(657) കലമാൻ

 ഒരു കാട്ടിലെ കലമാൻ മറ്റു മൃഗങ്ങളെ ഏറെ സ്നേഹിച്ചിരുന്ന കൂട്ടത്തിലായിരുന്നു. തനിക്ക് എന്തു കിട്ടിയാലും മറ്റുള്ളവർക്കു പങ്കിട്ടു കൊടുക്കുന്ന ശീലം അവനുണ്ടായിരുന്നു.

എന്നാൽ, ഒരിക്കൽ അവന് കലശലായ രോഗം പിടിപെട്ടു. അധികം ബുദ്ധിമുട്ടാതെ പുല്ലു തിന്നാൻ കിട്ടുന്ന കുറച്ചു ദൂരം മാറിയുള്ള പുൽമേട്ടിലേക്ക് അവൻ താമസം മാറ്റി.

അസുഖമെന്ന് അറിഞ്ഞ് കൂട്ടുകാർ പലരും ആ പുൽമേട്ടിലേക്കു വന്നുകൊണ്ടിരുന്നു. അവരെയെല്ലാം രുചിയേറിയ ഇനം ഇളം പുല്ലു കൊടുത്താണ് അവൻ സ്വീകരിച്ചു കൊണ്ടിരുന്നത്.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവിടത്തെ പുല്ലു തീർന്നു. കലമാൻ പട്ടിണിയായി. സന്ദർശകർക്കും ഒന്നും കൊടുക്കാൻ ഇല്ലായിരുന്നു. ക്രമേണ, കൂട്ടുകാർ വരാതായി. കുറച്ച് സ്നേഹം ഉണ്ടായിരുന്നവർ അവന് പുല്ലുമായി ഇടയ്ക്ക് വന്നിരുന്നു.

പിന്നീട്, കടുത്ത വേനൽക്കാലമായതോടെ കാട്ടിലെങ്ങും പുല്ലു കരിഞ്ഞുണങ്ങി. അന്നേരം, അവൻ്റെ അടുക്കലേക്ക് ആരും വന്നില്ല. അങ്ങനെ, ആതിഥ്യമര്യാദ ഏറിയ കലമാൻ പട്ടിണിമൂലം ജീവൻ വെടിഞ്ഞു.

ഗുണപാഠം - ജാഗ്രതയില്ലാത്ത ധർമ്മദാനങ്ങൾ വഴിയായി നമ്മെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്.

Written by Binoy Thomas, Malayalam eBooks - 657- Aesop - 77 PDF -https://drive.google.com/file/d/19Ie-BTGvBIv_-JH-C_fZjAJkEUDPuP10/view?usp=drivesdk

Comments

Popular posts from this blog

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം