(710) മക്കൾ മാഹാത്മ്യം

 പണ്ടുപണ്ട്, ഒരു കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒന്നിച്ചു കൂടി. ഇതിനിടയിൽ ഒരു തർക്കം ഉണ്ടായി -ഏറ്റവും കൂടുതൽ കുട്ടികൾ ഉണ്ടാവുന്നത് ആർക്കാണ്?

മുയലും പന്നിയും കാക്കയും കുറുക്കനും തവളയുമെല്ലാം വീമ്പിളക്കി. കുറെ കഴിഞ്ഞപ്പോൾ പൊതുവായ ഒരു നിർദ്ദേശം അവിടെ ഉണ്ടായി. അങ്ങനെ, വനദേവതയോട് ചോദിക്കാമെന്ന് ധാരണയായി.

വനദേവത പറഞ്ഞു - "നിങ്ങൾ ഒരു വർഷം കഴിഞ്ഞ് ഈ ഒരു വർഷത്തെ കാലയളവിനുള്ളിൽ ഉണ്ടായ കുട്ടികളുമായി എന്നെ കാണാൻ വരണം"

ഒരു വർഷം കഴിയുന്ന ദിനത്തിൽ എല്ലാവരും വീണ്ടും വനദേവതയുടെ മുന്നിൽ ഹാജരായി.

ദേവത ഓരോ തരം മൃഗങ്ങളുടെയും കുഞ്ഞുങ്ങളെ നോക്കി. എന്നിട്ട്, സിംഹിയുടെ കുഞ്ഞിനെ ഉയർത്തിയിട്ട് പറഞ്ഞു - "സിംഹത്തിന്റെ കുഞ്ഞ് ഒന്നേ ഉണ്ടായുള്ളൂ. പക്ഷേ, അത് മറ്റു മൃഗങ്ങളുടെ ആയിരം കുട്ടികളേക്കാളും മഹത്തരമാണ്. കാരണം, ഇവനൊരു കൊച്ചു സിംഹമാണ്!"

ആശയം - ഒരുവൻ, ശക്തനായി ജീവിക്കുന്നത് ദുർബലമായി ജീവിക്കുന്ന ആയിരം പേരേക്കാളും മഹത്തരമാണ്.

Written by Binoy Thomas, Malayalam eBooks-710- Aesop Series - 106 - PDF -https://drive.google.com/file/d/1eUzyXuzAE-9LeElXmfb8qgxGbhHqIdRg/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam