(703) പര്യായപദങ്ങൾ

Malayalam synonyms, part-1 

ഒരു പദത്തിനു സമാനമായ അർത്ഥം വരുന്നതായ പദങ്ങളെ അന്യ പദങ്ങൾ അഥവാ പര്യായപദങ്ങൾ എന്നു വിളിക്കുന്നു.
 അംശം - വീതം, പങ്ക്, വക, ഓഹരി
അകലം - ദൂരം, വിദൂരം
അകാലം - അസന്ദർഭം, അകാലികം, അസമയം
അകിൽ - ലോഹം, രാജാർഹം, തടിമണമുള്ള വൃക്ഷം
അക്ഷരം - വർണ്ണം, എഴുത്ത്, ലിപി
അഖിലം - സർവ്വം, മുഴുവൻ, സമഗ്രം.
അഗം - മരം, തരു, കുടം

അഗദം - മരുന്ന്, ഔഷധം
അഗ്നി - തീ, പാവകൻ, അനലൻ
അഗ്രജൻ - അഗ്രിമൻ, ചേട്ടൻ, ജ്യേഷ്ഠൻ
അഘം - പാപം, കലുഷം, പങ്കം
അങ്കം - മടി, പാളി
അങ്കണം - അംഗനം, മുറ്റം, അജിരം
അങ്കുശം - തോട്ടി, സൃണി
അംഗം - പരതീകം, അവയവം
അംഗദം - തോൾവള, കേയൂരം

അംഗന - സ്ത്രീ, നാരി, മഹിള, വനിത
അംഗുലി - അംഗുരി, കരശാഖ, വിരൽ
അംഗുലീയം - മോതിരം, അംഗുലീമുദ്ര, വീകം
അചലം - ഗിരി, ശൈലം, പർവ്വതം
അചിരേണ - വിന, നാനാ, കൂടാതെ
അച്ഛൻ - ജനകൻ, പിതാവ്, തന്ത, താതൻ
അച്യുതൻ - കൃഷ്ണൻ, നാരായണൻ, ദാമോദരൻ
അജഗരം - ശീലം, ഉലൂതം, പെരുമ്പാമ്പ്

അജ്ഞൻ - മൂഢൻ, മടയൻ, അറിവില്ലാത്തവൻ
അടപതിയൻ - ജീവ, ജീവനി, ജീവന്തി
അടയാളം - മുദ്ര, അങ്കം, ചിഹ്‌നം, ലക്ഷണം
അടയ്ക്ക - ചിക്ക, പാക്ക്, പൂഗം
അടർ - യുദ്ധം, പോര്, രണം
അടവി - വിപിനം, കാട്, ആരണ്യം, വനം
അടുക്കള - രസവതി, മഹാനസം
അടുപ്പ് - അന്തിക, ഉദ്ധാനം

അണ്ണാൻ - അണ്ണാർക്കണ്ണൻ, അണ്ണി
അണ്ണാക്ക് - ഉണ്ണാക്ക്, താലു
അതിഥി - ഗൃഹാഗതൻ, വിരുന്നുകാരൻ
അതിശയം - തീവ്രം, നിർഭരം, ആശ്ചര്യം
അതിര് - സീമ, അതിർത്തി, പരിധി
അത്തി - ഉദുംബരം, ജന്തുഫലം, യജ്ഞാംഗം
അത്ഭുതം - ആശ്ചചര്യം, വിചിത്രം, വിസ്മയം
അധമം - നികൃഷ്ടം, നിന്ദ്യം, നിന്ദിതം

അധരം - ചുണ്ട്, ഓഷ്ഠം
അനന്തൻ - നാഗേശ്വരൻ, ശേഷൻ
അനാദരം - നിന്ദ, അപവാദം, ആക്ഷേപം
അനിരുദ്ധൻ - ഉഷാപതി, വിശ്വകേതു
അനുകമ്പ - ദയ, കരുണ, അലിവ്
അനുഗ്രഹം - വരം, ആശിസ്സ്, ആശീർവാദം
അനുജൻ - തമ്പി, അമ്പി, കനിഷ്ഠൻ
അന്തകൻ - യമൻ, കാലൻ, യമരാജൻ, സമവർത്തി
അന്തകരിപു - ഭീമൻ, ശിവൻ, ഗംഗാധരൻ, പശുപതി

അന്ത്യം - അവസാനം, മരണം, ചരമം
അന്ത:പുരം - ഗർഭഗൃഹം, ഉള്ളറ, വാസഗൃഹം
അന്ധകാരം - ഇരുട്ട്, തമസ്സ്, തിമിരം
അപരാധം - തെറ്റ്, കുറ്റം, പിഴ, പ്രമാദം
അപർണ്ണ - ഉമ, ഗൗരി, ഭവാനി, പാർവതി
അപാംഗം - കടാക്ഷം, കടക്കണ്ണ്, നയനോപാന്തം
അബ്ദം - വൽസരം, കൊല്ലം, ആണ്ട്
അബ്ധി - കടൽ, സമുദ്രം, ആഴി, പാരാവാരം, സാഗരം
അഭിപ്രായം - ഇംഗിതം, ആശയം, മനോഗതം

അഭിലാഷം - ആഗ്രഹം, ഇച്ഛ, തൃഷ
അഭ്രം - കാക്കപ്പൊന്ന്, അമലം, തെളുതാര
അഭിസാരിക - കുടല, ജാരിണി, സ്വൈരണി
അമരൻ - സുരൻ, ദേവൻ, ദേവത
അമർഷം - ദേഷ്യം, കോപം, അരിശം
അമൃതം - പീയൂഷം, സുധ
അമ്പ് - അസ്ത്രം, ശരം, ബാണം
അമ്പലം - ക്ഷേത്രം, കോവിൽ, ദേവാലയം
അമ്മ - ജനനി, തായ, മാതാവ്, അംബ

അംബരം - മാനം, ആകാശം, വിഹായസ്, ഗഗനം
അംബു - വാരി, ജലം, നീര്, വെള്ളം
അരചൻ - നൃപൻ, രാജാവ്, ഭൂപതി
അരഞ്ഞാൺ - കടിസൂത്രം, കാഞ്ചി രശന
അരമന - മാളിക, സൗധം, കൊട്ടാരം
അരയന്നം - അന്നം, ഹംസം, കമലാസന വാഹനം
അരയാൽ - ജ്ഞാനി, അശ്വത്ഥം, കുഞ്ജര സുധ
അരവിന്ദം - താമര, അംബുജം, വാരിജം, നളിനം, പത്മം, പങ്കജം
അരിവെപ്പുകാരൻ - വല്ലവൻ, സൂദൻ, ഗുണൻ
അരുവി - നിർഝരി, ഝരം, വാരിപ്രവാഹം

അർച്ചന - വന്ദനം, പൂജ, സപര്യ
അർജുനൻ - പാർത്ഥൻ, ഫൽഗുനൻ, വിജയൻ
അർത്ഥം - ധനം, പണം, നിധി
അർധരാത്രി  -  പാതിരാത്രി, നിശീഥം, അതിരാത്രം
അലങ്കാരം - ആഭരണം, ഭൂഷണം, ചമയം
അലസത - മടി, പ്രമീള
അല്പം - മാത്ര, ലേശം, തെല്ല്
അന്യൻ - ഇതരൻ, ഏകൻ
അവസരം - പഴുത്, സന്ദർഭം, തക്കം

അവൽ - ചിപിടം, അവിൽ, ചിപിടികം
അശ്രു - ബാഷ്പം, രോദനം, കണ്ണുനീർ, മിഴിനീർ
അസി - വാൾ, കരവാളം, കൃപാണം, ഖഡ്‌ഗം
അസുരൻ - പൂർവദേവൻ, ദാനവൻ, ഇന്ദ്രാരി
അസൂയ - കുശുമ്പ്, ഈർഷ്യ, കണ്ണുകടി
അസ്ഥി - കീകസം, എല്ല്
അഹങ്കാരം - ഗർവ്, അഭിമാനം, മദം
അഹംഭാവി - അവനീതൻ, ഉദ്ധതൻ
അഹസ്സ് - ദിനം, ദിവസം, പകൽ
അഹി - ഉരഗം, ഭുജംഗമം, ഫണം, നാഗം, പാമ്പ്
അളികം - നെറ്റി, ഫാലം, ലലാടം
അറിവ് - ജ്ഞാനം, വേദം
ആകാരം - വടിവ്, രൂപം, ആകൃതി
ആകാശം - ഗഗനം, വാനം, അംബരം
ആകുലം - ശോകം, ദുഃഖം, ആകുലത
ആഖു - എലി, മൂഷികൻ

(മലയാളം പര്യായപദം പരമ്പര തുടരും)
Written by Binoy Thomas, eBooks-703- പര്യായം - 1, PDF -https://drive.google.com/file/d/1QWV98uyWYkSOWvMEYd91no9EyQ4hP6po/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam