്കപ്പെട്ട് നിരാശനായി. തുന്നൽ പണിയിലും ശ്രദ്ധിക്കാൻ പറ്റിയില്ല. പിന്നീട്, ഒരിക്കലും അയാൾ പാടിയില്ല.

എന്നാൽ കോടീശ്വരന് ഇതു കണ്ട് സന്തോഷവുമായി.

ഗുണപാഠം - ലഭിച്ചിരിക്കുന്ന സൗകര്യങ്ങളിലും സാഹചര്യങ്ങളിലും സന്തോഷിക്കാൻ ശീലിക്കണം

Written by Binoy Thomas, Malayalam eBooks-714 - Aesop Series - 110 PDF -https://drive.google.com/file/d/1MU9_75177oR8dluv3i2xuBq7yJOD6k02/view?usp=drivesdk

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍