(666) നായയുടെ വിശ്വസ്തത

യജമാനൻ്റെ വീടിനു മുന്നിൽ രാത്രി സമയത്ത് അല്പം പോലും ഉറങ്ങാതെ ഇരിക്കുകയായിരുന്നു കാവൽനായ. അതിനെ ചങ്ങലയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് മതിലിൻ്റെ മേൽ ഒരു കള്ളൻ പിടിച്ചു കയറിയത്. അവൻ്റെ തല കണ്ടപ്പോൾ മുതൽ നായ കുരച്ചു തുടങ്ങി. എന്നാൽ, കള്ളൻ അതുകേട്ടു പേടിച്ചില്ല. അവൻ നായയുടെ അരികിലേക്കു വേഗം നടന്നടത്തു.

അയാൾ പറഞ്ഞു - "നീ കുര നിർത്തൂ. ഞാൻ നിൻ്റെ യജമാനൻ്റെ സുഹൃത്താണ് "

നായ കുരയ്ക്കുന്നതിനൊപ്പം പറഞ്ഞു- "സുഹൃത്തിനെ കാണാൻ ആരും രാത്രിയിൽ മതിൽ ചാടി വരാറില്ല "

കുര നിർത്താത്തതിനാൽ കള്ളൻ വേഗം കയ്യിലുള്ള ഇറച്ചിക്കഷണം നായുടെ മുന്നിലേക്ക് എറിഞ്ഞു.

അന്നേരം, നായ കയർത്തു - "എൻ്റെ ജോലിക്ക് യജമാനൻ ഇറച്ചി തരുന്നുണ്ട്. നീയൊരു കള്ളനാണെന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു!"

നായയുടെ അതിശക്തമായ കുര കേട്ട് യജമാനൻ വിളക്കുതെളിച്ചു. കള്ളൻ മതിൽ തിരികെ ചാടി വന്ന വഴിയേ ഓടി മറഞ്ഞു.

ഗുണപാഠം - വിശ്വസ്തർ യാതൊരു വാഗ്ദാനങ്ങളിലും പ്രലോഭനങ്ങളിലും വീഴില്ല. പാറ പോലെ അവർ ഉറച്ചു നിൽക്കും.

Written by Binoy Thomas, Malayalam eBooks - 666- Aesop- 82 PDF -https://drive.google.com/file/d/1D8Oz7bV4DTryRePItz6vA--c_CHBo1R2/view?usp=drivesdk

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം